കൊച്ചിയിലെ കാക്കനാട് പ്രദേശത്ത് നോറൊ വൈറസിന്റെ ബാധയെന്ന സംശയത്തില്‍ അധികൃതര്‍. ഒന്നാംക്ലാസിലെ 19 കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വൈറസ് ബാധയെന്നാണ് സംശയിക്കുന്നത്. കുട്ടികളുടെ സാംപിള്‍ പരിശോധനയ്ക്കായി അയച്ചു. എന്നാല്‍ വൈറസ് ബാധയാണെന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
വയറിളക്കം, വയറുവേദന, ഛര്‍ദ്ദി,പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. തീര്ത്തംു മലിനമായ സാഹചര്യത്തില്‍ നിന്നുമാണ് ഈ അണുബാധ പകരുന്നത്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് നോറോ വൈറസ് രോഗം പകരുന്നത്. വയറിന്റെയും കുടലിന്റെയും അതിരുകളില്‍ വീക്കം സംഭവിക്കുകയും കടുത്ത വയറുവേദനയും ഛര്‍ദിയും അനുഭവപ്പെടുന്ന ഒരു ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ രോഗമാണ് നോറോ വൈറസ് മൂലം സംഭവിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
രോഗബാധയേറ്റ വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയില്‍ നിന്ന് പുറത്തെത്തുന്ന സ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളില്‍ തങ്ങി നില്‍ക്കുകയും അവയില്‍ സ്പര്‍ശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും. കൈകള്‍ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തില്‍ വ്യാപിക്കുന്നു.