പ്രവര്‍ത്തനം നിലച്ചിട്ടില്ലാത്ത ഗ്രനേഡ് യുക്രൈനിലെ സൈനികന്റെ നെഞ്ചില്‍ നിന്നും വളരെ സാഹസികമായി ഡോക്ടര്‍ പുറത്തെടുത്തു. ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടര്‍ ഇത് പുറത്തെടുത്തത്
ബഖ്മുട് പ്രദേശത്ത് റഷ്യന്‍ ആക്രമണം ചെറുക്കുന്നതിനിടെയാണ് സൈനികന്റെ ശരീരത്തില്‍ ഗ്രനേഡ് തുളച്ചു കയറിയത്. പക്ഷെ ഇത് ഏത് നിമിഷവും പൊട്ടിത്തെറിച്ചേക്കാം എന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ മറ്റ് രണ്ട് സൈനികരുടെ സഹായത്തോടെയാണ് സൈന്യത്തിലെ ഏറ്റവും പരിചയ സമ്പന്നനായ സര്ജന് മേജര്‍ ജനറല്‍ ആന്‍ഡ്രി വെര്‍ബ ആണ് ഇത് പുറത്തെടുത്തത്.
പൊട്ടിത്തെറി സാധ്യത ഉണ്ടായിരുന്നതിനാല്‍ ഇലക്ട്രോണിക് സഹായമില്ലാതെ ആയിരുന്നു ശസ്ത്രക്രിയ. പരിക്കേറ്റ സൈനികനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം സുഖം പ്രാപിച്ച് വരികയാണെന്നും യുക്രൈന് സൈന്യം വ്യക്തമാക്കി. പക്ഷെ ഇത് എങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.