18
MAR 2021
THURSDAY
1 GBP =105.81 INR
1 USD =83.28 INR
1 EUR =90.63 INR
breaking news : മാഞ്ചസ്റ്റര്‍ നിറഞ്ഞ് മാലാഖമാർ..! എന്‍എംസി ചീഫ് സാം ഫോസ്റ്റര്‍ അറിവിന്റെ മഹാസംഗമം ‘കേരള നഴ്സ് യുകെ സമ്മേളനത്തിന് തിരിതെളിച്ചു, മലയാളി നഴ്സുമാരുടെ സേവനത്തെ വാനോളം പുകഴ്ത്തി വെയില്‍സ് ചീഫ് നഴ്‌സ്, സമ്മേളനത്തിന്റെ സ്പന്ദനങ്ങൾ ഒന്നൊന്നായി അനുഭവിച്ചറിയാം >>> സേവനം യുകെ നോര്‍ത്ത് വെസ്റ്റ് യൂണിറ്റിന്റെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും, അടുത്ത മാസം 16 ഞായറാഴ്ച യുകെയിലെ ശിവഗിരി ആശ്രമത്തില്‍ നടക്കും >>> സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, ഷൈജു തോമസ് പ്രസിഡണ്ട് ജോണ്‍ ജോജി സെക്രട്ടറി ബിന്‍സ് ജോസഫ് ട്രഷറര്‍  >>> എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു, വിമാനത്തിന് അടിയന്തര ലാന്‍ഡിങ്, സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം >>> പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: പ്രതിയെ രാജ്യം വിടാന്‍ സഹായിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍, തെളിവായി ഫോണ്‍ രേഖകള്‍  >>>
Home >> USA
ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫന് കാത്തലിക് ബിഷപ്പ് കോണ്‍ഫ്രറന്‍സിന്റെ ആദരവ്, ഇന്ത്യയിലെയും വിദേശത്തുമുള്ള പന്ത്രണ്ട് തിരുമേനിമാര്‍ പങ്കെടുത്തിരുന്ന സദസ്സില്‍ ആണ് ഡോ. ബാബു സ്റ്റീഫന്‍ സ്വീകരണം ഏറ്റുവാങ്ങിയത്...

ശ്രീകുമാര്‍ ഉണ്ണിത്താന്‍

Story Dated: 2023-05-01

ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫനെ പ്രസിഡന്റ് ഓഫ് കേരളാ കാത്തലിക് ബിഷപ്പ് കോണ്‍ഫ്രറന്‍സ് ആന്റ് മേജര്‍ അര്‍ച്ചബിഷപ്പ് ഓഫ് തിരുവനന്തപുരം His Beatitude Baselios Cardinal Cleemis Catholicos തിരുമേനി ആദരിച്ചു. ഇന്ത്യയിലെയും വിദേശത്തുമുള്ള പന്ത്രണ്ട് തിരുമേനിമാര്‍ പങ്കെടുത്തിരുന്ന സദസ്സില്‍ ആണ് ഡോ. ബാബു സ്റ്റീഫന്‍ സ്വീകരണം ഏറ്റുവാങ്ങിയത്. ഈ അവസരത്തില്‍ ഡോ. ഫിലിപ്പ് മാര്‍ സ്റ്റീഫനോസ് (ദി ബിഷപ്പ് ഓഫ് US  and  Canada) ഡോ. ബാബു സ്റ്റീഫന്റെ ചാരിറ്റി പ്രവര്‍ത്തങ്ങളില്‍ പ്രശംസിക്കുകയും അദ്ദേഹം കാരുണ്യസ്പര്‍ശം അര്‍ഹിക്കുന്നവരില്‍ എത്തിക്കുന്നതില്‍ അതീവ ശ്രദ്ധാലു ആണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

പ്രവാസ ലോകത്തും ഒപ്പം നാട്ടിലും സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമാണ് ഡോ. ബാബു സ്റ്റീഫന്‍. ഫൊക്കാനയുടെ പ്രസിഡന്റ് ആയതിന് ശേഷം ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളില്‍ വളരെ  മാറ്റങ്ങള്‍ വരുത്തുകയും അമേരിക്കയിലും കേരളത്തിലും പല പുതിയ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തു വരുന്നു. പാവപ്പെട്ടവരെ സഹായിക്കുന്ന കേരളത്തിലെ പല പദ്ധതികളിലും ബാബു സ്റ്റീഫന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസിനീയമാണെന്ന് ഡോ. ഫിലിപ്പ് മാര്‍ സ്റ്റീഫനോസ് അഭിപ്രായപ്പെട്ടു.

