തലസ്ഥാനത്ത് അമിതവേഗത്തിലെത്തിയ കെഎസ്ആര്‍ടിസി ബസ് ഓട്ടോയിലിട്ട് ഉണ്ടായ അപകടത്തില്‍ കുഞ്ഞിന്റെ അമ്മയും മരിച്ചു. കല്ലമ്പലം നാലുമുക്ക് കാരൂര്‍കോണത്ത് പണയില്‍ വീട്ടില്‍ മഹേഷിന്റെ ഭാര്യ അനു (23) ആണ് മരിച്ചത്. കുഞ്ഞിന്റെ മരണം പോലും അറിയാതെ ദിവസങ്ങളായി ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു.
വ്യാഴാഴ്ച ഉണ്ടായ അപകടത്തില്‍ അനുവിന്റെ നാല് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ്, അമ്മ ശോഭന (41), ഓട്ടോഡ്രൈവര്‍ സുനില്‍ (40) എന്നിവര്‍ അപകടം നടന്ന അന്ന് തന്നെ മരിച്ചിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.45ന് ദേശീയപാതയില്‍ പള്ളിപ്പുറം താമരക്കുളം മുഴുത്തിരിയാവട്ടത്തെ വളവില്‍ വച്ചായിരുന്നു അപകടമുണ്ടായത്. നിയന്ത്രണ രേഖയും കടന്ന് അമിത വേഗത്തിലെത്തിയ ബസ് എതിര് ദിശയില്‍ വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ആറ് പേരാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. അനുവിന്റെ ഭര്‍ത്താവ് മഹേഷും മകന് മിഥുനും ആശുപത്രിയില്‍ കഴിയുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ വാര്‍ഡിലേയ്ക്ക് മാറ്റി. അനുവിന്റെ പ്രസവശേഷം എസ് എ ടി ആശുപത്രിയില്‍ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുവഴിയാണ് അപകടമുണ്ടായത്.