ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ഹോളോകോസ്റ്റിനു ശേഷം മാനവരാശി നേരിട്ട ഏറ്റവും വലിയ അക്രമം കോവിഡ് വാക്സിന് എന്ന പാര്‍ട്ടി എം പിയുടെ അഭിപ്രായ പ്രകടനത്തിനെതിരെ ശക്തമായ നിലപാടുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ട്വിറ്ററിലൂടെ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയ നോര്‍ത്ത് വെസ്റ്റ് ലെസ്റ്റര്‍ഷയറിലെ എം പി ആന്‍ഡ്രൂ ബ്രിഡ്ജനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി ഋഷി അറിയിച്ചു.
രാഷ്ട്രീയ നേതാക്കള്‍, യഹൂദ സംഘടനകള്‍, ആരോഗ്യ വിദഗ്ധര്‍ എന്നിവര്‍ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നു. കുറച്ചുകാലമായി ജനപ്രതിനിധി സഭ ചേംബറിലും സോഷ്യല്‍മീഡിയയിലും വാക്സിനെതിരെ ഇദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. ഇന്നലെ ഫൈസര്‍ മൊഡേണ വാക്സിനുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് യു എസ് ഹെല്‍ത്ത് ഏജന്‍സികളുടേതെന്ന് അവകാശപ്പെടുന്ന ഒരു ലേഖനം ഷെയര്‍ ചെയ്തതോടെയാണ് നടപടികള്‍ ഉണ്ടായത്.
മനുഷ്യവംശം ഹോളോകോസ്റ്റിനു ശേഷം കണ്ട ഏറ്റവും വലിയ കുറ്റകൃത്യമാണ് ഇതെന്ന് ഒരു കാര്‍ഡിയോളജിസ്റ്റ് തന്നോട് പറഞ്ഞതായി അദ്ദേഹം എഴുതിയിരുന്നു. പിന്നീട് ഡിലിറ്റ് ചെയ്ത ട്വീറ്റില്‍ വിവാദം കത്തുകയാണ്. വാക്സിന് എടുത്ത ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതാണ് അദ്ദേഹത്തിന്റെ ്ട്വീറ്റ്. അറുപത് ലക്ഷത്തോളം പേര് ദാരുണമായി കൊല ചെയ്യപ്പെട്ട ഒരു ദുരന്ത സംഭവത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ക്ഷമിക്കാന്‍ ആകില്ലെന്ന് വിവിധ യഹൂദ സംഘടനാ പ്രതിനിധികള്‍ പറയുന്നു.