വിദ്യാര്‍ത്ഥിയുടെ ബാഗില്‍ എംഡിഎംഎ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയുടെ അമ്മ വീട്ടില്‍ തൂങ്ങി മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് ആണ് സംഭവം.
ശാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേസി ക്ലമന്റ് 55ആണ് മരിച്ചത്. ഗ്രേസിന്റെ മകന് ഷൈനിനെ ഇന്നലെ നാല് ഗ്രാം എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയുടെ അമ്മ തൂങ്ങി മരിച്ചത്.
കോളജ് വിദ്യാര്‍ഥിയായ ഷൈന്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം എക്സൈസ് സംഘം വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ചത്. പരിശോധനയ്ക്കിടെ ഷൈനിന്റെ കൈയില്‍ നിന്ന് നാലു ഗ്രാം എംഡിഎംഎയും പിടികൂടിയിരുന്നു. തുടര്‍നടപടികള്‍ക്ക് ശേഷം ഷൈനിനെ റിമാന്‍ഡ് ചെയ്തു.
ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് ഷൈനിന്റെ മാതാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകന് ലഹരിക്കേസില്‍ പിടിയിലായതിന്റെ മനോവിഷമത്തില്‍ ഗ്രേസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.