അഞ്ചു വയസ്സുള്ള കുട്ടി തുടര്‍ച്ചയായി 40 ച്യൂയിംഗ് ഗം വിഴുങ്ങി. അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം. തുടര്‍ച്ചയായി ച്യൂയിംഗ് ഗം വിഴുങ്ങിയതോടെ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ആമാശയത്തിലുണ്ടായ തടസ്സത്തെ തുടര്‍ന്നാണ് കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ച്യൂയിംഗ് ഗം കഴിച്ചതു മൂലം കുട്ടിക്ക് ദഹനവ്യവസ്ഥ തടസപ്പെട്ടിരുന്നു.
കുട്ടിക്ക് കഠിനമായ വയറുവേദനയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഡോ. ചിസൈറ്റ് ഇഹിയോനുനെക്വുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
''നിങ്ങള്‍ ഒരു കഷണം മാത്രം ഗം വിഴുങ്ങിയാല്‍, അത് ഏകദേശം 40 മണിക്കൂര്‍ കഴിഞ്ഞ് നിങ്ങളുടെ വിസര്‍ജ്യത്തിലൂടെ പുറത്തെത്തും,'' ഡയറ്റീഷ്യന് ബെത്ത് സെര്‍വോണി ക്ലീവ്ലാന്‍ഡ് പറഞ്ഞു. എന്നാല്‍ പുതിന ഫ്രഷ് ച്യൂയിംഗ് ഗം കഴിക്കുന്നത് ശീലമാക്കരുതെന്നും ദഹിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ഇത് കുടലില്‍ അസ്വസ്ഥത ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.