ബ്രഹ്മപുരത്തെ പുകയ്ക്ക് ശേഷം കഴിഞ്ഞ ദിവസം കൊച്ചിയില്‍ ആദ്യ മഴ പെയ്തിരുന്നു. ഇത് അമ്ല മഴയെന്ന പ്രചരണം നിലനില്‍ക്കേ മഴ വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി.
മഴ വെള്ളത്തില്‍ ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആദ്യമഴയുടെ സാമ്പിള്‍ ഒന്നും ശേഖരിച്ചില്ല. പ്രോട്ടോകോള്‍ അനുസരിച്ച് സാമ്പിള്‍ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ന്യായം.
മഴവെള്ളം ഒലിച്ച് അത് മറ്റ് ജലശ്രോതസ്സുകളിലേക്ക് വരാന്‍ സാധ്യതയുണ്ടെന്നും അത് ഭയക്കേണ്ടതുണ്ടെന്നുമാണ് ബ്രഹ്മപുരത്തെ തീപിടുത്തതിന് ശേഷമുള്ള ആദ്യ മഴയെ ഭയക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എഞ്ചിനീയറുടെ മറുപടി. തീപിടുത്തം മൂലം അന്തരീക്ഷത്തില്‍ മാരക രാസപദാര്‍ത്ഥങ്ങള്‍ ഉണ്ടാകാമെന്നും ആദ്യത്തെ മഴ, അമ്ല മഴയാകുമെന്നുമൊക്കെ ദിവസങ്ങള്‍ക്ക് മുമ്പേ ആശങ്ക പ്രചരിക്കുന്നുമുണ്ട്.
ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ടത് മലിനീകരണ നിയന്ത്രണ ബോര്‍ഡാണെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിലപാട്. തീപിടിത്തം ഇണ്ടായതിന് ശേഷം കൊച്ചിയില്‍ ആദ്യ മഴ ലഭിച്ചത് ബുധനാഴ്ച വൈകീട്ടാണ്. പക്ഷെ ആദ്യമഴയുടെ സാമ്പിള്‍ ശേഖരിച്ചിട്ടില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിക്കുന്നത്.