മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ജൂണ്‍ 9,10,11 തീയതികളില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍, ടൈംസ് സ്ക്വയറിലെ മാരിയേറ്റ് മാര്‍ക്യുസ് ഹോട്ടലില്‍ അരങ്ങുറുബോള്‍ അതിന് ഫൊക്കാനയുടെ ആശംസകള്‍ നേരുന്നു. അമേരിക്കയില്‍ ആദ്യമായണ് ലോക കേരള സഭയുടെ മേഖലാ സമ്മേളനം നടത്തുന്നത്. കേരളത്തിന് പുറത്തു ജീവിക്കുന്ന മലയാളികളുടെ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ക്കൊപ്പം ചേര്‍ന്ന് ലോക മലയാളി സമൂഹത്തെ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടുന്ന വേദിയെ ഫൊക്കാന സന്തോഷപൂര്‍വ്വം സാഗതം ചെയ്യുകയാണ്. പ്രവാസലോകത്തിന്റെ പ്രശ്നങ്ങള്‍ ഭരണകൂടത്തിന്റെ മുന്നില്‍ എത്തിക്കാന്‍ കിട്ടുന്ന ഒരു വേദിയെ ഫൊക്കാന ഒരിക്കലും തള്ളിപ്പറയില്ല. പ്രവാസികളുടെ ഉന്നമനമാണ് ഫൊക്കാനയുടെ ലക്ഷ്യം.
അടഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തും എന്ന നിര്‍ദ്ദേശം വന്നോപ്പോള്‍ തന്നെ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ കേരളാ മന്ത്രിസഭയുമായി സംസാരിച്ചു ആ നിര്‍ദ്ദേശം പിന്‍വലിപ്പിക്കാന്‍ സാധിവച്ചു, അങ്ങനെ പ്രവാസികളുടെ പ്രശ്നങ്ങള്‍ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുത്തുവാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. അതുപോലെ കേരളവികസനത്തിന് ക്രിയാത്മക നിര്‍ദ്ദേശങ്ങളും സംഭാവനകളും നല്‍കുന്നതിനും ഫൊക്കാന എന്നും ശ്രദ്ധിക്കാറുണ്ട്.
പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആരും പണം നല്‍കേണ്ടതില്ല. രജിസ്ട്രേഷന് പൂര്‍ണമായും സൗജന്യമാണെന്ന് നോര്‍ക്ക ഡയറക്ടര്‍ ഡോ.അനിരുദ്ധനും ഓര്‍ഗനൈസിങ്ങ് കമ്മിറ്റിയുടെ പ്രസിഡന്റ് കെ.ജി.മന്മഥന് നായരും അറിയിച്ചു. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി തിരഞ്ഞെടുത്ത വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനം ഇതിനകം പുരോഗമിച്ചുകൊണ്ടുരിക്കുന്നയും അവര്‍ അറിയിച്ചു. കേരളാ ഗവണ്മെന്റിനു ധനചെലവില്ലാതെ സ്പോണ്സര് മാരില്‍ നിന്നും ധനം സമാഹരിച്ചാണ് ഇതിന്റെ ചെലവുകള്‍ നടത്തുന്നത്. അതുകൊണ്ട് തന്നെ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ ഇതിന്റെ മുഖ്യ സ്പോണ്സര് ആയി വരുകയും മേഖലാ സമ്മേളനത്തിന് എല്ലാ സഹകരണവും ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്.
2018 ല്‍ രൂപീകരിച്ച ലോക കേരള സഭയുടെ സമ്മേളനങ്ങള്‍ 2018,2020,2022 വര്‍ഷങ്ങളില്‍ കേരള നിയമസഭാ സമുച്ചയത്തില്‍ നടന്നിരുന്നു. ഇത് കൂടാതെ ആദ്യ റീജിയണല്‍ സമ്മേളനം ദുബായിലും യൂറോപ്യന്‍ രാജ്യങ്ങളുടെ റീജിയണല്‍ സമ്മേളനം ലണ്ടനിലും നടന്നിരുന്നു. യുഎസ്എ, കാനഡ, തെക്കനമേരിക്കന്‍ - കരീബിയന്‍ മേഖലകള്‍ എന്നിവ ഉള്‍പ്പെടുന്ന അമേരിക്കന്‍ രാജ്യങ്ങളുടെ മേഖലാ സമ്മേളനമാണ് ന്യൂ യോര്‍ക്കില്‍ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്, നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസിര്‍, ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍, നോര്‍ക്കാ റസിഡന്റ് വൈസ് ചെയര്മാന് ശ്രീരാമകൃഷ്ണന്, ചീഫ് സെക്രട്ടറി വി.പി ജോയി തുടങ്ങി പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ലോക കേരള സഭയുടെ അമേരിന്‍ മേഖലാ സമ്മേളനത്തിന് ഫൊക്കനയുടെ എല്ലാവിധ ആശംസകളും നേരുന്നതായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, സെക്രട്ടറി ഡോ. കല ഷഹി, ട്രഷര്‍ ബിജു ജോണ്‍, എക്സ്. വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ്, ട്രസ്ടി ബോര്‍ഡ് ചെയര്മാന് സജി പോത്തന്, വൈസ് പ്രസിഡന്റ് ചക്കോകുര്യന്‍, ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാന്‍, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കന്, ജോയിന്റ് ട്രഷര്‍ ഡോ. മാത്യു വര്‍ഗീസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ജോര്‍ജ് പണിക്കര്‍, വിമെന്‍സ് ഫോറം ചെയര്‍ ഡോ. ബ്രിജിറ്റ് ജോര്‍ജ്, കണ്വെന്ഷന് ചെയര്മാന് വിപിന്‍ രാജ് എന്നിവര്‍ അറിയിച്ചു.