ഇന്ന് കൊച്ചി മെട്രൊയുടെ ആറാം പിറന്നാളാണ്. ആറാം വര്‍ഷത്തെ ആഘഷത്തിന്റെ ഭാഗമായി ഇന്ന് കൊച്ചിക്കാര്‍ക്ക് വലിയൊരു ഓഫറാണ് മെട്രോ നല്‍കിയിരിക്കുന്നത്. ഇന്ന് മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 20 രൂപ മാത്രമാണ് മെട്രൊയിലെ പരമാവധി ടിക്കറ്റ് നിരക്ക്.
അതായത്, 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും ഒരാള്‍ക്ക് ഒറ്റത്തവണ യാത്ര ചെയ്യാം. ഇതുകൂടാതെ 'കൊച്ചി വണ്‍ കാര്‍ഡ്' പുതുതായി വാങ്ങുന്നവര്‍ക്ക് 10 ദിവസത്തിനകം കാര്‍ഡിന്റെ ഫീസ് ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്. 225 രൂപയാണ് ക്യാഷ്ബാക്ക്.
പിറന്നാള്‍ ദിനത്തിന്റെ ഭാഗമായി വ്യാഴാഴ്ച മെട്രൊ ട്രെയിനുകളില്‍ 'കാരിക്കേച്ചര്‍ വര' പരിപാടി യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിച്ചു. വിവിധ ട്രെയിനുകളില്‍ 9 പേരടങ്ങുന്ന കാര്‍ട്ടൂണിസ്റ്റുകളുടെ സംഘം സഞ്ചരിച്ച് യാത്രക്കാരുടെ ചിത്രങ്ങള്‍ വരച്ചത്.
2023 ഏപ്രിലില്‍ പ്രതിദിനം 75,831 യാത്രക്കാരുണ്ടായിരുന്നെങ്കില്‍ മെയ് മാസം 12 ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തോളം ആളുകളാണ് യാത്രക്കാരായത്. മെട്രൊയ്ക്ക് പിന്നാലെയെത്തിയ വാട്ടര്‍ മെട്രൊയ്ക്കും മികച്ച പ്രകതികരണമാണ് ലഭിക്കുന്നത്.
2017 ജൂണ്‍ 17-നാണ് കൊച്ചി മെട്രൊ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 4 വര്‍ഷമെടുത്താണ് കൊച്ചി മെട്രൊയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയത്. കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ടം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷ.