നടന് ബാല ഗുരുതരവാസ്ഥയില്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍. കൊച്ചി അമൃത ആശുപത്രി ഐ.സി.യുവില്‍ ചികിത്സയിലാണ് താരം ഇപ്പോള്‍. എന്നാല്‍ താരത്തിന് എന്ത് പറ്റി എന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വൈകാതെ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് സൂചന.
കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. നിലവില്‍ ഐസിയുവില്‍ ചികിത്സയിലാണ് താരം. കരള്‍രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലില്‍ ചികിത്സ തേടി എത്തിയിരുന്നു.
ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തും. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്.
കഴിഞ്ഞ ദിവസം മരണക്കിടക്കയില്‍ നിന്നും അത്ഭുതകരമായി തിരിച്ചുവന്ന നടി മോളി കണ്ണമ്മാലി ബാലയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. മോളിയുടെ ചികിത്സയ്ക്ക് സഹായിച്ചത് ബലയാണെന്നും അതിന് നന്ദി പറയാന്‍ എത്തിയതാണെന്നും മോളി അറിയിച്ചിരുന്നു.