18
MAR 2021
THURSDAY
1 GBP =104.79 INR
1 USD =83.44 INR
1 EUR =89.40 INR
breaking news : ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ക്കൊപ്പം പുതിയ നേതൃത്വനിരയെ തിരഞ്ഞെടുത്ത് യോവില്‍ മലയാളി അസോസിയേഷന്‍, പുതിയ നേതൃനിരയിലൂടെ അടിമുടി മാറ്റങ്ങളുടെ തുടക്കം കുറിക്കുന്നു >>> റിയാദ് വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി, ആര്‍ക്കും പരിക്കുകളൊന്നുമില്ല >>> കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസ്: പഠനം തുടരാനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി >>> വന്ദേഭാരത് കേരളത്തില്‍ ഓടി തുടങ്ങിയിട്ട് ഒരു വര്‍ഷം, ഓട്ടത്തിലും ജനപ്രീതിയിലും ഹിറ്റായി മലയാളികളുടെ യാത്രകള്‍ക്ക് മുന്നിലായി വന്ദേഭാരത് >>> ട്വന്റി 20 ലോകകപ്പ് ടീം, ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും, ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെത്തും എന്ന റിപ്പോര്‍ട്ട് >>>
Home >> NAMMUDE NAADU
കേരളത്തില്‍ സ്‌കൂളുകളില്‍ ശനിയാഴ്ചയും പ്രവൃത്തി ദിവസമാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം, എതിര്‍ത്ത് പ്രതിപക്ഷ അദ്ധ്യാപക സംഘടനകള്‍...

സ്വന്തം ലേഖകൻ

Story Dated: 2023-05-25

കേരള സംസ്ഥാനത്തെ സ്‌കൂളുകളില്‍ ശനിയാഴ്ചയും പ്രവൃത്തി ദിവസമാക്കാന്‍ ആലോചിച്ച് വിദ്യാഭ്യാസ വകുപ്പ്. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷ അദ്ധ്യാപക സംഘടനകള്‍ രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ട്.

അധ്യയന വര്‍ഷം സ്‌കൂളിലെ പ്രവൃത്തി ദിവസങ്ങള്‍ 220 ആക്കി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണു ശനിയാഴ്ചകളും പ്രവൃത്തി ദിവസമാക്കാമെന്ന നിര്‍ദ്ദേശം വകുപ്പ് മുന്നോട്ടുവച്ചത്. ഈ രീതിയില്‍ പ്രവൃത്തി ദിവസങ്ങള്‍ ക്രമീകരിച്ചു കൊണ്ടുള്ള അക്കാദമി കലണ്ടറിന്റെ കരട് ക്യുഐപി അദ്ധ്യാപക സംഘടന യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തു.

എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത സംഘടനകളില്‍ പലതും ഇതിനോട് വിയോജിച്ചു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെപിഎസ്ടിഎ വിയോജനം ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തു. ഇതോടെ സര്‍ക്കാരുമായി ആലോചിച്ച് അന്തിമ തീരുമാനം എടുക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.

 

More Latest News

ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ക്കൊപ്പം പുതിയ നേതൃത്വനിരയെ തിരഞ്ഞെടുത്ത് യോവില്‍ മലയാളി അസോസിയേഷന്‍, പുതിയ നേതൃനിരയിലൂടെ അടിമുടി മാറ്റങ്ങളുടെ തുടക്കം കുറിക്കുന്നു

2024-25 വര്‍ഷത്തെ യോവിലെ സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ക്കൊപ്പം ആണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്. ടോബിന്‍ തോമസ് പ്രസിഡന്റ് ആയും സിക്സണ്‍ മാത്യു സെക്രട്ടറി ആയും സിജു പൗലോസ് ട്രഷറര്‍ ആയും ഗിരീഷ് കുമാര്‍ വൈസ് പ്രസിഡന്റ് ആയും ശാലിനി റിജേഷ് ജോയിന്റ് സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു.  കൂടാതെ ഉമ്മന്‍ ജോണ്‍ പബ്ലിക് റിലേഷന്‍ വിഭാഗം, സെബിന്‍ ലാസര്‍ ഭക്ഷണം, ശ്രീകാന്ത്, മനു ഔസേഫ് കായികം, ബേബി വര്‍ഗീസ്, സുരേഷ് ദാമോദരന്‍ കല എന്നീ വിഭാഗങ്ങള്‍ കൈകാര്യം ചെയ്യും. മുന്‍ പ്രസിഡന്റ് ആയ അനില്‍ ആന്റണി കമ്മറ്റി അംഗമായി തുടരും. പുതിയതായി യോവിലില്‍ എത്തിയ അംഗങ്ങളെ അസ്സോസിയേഷനിലേക്കു കൂടുതല്‍ അടുപ്പിക്കുക എന്നതാണു പ്രാഥമിക കാര്യം ആയി ഭാരവാഹികള്‍ കാണുന്നത്. മുന്നൂറില്‍ കൂടുതല്‍ മലയാളി കുടുംബങ്ങള്‍ ആണ് ഇപ്പോള്‍ യോവിലില്‍ ഉള്ളത്. കലാ-കായിക വേദികളില്‍ മികച്ച കഴിവുകളുള്ള അംഗങ്ങളാണ് ഈ സംഘടനയില്‍ ഇപ്പോള്‍ ഉള്ളത്. നിലവിലെ യുക്മ സൗത്ത് വെസ്റ്റ് റീജിയന്‍ ചാമ്പ്യന്‍മാര്‍ ആണ് എസ്എംസിഎ. 2024  2025 യുക്മ സൗത്ത് വെസ്റ്റ് റീജിയന്‍ കായിക മേള ജൂണ്‍ പതിനഞ്ചിന് യോവിലില്‍ ആണ് അരങ്ങേറുന്നത്. പുതിയ അംഗങ്ങളുടെ സജീവ പങ്കാളിത്തവും സഹകരണവും വളരെ അത്യന്താപേക്ഷിതമാണ്.