ഡോ.ബാബു സ്റ്റീഫന്‍ ഫൊക്കാനാ പ്രസിഡന്റ് ആയശേഷം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കുന്നത്. ബിസിനസ് രംഗത്ത് സജീവമായ അദ്ദേഹത്തിന്റെ പിതാവ് ജോര്‍ജ് ജോസഫ് കേരളത്തിലെ അറിയപ്പെടുന്ന ഏലം എസ്റ്റേറ്റ് ഉടമയായിരുന്നു. ഇന്ത്യ മുഴുവന്‍ ബിസിനസ് സംബന്ധമായ യാത്രകളിലെല്ലാം ചെറുപ്പം മുതല്‍ക്ക് ഡോ.ബാബു സ്റ്റീഫനും പിതാവിനൊപ്പം ഉണ്ടായിരുന്നു. പിന്നീട് ഡോ. ബാബു സ്റ്റീഫന്‍ അമേരിക്കയില്‍ എത്തി റിയല്‍ എസ്റ്റേറ്റ്, ഹെല്‍ത്ത് കെയര്‍ ബിസിനസിലും സജീവമായി. 

വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്ന് എം.ബി.എയും 2006ല്‍ പിഎച്ച്ഡിയും കരസ്ഥമാക്കുകയും ചെയ്തു. ഇന്ത്യന്‍ കള്‍ച്ചറല്‍ ഏകോപന സമിതിയുടെ പ്രസിഡന്റ്, യുണൈറ്റഡ് സ്റ്റേറ്റ് കോണ്‍ഗ്രസ് ഉപദേശക സമിതി അംഗം, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍സ് ഇന്‍ അമേരിക്ക റീജിയണല്‍ വൈസ് പ്രസിഡന്റ്, അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ അമേരിക്കയുടെ പ്രസിഡന്റ് എന്നീ നിലകളിലെ പ്രവര്‍ത്തനം ഫൊക്കാനയെ ആഗോളതലത്തില്‍ അവതരിപ്പിക്കുന്നതിന് അദ്ദേഹത്തിന് മുതല്‍ക്കൂട്ടാവും. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വക്താവായ അദ്ദേഹം വാഷിംഗ്ടണ്‍ ഡി.സി മേയറുടെ ആദരവ് സ്വീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ മികച്ച ബിസിനസ് സംരംഭകരെ മാത്രം ഉള്‍പ്പെടുത്തി വാഷിംഗ്ടണ്‍ ഡിസി മേയര്‍ നടത്തിയ ചൈനാ യാത്രാ സംഘത്തില്‍ പ്രത്യേകക്ഷണിതാവായി ഡോ.ബാബു സ്റ്റീഫനും ഉണ്ടായിരുന്നു. സ്വന്തം ബിസിനസ് സംരംഭമായ ഡി.ഡി. ഹെല്‍ത്ത് കെയര്‍ ഐ.എന്‍.സിയുടെ സി.ഇ.ഒ, എസ്.എം റിയാലിറ്റി എല്‍.എല്‍.സിയുടെ പ്രസിഡന്റുമാണ് അദ്ദേഹം ഇപ്പോള്‍.

ഈ തിളക്കമാര്‍ന്ന അനുഭവങ്ങളില്‍ നിന്ന് അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ നേതൃത്വനിരയിലേക്ക് അദ്ദേഹം കടന്നു വന്നപ്പോള്‍ കഴിഞ്ഞ നാല്‍പതു വര്‍ഷമായി ഫൊക്കാനയ്ക്ക് ഉണ്ടായിരുന്ന നേതൃത്വ സംവിധാനത്തിന് ഭാവി മലയാളി തലമുറയ്ക്ക് ഉതകുന്ന തരത്തില്‍ ഒരു പരിവര്‍ത്തനം ഉണ്ടാവുകയും ഫൊക്കാന ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതിന് വഴിയൊരുക്കുകയും ചെയ്തു. 

