സംസ്ഥാനത്ത് നാളെ മുതല്‍ പെട്രോളിനും ഡീസലിനും വിലകൂടും. ഇന്ധന സെസായി രണ്ട് രൂപ നല്‍കേണ്ടി വരുന്നതോടെയാണ് പെട്രോളിനും ഡീസലിനും വിലകൂടുന്നത്. വിലവര്‍ദ്ധനവ് മദ്യത്തിനും ഉണ്ടാകുമെന്ന് അറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്ത് 500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് കുപ്പിയൊന്നിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 40 രൂപയും കൂടും. അഞ്ചുലക്ഷം മുതല്‍ 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങള്‍ക്ക് രണ്ട് ശതമാനംഅധിക നികുതി നല്‍കണം. രണ്ടുലക്ഷം വരെ വിലയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതി രണ്ടു ശതമാനമായി ഉയര്‍ത്തി.
ഫാന്‍സി നമ്പറുകള്‍ക്ക് പെര്‍മിറ്റ്, അപ്പീല്‍ ഫീസ് എന്നിവയും നിരക്ക് കൂട്ടി. അഞ്ചുലക്ഷം വരെ വിലയുള്ള കാറുകള്‍ക്ക് ഒരുശതമാനമാണ് നികുതി വര്‍ധന. ക്ഷേമ പെന്‍ഷനുകള്‍ നല്കാന് പണം കണ്ടെത്താനായി ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് രൂപ സെസാണ് നിലവില്‍ വരുന്നത്.