നാല് പതിറ്റാണ്ടോളം പഴക്കമുള്ള ആ കത്ത് അയാളെ തേടി തിരികെ എത്തി. സിനിമകളില്‍ മാത്രം കണ്ടു വരുന്ന ഒറു സംഭവം മൗണ്ട് വാഷിംഗ്ടണ്‍ നഗരത്തിലെ ട്രോയ് ഹെല്ലര്‍ എന്നയാളുടെ ജീവിതത്തില്‍ സംഭവിച്ചത് അത്ഭുതം എന്നല്ലാതെ എന്ത് പറയാന്‍.
ട്രോയ് ഹെല്ലര്‍ 1985ല്‍ അതായത് അയാള്‍ക്ക് 10 വയസ്സുള്ളപ്പോഴാണ് സന്ദേശമെഴുതിയ കുറിപ്പ് കുപ്പിയിലാക്കി കടലിലേക്ക് എറിയുന്നത്. എന്നാല്‍ പിന്നീട് അത് തന്നെ അയാളെ തേടി എത്തി. എത്തുന്നത് 47ാം വയസ്സിലായിരുന്നു. അതായത് 37 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ആ കുറിപ്പ് അയാളെ തേടി എത്തുന്നത്.
കൊടുങ്കാറ്റിനെത്തുടര്‍ന്ന് അവശിഷ്ടങ്ങള്‍ വൃത്തിയാക്കാന്‍ എത്തിയ 2 അധ്യാപകര്‍ക്കാണ് ഏകദേശം നാല് പതിറ്റാണ്ടോളം പഴക്കമുള്ള ഈ കുപ്പി ലഭിച്ചത്. ഈ സന്ദേശമടങ്ങുന്ന കുപ്പി അവര്‍ വീട്ടിലേക്ക് കൊണ്ടുപോകുകയും തുടര്‍ന്ന് ഗ്ലാസ് തകര്‍ത്തു സന്ദേശം പുറത്തെടുക്കുകയും ചെയ്തു. എഴുതിയ ആളുടെ പേരും നമ്പറും പഴയ വിലാസവും ഉള്ള ഒരു ലൂസ്ലീഫ് പേപ്പറാണ് ഉള്ളില്‍ ഉണ്ടായിരുന്നത്. 'ആരെങ്കിലും ഇത് കണ്ടെത്തിയാല്‍, എന്നെ വിളിക്കുകയോ എഴുതുകയോ ചെയ്യുക, ' എന്നായിരുന്നു ആ കടലാസില്‍ കുറിച്ചിരുന്നത്.
അങ്ങനെ ഈ കുടുംബം സന്ദേശം എഴുതിയ ആളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. 37 വര്‍ഷമായി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഒഴുകിനടന്ന കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ ഉപയോഗിച്ച്, അവര്‍ മൗണ്ട് വാഷിംഗ്ടണില്‍ എത്തി. അങ്ങനെ ആ 10 വയസുകാരന്‍ എഴുതിയ ആ കത്ത് ഇപ്പോള്‍ ഈ 47 കാരനെ തന്നെ തേടിയെത്തി. കേള്‍ക്കുമ്‌ബോള്‍ വിചിത്രമായ അവിശ്വസനീയമായ ഒരു കഥപോലെ തോന്നാം. ' താന്‍ ഇത് ഒരിക്കലും ,സംഭവിക്കില്ലെന്ന് കരുതിയ കാര്യമാണെന്ന് ഹെല്ലര്‍ പ്രതികരിച്ചു, ഇത്തരമൊരു കാര്യം സംഭവിച്ചതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും ഇത് വളരെ അതിശയകരമായിരിക്കുന്നെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.