More Latest News

സേവനം യുകെ നോര്‍ത്ത് വെസ്റ്റ് യൂണിറ്റിന്റെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും, അടുത്ത മാസം 16 ഞായറാഴ്ച യുകെയിലെ ശിവഗിരി ആശ്രമത്തില്‍ നടക്കും

സേവനം യുകെയുടെ വടക്ക് പടിഞ്ഞാറ് പ്രദേശത്തുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിച്ചുവരുന്ന നോര്‍ത്ത് വെസ്റ്റ് യൂണിറ്റിന്റെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും ജൂണ്‍ 16ന്  ഞായറാഴ്ച 10 മണി മുതല്‍ ശിവഗിരി ആശ്രമത്തില്‍ വച്ചു നടക്കും. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും സംഗമമായ ഈ വേദിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകയൂണിറ്റ് പ്രസിഡന്റ് : ബിനേഷ് ഗോപി : 07463555009യൂണിറ്റ് സെക്രട്ടറി : വിപിന്‍ കുമാര്‍ : 07799249743  

സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, ഷൈജു തോമസ് പ്രസിഡണ്ട് ജോണ്‍ ജോജി സെക്രട്ടറി ബിന്‍സ് ജോസഫ് ട്രഷറര്‍ 

ഒരുമയുടെയും സ്നേഹത്തിന്റെയും കൂട്ടായ്മയായ സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന്‍ (MAS) 2024-25 ലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രില്‍ 13 ന് ഹെയ്സല്‍ഗ്രൂ സെന്റ് പീറ്റേഴ്സ് പാരിഷ് ഹാളില്‍ വച്ച് നടന്ന ഈസ്റ്റര്‍ വിഷു  ആഘോഷങ്ങള്‍ക്ക് പ്രസിഡണ്ട് ബിനോയ് ബെന്നി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോയ് മാത്യു സ്വാഗതമാശംസിച്ചു. തുടര്‍ന്ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 2024-25 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പൊതുയോഗം തിരഞ്ഞെടുത്തു.പ്രസിഡണ്ട് ഷൈജു തോമസ് ,സെക്രട്ടറി ജോണ്‍ ജോജി ,ട്രഷര്‍ ബിന്‍സ് ജോസഫ് ,വൈസ് പ്രസിഡന്റ് ജോസ് ജോസഫ് ,ജോയിന്‍ സെക്രട്ടറി ക്രിസ്റ്റീന്‍ മേരി ,ജോയിന്‍ ട്രഷറര്‍ വര്‍ഗീസ് പൗലോസ് എന്നിവരെയും,എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാര്‍ ആയി ഹരീഷ് നായര്‍ ,ബിനോയ് ബെന്നി ,മനോജ് ജോണ്‍ ,റോയി മാത്യു ,റോണി പൗലോസ് ,സിബി ജോസ് ,സാന്റോ കോണിക്കര ,അരുണ്‍ സെല്‍വരാജന്‍,റീന സ്റ്റീഫന്‍സണ്‍ ,സുജിതാ ടി,ബാബു റോയ് ,ചിക്കു മരിയ ,ടിനു സെബാസ്റ്റ്യന്‍, റോഷിനി ജോസ് എന്നിവരെയും തിരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ഷൈജു തോമസ് പഴയ കമ്മിറ്റിക്ക് നന്ദി പറയുകയും അതോടൊപ്പം സംഘടനയെ പുതിയ തലങ്ങളില്‍ എത്തിക്കാന്‍ ആത്മാര്‍ത്ഥത നിറഞ്ഞ ,ഉറച്ച കാല്‍വെപ്പുകളോടെ ,കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മുന്നോട്ടുപോകുമെന്ന് ഉറപ്പുനല്‍കി.

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു, വിമാനത്തിന് അടിയന്തര ലാന്‍ഡിങ്, സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം

ബംഗളുരു :  എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തീപിടിച്ചു. വിമാനത്തിന്റെ എന്‍ജിനാണ് തീപിടിത്തമുണ്ടായത്. അപകടം മനസ്സിലായതോടെ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.  വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം. 179 യാത്രക്കാരും ആറു വിമാനജോലിക്കാരുമായി കൊച്ചിയിലേക്കു തിരിച്ച വിമാനമാണ് അപകടമുനമ്പില്‍നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11.10 നായിരുന്നു സംഭവം. ബംഗളുരു വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ഉടനെ എന്‍ജിനു തീപിടിക്കുകയായിരുന്നു. വലതുഭാഗത്തെ എന്‍ജിനിലായിരുന്നു അഗ്‌നിബാധ. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാര്‍ അലമുറയിട്ടു.  തുടര്‍ന്ന് സുരക്ഷാസംവിധാനങ്ങളൊരുക്കി തിരികെ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. മുഴുവന്‍ യാത്രികരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. അതേസമയം, സംഭവത്തില്‍ ഏതാനും യാത്രക്കാര്‍ക്ക് പരുക്കേറ്റതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: പ്രതിയെ രാജ്യം വിടാന്‍ സഹായിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍, തെളിവായി ഫോണ്‍ രേഖകള്‍ 

