ഇരുമ്പനം കര്‍ഷ കോളനിയില്‍ മനോഹരന് പൊലീസ് കസ്റ്റഡിയില്‍ കുഴഞ്ഞ വീണു മരിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്ത്. വാഹനപരിശോധനയ്ക്കിടെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്ത മനോഹരന് സ്റ്റേഷനില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
മനോഹരന് കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ ഇന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയേക്കും. പൊലീസ് കൈകാണിച്ചപ്പോള്‍ ഇരുചക്ര വാഹനം പത്തടി മുന്നിലേക്ക് മാറ്റി നിര്‍ത്തിയതാണ് പൊലീസുകാരെ പ്രകോപിപ്പിച്ചത്. ഹെല്‍മറ്റ് ഊരിയ മനോഹരന്റെ മുഖത്ത് പൊലീസ് ഉദ്യോഗസ്ഥന് അടിച്ചതായി ദൃക്സാക്ഷിയായ വീട്ടമ്മ വെളിപ്പെടുത്തിയിരുന്നു.
അതിനിടെ പൊലീസ് കംപ്ലെയിന്റ്സ് അതോറിട്ടി അംഗം അരവിന്ദ് ബാബു ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും വിവിധ രേഖകളും പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ കുഴഞ്ഞു വീഴുന്നതായിട്ടാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമേ മാരണകാരണം പറയാനാകൂ. സംഭവത്തില്‍ പരാതി ഉണ്ടെങ്കില്‍ അന്വേഷിക്കുമെന്നും അരവിന്ദ് ബാബു വ്യക്തമാക്കി. മനോഹരന്റെ മൃതദേഹം രാത്രി തൃപ്പൂണിത്തുറ പൊതു ശ്മശാനത്തില്‍ സംസ്കരിച്ചു.