പ്രണയം മൊട്ടിട്ടത് ഭൂമിയിലാണെങ്കിലും അത് അവര്‍ പരസ്പരം തുറന്നു പറയുന്നത് ആകാശത്ത് വെച്ചായിരുന്നു. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്ന സംഭവം കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ വിമാനത്തിലാണ് ഉണ്ടായത്.
ഇഷ്ടപ്പെടുന്ന ആളെ ഏറെ ആകര്‍ഷിക്കുന്ന തരത്തില്‍ പ്രണയം പറയുക എന്ന് ഓരോ കാമുകി കാമുകന്മാരുടെ വിജയം തന്നെയാണ്. അതുപോലെയാണ് കഴിഞ്ഞ ദിവസം രണ്ടു പേര് തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞത്.
വിമാനത്തിനുള്ളില്‍, യുവാവ് മുട്ടുകുത്തി നിന്ന് തന്റെ പ്രിയതമയോട് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു യുവതി. മുംബൈയില്‍ നിന്നും ഹൈദരാബാദിന് പോയി അവിടെ നിന്നും പ്രിയപ്പെട്ടവള്‍ കയറിയ മുംബൈ വിമാനത്തില്‍ തിരിച്ച് വരികയായിരുന്നു യുവാവ്. എയര്‍ ഇന്ത്യ അധികൃതരെ വിവരമറിയിച്ചതിന് ശേഷം മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ അവരുടെ സഹായത്തോടെയാണ് വിവാഹാഭ്യര്‍ഥന നടത്തിയത്.
ജനുവരി 2 നാണ് യുവാവ് ആകാശത്ത് വെച്ച് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ദൃശ്യങ്ങള്‍ എയര്‍ ഇന്ത്യയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. വിമാനയാത്രയ്ക്കിടെ യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ നിരന്തരം വിവാദത്തില്‍ അകപ്പെടുന്നതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണം സൃഷ്ടിച്ച വീഡിയോ പങ്കുവച്ചത്.