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വഴിത്തിരിവ്. ഒന്നാം പ്രതിയായ രാഹുല്‍ പി ഗോപാലിനെ രാജ്യം വിടാന്‍ സഹായിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് അന്വേഷണ വിധേയമായി സസ്‌പെന്‍ഷന്‍.  പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇയാള്‍ പ്രതിയെ നിരവധി തവണ വിളിച്ചതിന്റെ ഫോണ്‍ രേഖകളും പൊലീസ് ശേഖരിച്ചു. പ്രതിയെ സാമ്പത്തികമായി സഹായിച്ചതിന്റെ തെളിവുകളും ലഭിച്ചതോടെയാണ് നടപടിയിലേക്ക് കടന്നത്. രാഹുലിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ ഹോണ്ട അമൈസ് ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രാഹുലിന്റെ വീട്ടില്‍ പൊലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത കാറില്‍ നിന്ന് ഫൊറന്‍സിക് സംഘം രക്തക്കറ കണ്ടെത്തി. രക്തസാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുമ്പോഴും രാഹുലിനെ കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ വിദേശത്ത് തുടരുന്നത് സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ഉടന്‍ ലഭിക്കുമെന്നാണ് വിവരം. ബ്ലൂ കോര്‍ണര്‍ നോട്ടിസില്‍ ആവശ്യപ്പെട്ട വിവരങ്ങളാണ് ജര്‍മ്മന്‍ എംബസി കൈമാറുന്നത്. തുടര്‍ന്നാകും റെഡ് കോര്‍ണര്‍ നോട്ടിസ് നല്‍കുക. അതേസമയം, സ്‌പെഷല്‍ ബ്രാഞ്ചിലെ രണ്ടു ഉദ്യോഗസ്ഥരോടും വിശദീകരണം തേടും. യുവതി പന്തീരങ്കാവ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത് റിപ്പോര്‍ട്ട് ചെയ്യാതിരുന്നതാണ് നടപടിക്ക് കാരണം. രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ കോടതിയിലാണ് അപേക്ഷ നല്‍കിയത്. കേസ് മെയ് 20ന് കോടതി പരിഗണിക്കും.

വിരമിക്കല്‍ സൂചന നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ്  ഇതിഹാസതാരം വീരാട് കോഹ്ലി, നിരാശ്ശയില്‍ ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസതാരം വീരാട് കോഹ്ലി വിരമിക്കല്‍ സൂചന നല്‍കി. ബെംഗളൂരുവില്‍ നടന്ന ആര്‍.ബി.സിയുടെ റോയല്‍ ഗാല ഡിന്നറിലാണ് വിരമിക്കലിനെക്കുറിച്ച് പറഞ്ഞത്. ക്രിക്കറ്റില്‍ തന്റെ റോള്‍ അവസാനിച്ചെന്ന് തനിക്ക് തോന്നിയാല്‍ പോകുമെന്നമായിരുന്നു കോഹ്ലി പറഞ്ഞത്. വിരമിക്കല്‍ ദിവസത്തെക്കുറിച്ച് ആലോചിച്ച് തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ക്രിക്കറ്റില്‍ എന്റെ റോള്‍ അവസാനിച്ചെന്ന് എനിക്ക് തോന്നിയാല്‍ ഞാന്‍ പോകും. കുറച്ചുകാലത്തേക്ക് നിങ്ങള്‍ക്ക് എന്നെ കാണാനാകില്ല. അതുകൊണ്ട് തന്നെ കളിക്കുന്ന കാലത്തോളം എന്റെ എല്ലാം ക്രിക്കറ്റിന് വേണ്ടി നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് മാത്രമാണ് എന്നെ മുന്നോട്ട് നയിക്കുന്നതും', കോഹ്ലി ചിരിച്ചുകൊണ്ട് പറഞ്ഞു. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ താരത്തിന്റെ പ്രകടനത്തിനായി ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഇതിനിടെയാണ് തന്റെ വിരമിക്കല്‍ പദ്ധതികളെ കുറിച്ച് വെളിപ്പെടുത്തലുമായി കോഹ്ലി രംഗത്തെത്തിയത്.വിരാട് കോഹ്ലിയുടെ വാക്കുകള്‍ ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. ഇന്ന് ബംഗളൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചെന്നൈ ബാംഗ്ലൂരിനെ നേരിടുമ്പോള്‍ എം എസ് ധോണിയും വിരാട് കോഹ്ലിയും ഒന്നിച്ചു കളിക്കുന്ന അവസാനത്തെ മത്സരമായിരിക്കാമെന്നും വിലയിരുത്തലുകളുണ്ട്. നിര്‍ണായകമത്സരത്തില്‍ വിജയിക്കുന്ന ടീം ഈ സീസണിലെ ഐപിഎല്ലില്‍ പ്ലേ ഓഫിലെത്തും. 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി സിഎസ്‌കെ നാലാം സ്ഥാനത്തും ആര്‍സിബി 12 പോയിന്റുമായി ഏഴാം സ്ഥാനത്തുമാണ്. കഴിഞ്ഞ തവണത്തെ ഐപിഎല്ലോടെ ധോണി വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. 42കാരനായ ധോണി കളിക്കാരനെന്ന നിലയില്‍ അവസാന ഐപിഎല്‍ ആയിരിക്കും ഇത്. 16 വര്‍ഷത്തിനിടയില്‍ പലതവണ ധോണിയുമായി ഡ്രസ്സിങ് റൂം പങ്കിട്ടിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ നായകനൊപ്പം കളിക്കാനുള്ള തന്റെ അവസാന അവസരവും ഇതായിരിക്കാമെന്ന് കോഹ്ലി പറഞ്ഞു. ധോണി ഇന്ത്യയിലെ ഏത് സ്റ്റേഡിയത്തില്‍ കളിച്ചാലും ആരാധകര്‍ക്ക് വലിയ ആവേശമാണ്. ' ഇന്ന് ഞങ്ങള്‍ വീണ്ടും കളിക്കുന്നു, ഒരുപക്ഷേ അവസാനമായി, ഞങ്ങള്‍ക്ക് ചില നല്ല ഓര്‍മ്മകളുണ്ട്, അതില്‍ ചിലത് ഇന്ത്യയ്ക്കായുള്ള മികച്ച കൂട്ടുകെട്ടുകളാണ്. ആരാധകര്‍ക്ക് ഞങ്ങളെ ഒരുമിച്ച് കാണാനുള്ള മികച്ച അവസരമാണിത്,' കോഹ്ലി പറഞ്ഞു.

