കോവിഡ് ബാധ കഴിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ് ജനങ്ങള്‍. എന്നാല്‍ കോവിഡ് അവസാനിച്ചിട്ടില്ലെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചത്. കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണെന്നും പരിശോധന, ചികിത്സ, നിരീക്ഷണം, വാക്സിനേഷന് എന്നിവ കര്‍ശനമാക്കണെന്നും കത്തില്‍ പറയുന്നു.
'ചില സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇതുവരെ നേടിയ നേട്ടങ്ങള്‍ നഷ്ടപ്പെടുത്താതെ മഹാമാരിക്കെതിരായ പോരാട്ടങ്ങള്‍ തുടരേണ്ടതുണ്ട്. അണുബാധ നിയന്ത്രിക്കാനും അപകടസാധ്യത വിലയിരുത്താനുമുള്ള നടപടികള്‍ സ്വീകരിക്കണം.'- ആരോഗ്യ സെക്രട്ടറി കത്തില്‍ പറഞ്ഞു.