റിയാദ് വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി, ആര്‍ക്കും പരിക്കുകളൊന്നുമില്ല

റിയാദ് വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ഞായറാഴ്ച രാത്രിയാണ് സംഭവം. ദോഹയില്‍ നിന്ന് വന്ന ഫ്‌ലൈനാസ് വിമാനമാണ് ലാന്റിങിനിടെ പ്രധാന റണ്‍വേയില്‍ നിന്ന് തെന്നിമാറിയതെന്ന് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും ആളപായമൊന്നുമില്ല. ബഫര്‍ ഏരിയയിലൂടെ സഞ്ചരിച്ച വിമാനം അടുത്തുള്ള ഗ്രൗണ്ട് പാതയില്‍ നിന്നു. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ ഉറപ്പാക്കിയ ശേഷം വിമാനം നിശ്ചിത സ്റ്റോപ്പിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കി. യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. എയര്‍പോര്‍ട്ട് മാനേജ്മെന്റ് യാത്രക്കാരുടെ ആരോഗ്യം പരിശോധിച്ചു. ആര്‍ക്കും പരിക്കുകളൊന്നുമില്ലെന്നും ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായും കിങ് ഖാലിദ് വിമാനത്താവള മാനേജ്‌മെന്റ് പറഞ്ഞു.

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസ്: പഠനം തുടരാനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഓയൂരില്‍ ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാനായി അനുവദിക്കണമെന്ന ആവശ്യപ്പെട്ടാണ് അനുപമ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.   എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.  

വന്ദേഭാരത് കേരളത്തില്‍ ഓടി തുടങ്ങിയിട്ട് ഒരു വര്‍ഷം, ഓട്ടത്തിലും ജനപ്രീതിയിലും ഹിറ്റായി മലയാളികളുടെ യാത്രകള്‍ക്ക് മുന്നിലായി വന്ദേഭാരത്

തീവണ്ടിയാത്രയ്ക്ക് മലയാളികള്‍ക്ക് പുതിയ അനുഭവം ആയിരുന്നു വന്ദേഭാരത്. ഇപ്പോഴിതാ മലയാളികള്‍ക്ക് ആശ്വാസമായി മാറിയ വന്ദേഭാരത് കേരളത്തില്‍ ഒരു വര്‍ഷം തികയുകയാണ്. വന്ദേഭാരത് കേരളത്തിന്റെ മണ്ണില്‍ എത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. വന്ദേഭാരതിലേക്ക് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് യാത്രക്കാരെ അടുപ്പിക്കില്ല എന്ന വാദങ്ങള്‍ വന്ദേഭാരത് ഓടി തുടങ്ങിയപ്പോള്‍ തന്നെ അപ്രസക്തമായിരുന്നു.സര്‍വീസ് തുടങ്ങിയ സമയത്ത് ആദ്യത്തെ രണ്ടാഴ്ചത്തേക്ക് ടിക്കറ്റ് വെയിറ്റിങ്ങ് ലിസ്റ്റില്‍ ആയിരുന്നു. ഏപ്രില്‍ 26ന് കാസര്‍കോട് നിന്നു തിരുവനന്തപുരത്തേക്കു നടത്തിയ ആദ്യ യാത്രയില്‍ 19.50 ലക്ഷം രൂപ റിസര്‍വേഷന്‍ ടിക്കറ്റ് വരുമാനം ലഭിച്ചിരുന്നു.കാസര്‍കോടു നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തു നിന്നു കാസര്‍കോടിനും ഓടുന്ന വന്ദേഭാരത് ഓട്ടത്തിലും ജനപ്രീതിയിലും ഹിറ്റ് ആണ്. രാജ്യത്ത് സര്‍വീസ് നടത്തുന്നത് 51 വന്ദേഭാരത് ട്രെയിനുകളാണ്. കേരളം വന്ദേഭാരത് യാത്രക്കാരുടെ എണ്ണത്തിലും ഒക്യുപ്പെന്‍സിയിലും വളരെ മുന്നിലാണ്. അതായാത് കയറിയും ഇറങ്ങിയും ഓരോ 100 സീറ്റും 200 ഓളം യാത്രക്കാര്‍ ഉപയോഗിക്കുന്നു. ഒക്യുപ്പെന്‍സി 200 ശതമാനത്തിനടുത്ത് എത്തിയ ഇന്ത്യയിലെ ഏക തീവണ്ടി കൂടിയാണിത്.16 റേക്കുള്ള വണ്ടിയിലുള്ളത് 1100 ഓളം സീറ്റുകളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ഏപ്രില്‍ 25 നാണ് കേരളത്തിലെ വന്ദേഭാരത് ആദ്യമായി ഫ്‌ലാഗ് ഓഫ് ചെയ്തത്.