Other News in this category

  • അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ച നിലിയില്‍, മരണ കാരണം വ്യക്തമല്ല, മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കാന്‍ സഹായം നല്‍കുമെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
  • ഫോമാ 'ടീം യുണൈറ്റഡ്' ഒറ്റക്കെട്ടായി ന്യൂജേഴ്‌സി ട്വിലൈറ്റ് മീഡിയ-ഐ.പി.സി.എന്‍.എ. സംഗമത്തില്‍ തിളങ്ങി നിന്നു
  • അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി പൊലീസ് വാഹനം ഇടിച്ച് മരിച്ച സംഭവം: ക്രിമിനല്‍ കുറ്റം ചുമത്തേണ്ടതില്ലെന്ന കോടതി തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യ
  • യുഎസില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത, മൃതദേഹങ്ങളുടെ അടുത്ത് നിന്ന് പൊലീസ് പിസ്റ്റള്‍ കണ്ടെത്തി!!!
  • മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റിന് പുതിയ നേതൃത്വം; ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു
  • അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍, മരണം മകനെ കാണാനില്ലെന്ന് അമ്മ സോഷ്യല്‍ മീഡിയയില്‍ കുറിച്ച് മണിക്കൂറുകള്‍ക്കകം
  • അമേരിക്കയില്‍ മൂന്നിടങ്ങളിലായി വെടിവെപ്പ്, എട്ട് പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ കാരണം വ്യക്തമല്ല, അക്രമി ഒളിവിലാണെന്നും തിരച്ചില്‍ ആരംഭിച്ചതായും പൊലീസ്
  • വിമാനത്തില്‍ യാത്രക്കാരന്‍ അടിച്ചു പാമ്പായി ക്യാബിന്‍ അറ്റന്ററെ കടിച്ചു, ചോദ്യം ചെയ്യലില്‍ സംഭവത്തെ കുറിച്ച് 'ഒന്നും ഓര്‍മ്മയില്ലെന്ന്' യാത്രക്കാരന്‍
  • ഗാസയില്‍ ആക്രമണം ശക്തമാകുന്നു, ഇസ്രായേലിനുള്ള പിന്തുണ ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍
  • യുഎസിലെ വെര്‍മോണ്ടില്‍ മൂന്ന് പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു, ആക്രമണം നടക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ പലസ്തീനിയന്‍ കെഫിയ ധരിച്ചിരുന്നതായി റിപ്പോര്‍ട്ട്
  • Most Read

    British Pathram Recommends