ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയില്‍, ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലാണ് മാര്‍പാപ്പ...
Story Dated: 2023-03-30
ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയില്‍. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് മാര്‍പാപ്പയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ചികിത്സയുടെ ഭാഗമായി ഏതാനും ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണ് വത്തിക്കാന്‍ അധികൃതര്‍ അറിയിച്ചു. പരിശോധനയില്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശത്തില്‍ അണുബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കോവിഡ് ഇല്ലെന്ന് വത്തിക്കാന്‍ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.
നേരത്തെ ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരുഭാഗം നീക്കം ചെയ്തിട്ടുണ്ട്.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്
എസക്സ്: കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി തോമസ് മാറാട്ടുകളം സ്വാഗതവും കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അജയ് പിള്ള വരവ് ചിലവ് കണക്കൂം അവതരിപ്പിച്ച് അംഗങ്ങള്‍ എല്ലവരും കയ്യടിച്ച് പാസ്സാക്കി.
തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പ്രസിഡന്റ്: ജോബി ജോര്‍ജ്, വൈസ് പ്രസിഡന്റ്: സീമ ഗോപിനാഥ്, സെക്രട്ടറി: അജയ് പിള്ള, ജോയിന്റ് സെക്രട്ടറി: നീതു ജിമിന്, ട്രഷറര്‍: രാജി ഫിലിപ്പ് ജോയിന്റ് ട്രഷറര്‍: റീജാ തോമസ്, ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് കോര്‍ഡിനേറ്റര്‍ വിനൂ വി. ആര്, ആദര്‍ശ് കുര്യന് എന്നിവരെ തിരഞ്ഞെടുത്തു. ഓഡിറ്ററായി ബെന്നി വര്‍ഗ്ഗീസും ചുമതലയേറ്റു.
കൂടാതെ നിലവിലെ യുക്മ പ്രതിനിധികളായി സുമേഷ് മേനോന്, തോമസ് വര്‍ഗീസ്, ടോമി പാരയ്ക്കലും അടുത്ത യുക്മ തിരഞ്ഞെടുപ്പുവരെയും അസോസിയേഷനെ പ്രതിനിധീകരിക്കാനൂം തീരുമാനിച്ചു. പുതിയതായി ചുമതലയേറ്റ ഭാരവാഹികള്‍ക്ക് കമ്മ്യൂണിറ്റി അംഗങ്ങള്‍ ഒന്നടങ്കം ആശംസകള്‍ അറിയിച്ച് പൊതുയോഗം പിരിഞ്ഞു.
ഗ്രേറ്റ് ബ്രിട്ടന് രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 21ന് ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും
ബിര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക സമ്മേളനം ' THAIBOOSA ' സെപ്റ്റംബര്‍ 21ന് ബിര്‍മിംഗ് ഹാം ബെഥേല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മേജര്‍ ആര്‍ച്ച് ബിഷപ് ആയി അഭിഷിക്തനായതിന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടന് രൂപതയില്‍ സന്ദര്‍ശനത്തിനെത്തുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് പങ്കെടുക്കുന്ന പരിപാടി എന്ന നിലയില്‍ രൂപതയുടെ എല്ലാ ഇടവക മിഷന് പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ വിവിധ തലങ്ങളില്‍ ഉള്ള ഭാരവാഹികളും രൂപതയിലെ വിമന്‍സ് ഫോറം അംഗങ്ങളും എന്ന് കമ്മീഷന് ചെയര്മാന് ഫാ. ജോസ് അഞ്ചാനിക്കല്‍, വിമന്‍സ് ഫോറം ഡയറക്ടര്‍ ഡോ. സി. ജീന്‍ മാത്യു എസ്എച്ച്. വിമന്‍സ് ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്സണ്‍, സെക്രട്ടറി അല്‍ഫോന്‍സാ കുര്യന് എന്നിവര്‍ അറിയിച്ചു.
വാറിംഗ്ടണില്‍ ഓള് യുകെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 20ന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകള്‍ക്ക് മാത്രം അവസരം, രജിസ്ട്രേഷന് ആരംഭിച്ചു
യുകെയിലെ മലയാളികള്‍ക്ക് മാത്രമായി വാറിംഗ്ടണ്‍ മലയാളി അസോസിയേഷന് സംഘടിപ്പിക്കുന്ന ഒരു സെവന് എ സൈഡ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഫുട്ബോളിനെ എക്കാലവും നെഞ്ചേറ്റുന്ന മലയാളികള്‍ ഒത്തിരിയേറെ പേര് ഈ കാലഘട്ടത്തില്‍ യുകെയിലേക്ക് നഴ്സുമാരായും വിദ്യാര്‍ത്ഥികളായും കടന്നു വന്നവരുടെ ഇടയില്‍ നിന്നുള്ള ആഗ്രഹപ്രകാരവും ആവശ്യ പ്രകാരവുമാണ്, ഈ ഫുട്ബോള്‍ മാമാങ്കത്തിന് വാറിംഗ്ടടണ്‍ അസോസിയേഷന് മുന്നോട്ട് വന്നത്.