ട്വന്റി 20 ലോകകപ്പ് ടീം, ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും, ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെത്തും എന്ന റിപ്പോര്‍ട്ട്

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെത്തും എന്ന റിപ്പോര്‍ട്ടുകള്‍. ഉടന്‍ പ്രഖ്യാപിക്കപ്പെടുന്ന ടീമില്‍ ആണ് സഞ്ജു സാംസണ് കൂടുതല്‍ സാധ്യത കാണുന്നത്. ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലുള്ള താരത്തെ സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുന്നതായി പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് ഒന്നാണ് ടീമുകളെ പ്രഖ്യാപിക്കാന്‍ ഐസിസി നിര്‍ദ്ദേശിച്ചിരിക്കുന്ന അവസാന തീയതി. ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പരിശീകന്‍ രാഹുല്‍ ദ്രാവിഡ്, ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ടീമില്‍ നിന്ന് ഒഴിവാക്കുമെന്നും സൂചനകളുണ്ട്. ഐപിഎല്‍ സീസണിലെ മികച്ച പ്രകടനം അടിസ്ഥാനമാക്കി കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. മോശം ഫോമിലാണെങ്കിലും ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് ടീമിലിടം ലഭിക്കുമെന്നാണ് സൂചന. സെലക്ഷന്‍ കമ്മിറ്റി പരിഗണനയിലുള്ള കെഎല്‍ രാഹുല്‍ അഞ്ചാമതും ഋഷഭ് പന്ത് ആറാമതുമാണ്. ഐപിഎല്ലിലെ പ്രകടനം മാത്രം പരിഗണിക്കേണ്ടെന്നാണ് യോഗത്തിലുണ്ടായ സുപ്രധാന തീരുമാനമെന്ന് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഋഷഭ് പന്ത് ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിവരുന്നുണ്ടെങ്കിലും അവസാനം ഇന്ത്യക്കായി കളിച്ച ട്വന്റി 20 മത്സരങ്ങളില്‍ ഫോമിലേക്കുയര്‍ന്നിരുന്നില്ല.

Other News in this category

  • കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസ്: പഠനം തുടരാനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി
  • വന്ദേഭാരത് കേരളത്തില്‍ ഓടി തുടങ്ങിയിട്ട് ഒരു വര്‍ഷം, ഓട്ടത്തിലും ജനപ്രീതിയിലും ഹിറ്റായി മലയാളികളുടെ യാത്രകള്‍ക്ക് മുന്നിലായി വന്ദേഭാരത്
  • അമ്മയുടെ കൈയ്യില്‍ നിന്നും കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് വീണ് കുഞ്ഞ്, കുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച് അയല്‍വാസികള്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ
  • മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സില്‍ സഞ്ചരിച്ച നവ കേരള ബസ്സ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും, കോഴിക്കോട് -ബെംഗളൂര്‍ റൂട്ടി ആദ്യ സര്‍വ്വീസ് നടത്തും
  • കേരളത്തില്‍ പരിഷ്‌ക്കരിച്ച സ്രൈവിങ് ടെസ്റ്റ് മെയ് ഒന്നു മുതല്‍, തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സിഐടിയു
  • ഭാര്യ സ്ഥിരമായി സുഹൃത്തുക്കളുമായി വീഡിയോ കോളില്‍, ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്, വലതുകൈ വെട്ടാനുള്ള ശ്രമത്തിനിടെ അയല്‍വാസികളെത്തി യുവതിയെ രക്ഷിച്ചു
  • കോഴിക്കോട് ഫറോക്കില്‍ പുലര്‍ച്ചെ അപകടം, നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശിയായ ഒരാള്‍ മരിച്ചു, പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു
  • സോഷ്യല്‍മീഡിയില്‍ വിശ്വാസയോഗ്യമല്ലാതെ വരുന്ന എല്ലാ ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി പൊലീസ്
  • പതിവ് തെറ്റിക്കാതെ ഇത്തവണയും വീട്ടില്‍ നിന്ന് കാല്‍നടയായി വോട്ട് ചെയ്യാനെത്തി മുഖ്യമന്ത്രി, പത്ത് സീറ്റ് ലഭിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണം തേടി മാധ്യമങ്ങള്‍
  • വധുവിന് വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ല,  പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്പത്ത് ഉപയോഗിക്കാമെങ്കിലും അതു തിരിച്ചുകൊടുക്കണം: സുപ്രീംകോടതി
  • Most Read

    British Pathram Recommends