ചെന്നൈയിലെ വിവിധ ഇടങ്ങളില്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ ശക്തമായ മഴ. പ്രധാന റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇന്റര്‍നെറ്റ് കേബിളുകളടക്കം വിച്ഛേദിക്കപ്പെട്ടിട്ടുമുണ്ട്. 1996 ന് ശേഷം ജൂണില്‍ ഇത്രയും മഴ ലഭിക്കുന്നത് ഇതാദ്യമാണെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.
ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് ഇപ്പോള്‍ പെയ്യുന്നത്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ചെന്നൈയിലേക്കുള്ള 10 വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. കനത്ത മഴയെ തുടര്‍ന്ന് നിരവധി അന്താരാഷ്ട്ര വിമാനങ്ങള്‍ വൈകി. 1996ന് ശേഷം തമിഴ്നാട്ടില്‍ ജൂണില്‍ ഇത്ര ശക്തമായി മഴ പെയ്യുന്നത് ആദ്യമായാണ്.