വാറിംഗ്ടണിലെ ഓഫോര്‍ഡ് ജൂബിലി ആസ്ട്രോ ടര്‍ഫ് പിച്ചുകളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 20 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറു മണി വരെയാണ് മത്സരങ്ങള്‍. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകള്‍ക്കാണ് അവസരം. നാലു ടീമുകളുടെ നാലു ഗ്രൂപ്പുകളായി ആദ്യ റൗണ്ട് ലീഗ് മത്സരങ്ങളും തുടര്‍ന്ന് നോക്കൗട്ട് മത്സരങ്ങളുമാണ് നടക്കുക.
രജിസ്ട്രേഷന് ഫീസ് 150 പൗണ്ടും വിജയികള്‍ക്ക് 1000, 500, 250 എന്നിങ്ങനെ കൃഷ് പ്രൈസും കൂടാതെ ടൂര്‍ണമെന്റിലെ താരം, ടൂര്‍ണമെന്റിലെ ബെസ്റ്റ് കീപ്പര്‍ എന്നിവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും.
ടീം റെജിസ്റ്റര്‍ ചെയ്യുവാന്‍ ബന്ധപ്പെടുകഅഭിറാം 07879900603, എല്‍ദോ 07776609481, സിറിയക്ക് 07747095354
മത്സരവേദിയുടെ വിലാസംOrford Jublee Astro Turf, WA2 8HE
പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി, ഇന്ന് പുലര്‍ച്ചെ പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍മൈല്‍ അകലെവച്ചാണ് അപകടം
പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി മുറിഞ്ഞ് കടലില്‍ താഴ്ന്നെന്നാണ് പുറത്ത് വരുന്ന വിവരം.
ഇന്ന് പുലര്‍ച്ചെ പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍മൈല്‍ അകലെവച്ചാണ് അപകടമുണ്ടായത്. സ്രാങ്ക് അഴീക്കല്‍ സ്വദേശി അബ്ദുല്‍സലാം, ഗഫൂര്‍ എന്നിവരെയാണ് കാണാതായത്. അഴീക്കല്‍ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള 'ഇസ്ലാഹി' എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
ബോട്ടിലുണ്ടായിരുന്ന ആറു പേരില്‍ നാലു പേരെ മറ്റ് കപ്പലുകാര് രക്ഷപ്പെടുത്തി. കാണാതായ രണ്ടു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
തീരത്തോട് ചേര്‍ന്നാണ് കപ്പല്‍ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും താഴേക്ക് ചാടുമെന്ന് യാത്രക്കാരന്, വിമാനത്തില്‍ പ്രശ്നമുണ്ടാക്കിയ യുവാവിനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു
മംഗളൂരു: എയര്‍ ഇന്ത്യാ വിമാനത്തില്‍ പ്രശ്നമുണ്ടാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിയെ ആണ് മംഗളൂരുവില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വിമാനയാത്രക്കിടയില്‍ പ്രശ്നമുണ്ടാക്കുകയായിരുന്നു.
വിമാനത്തില്‍ വെച്ച് ജീവനക്കാരോട് മോശമായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്തെന്ന് ഇയാളെ കുറിച്ചുള്ള പരാതിയില്‍ പറയുന്നു. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ബിസി എന്നയാളെയാണ് മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വിമാനം പറന്നുകൊണ്ടിരിക്കേ വിമാനത്തില്‍നിന്ന് പുറത്തേക്ക് ചാടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ജീവനക്കാരും സഹയാത്രികരും പരിഭ്രാന്തരായി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സുരക്ഷാ കോ-ഓര്‍ഡിനേറ്റര്‍ സിദ്ധാര്‍ത്ഥ ദാസ് നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
മേയ് 8നാണ് സംഭവം. ദുബായില്‍ നിന്ന് മംഗളൂരുവിലേക്ക് തിരിക്കുകയായിരുന്നു എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനം. ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് വിമാനം മംഗളൂരുവിലെത്തിയ ഉടനെ ഇയാളെ അറസ്റ്റ് ചെയ്തു.