18
MAR 2021
THURSDAY
1 GBP =104.86 INR
1 USD =83.50 INR
1 EUR =90.08 INR
breaking news : ക്രിക്കറ്റ് മത്സരത്തിനിടെ വിദേശ ബ്രാന്‍ഡിന്റെ ചോക്ലോറ്റ് കഴിച്ച് കിങ്ഖാന്‍, ചോക്ലേറ്റിന്റെ വില ഏട്ട് ലക്ഷം രൂപയാണെന്ന് ഒരുവിഭാഗം, പക്ഷെ ആരാധകര്‍ പറഞ്ഞത് ഇങ്ങനെ >>> സ്ഥാപനങ്ങള്‍ക്ക് സ്പോണ്‍സര്‍ക്കുള്ള ലൈസന്‍സ് നഷ്ടമായതിനെത്തുടര്‍ന്ന് 2022-2023 ല്‍ റദ്ദാക്കിയത് 3,081 കെയര്‍ വര്‍ക്കര്‍മാരുടെ സിഒഎസ്; ജോലി നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിനാനുള്ള സര്‍ക്കാര്‍ നടപടി വാഗ്ദാനങ്ങളില്‍ മാത്രം >>> 'താരപകിട്ടിന്റെ ദീപ്ത ശോഭയില്‍ പലരിലെയും നടന വൈഭവം മറഞ്ഞുപോകുന്ന ഈ കാലത്ത് കലാമൂല്യത്തെ ഉയര്‍ത്തിപ്പിടുക്കുവാന്‍ അസാമാന്യ ധൈര്യമുള്ള ഒരു അഭിനേതാവാണ് ടോവിനോ' നടന്‍ മധുപാല്‍ കുറിച്ച വാക്കുകള്‍ ചര്‍ച്ചയാകുന്നു >>> 30 വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ചു, പത്രത്തില്‍ വിവാഹ പരസ്യം നല്‍കി ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ ഒരു കുടുംബം >>> 15 കാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഗര്‍ഭിണിയായ അധ്യാപിക കോടതിയില്‍ കുറ്റം നിഷേധിച്ചു; മുന്‍ പങ്കാളിയുമായി പിരിഞ്ഞ ശേഷം തനിയ്ക്ക് ഏകാന്തതയും ശ്രദ്ധക്കുറവും അനുഭവപ്പെട്ടിരുന്നതായി 30 കാരിയായ അധ്യാപിക >>>
Home >> NAMMUDE NAADU
വന്ദേഭാരതിന് നേരെ വീണ്ടും കല്ലേറ്, ഭോപ്പാലില്‍ നിന്ന് ഡല്‍ഹി നിസാമുദ്ദീന്‍ സ്റ്റേഷനിലേക്ക് പുറപ്പെട്ട വന്ദേ ഭാരതിന്റെ ചില്ലുകള്‍ ആഗ്രയില്‍ വച്ച് തകര്‍ക്കുകയായിരുന്നു...

സ്വന്തം ലേഖകൻ

Story Dated: 2023-07-27

വന്ദേഭാരതിന് നേരെ വീണ്ടും കല്ലേറ്. ഭോപ്പാലില്‍ നിന്ന് ഡല്‍ഹി നിസാമുദ്ദീന്‍ സ്റ്റേഷനിലേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ആഗ്രയില്‍ വച്ചുണ്ടായ കല്ലേറില്‍ ട്രെയിന്റെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്.

സി 7 കോച്ചിന്റെ ചില്ലാണ് തകര്‍ന്നത്. 13-17 സീറ്റുകള്‍ക്കിടയിലെ ഗ്ലാസിന് കല്ലേറില്‍ സാരമായ കേടുപാടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി റെയില്‍വേ വിശദമാക്കി. യാത്രക്കാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റിട്ടില്ല.

ഇത് ആദ്യമായല്ല ഇതേ പാതയില്‍ കല്ലേറ് ഉണ്ടാകുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി റെയില്‍വേ വിശദമാക്കി. യാത്രക്കാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റിട്ടില്ല. 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭോപ്പാല്‍ ഡല്‍ഹി വന്ദേഭാരത് എക്‌സ്പ്രസില്‍ അഗ്‌നിബാധയുണ്ടായത്. റാണി കമലാപതി സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ വിട്ടതിന് തൊട്ട് പിന്നാലെയാണ് അഗ്‌നിബാധയുണ്ടായത്.22ഓളം യാത്രക്കാരായിരുന്നു ഈ കോച്ചിലുണ്ടായിരുന്നത്. ഇവരെ പെട്ടന്ന് തന്നെ മറ്റ് കോച്ചുകളിലേക്ക് മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

 

More Latest News

ക്രിക്കറ്റ് മത്സരത്തിനിടെ വിദേശ ബ്രാന്‍ഡിന്റെ ചോക്ലോറ്റ് കഴിച്ച് കിങ്ഖാന്‍, ചോക്ലേറ്റിന്റെ വില ഏട്ട് ലക്ഷം രൂപയാണെന്ന് ഒരുവിഭാഗം, പക്ഷെ ആരാധകര്‍ പറഞ്ഞത് ഇങ്ങനെ

ബോളീവുഡ് സൂപ്പര്‍ താരം കിങ് ഖാന്റെ പിന്നാലെയാണ് ആരാധകര്‍. താരം എവിടെ പ്രത്യക്ഷപ്പെട്ടാലും ക്യാമറാ കണ്ണുകള്‍ ഷാറൂഖ് ഖാനെ കൂടുതല്‍ ഫോക്കസ് ചെയ്യും. താരത്തില്‍ നിന്നും എന്തെങ്കിലും കണ്ടെത്തി അത് വാര്‍ത്തയാക്കാന്‍ തിടുക്കമാണ് ആരാധകര്‍ക്ക്. ഇക്കുറിയും ഒരു വിഭാഗം ആളുകള്‍ ആ പതിവ് തെറ്റിച്ചിട്ടില്ല. ഐ.എല്‍. ടി20 ക്രിക്കറ്റ് വേദിയില്‍ എത്തിയ എസ്.ആര്‍.കെയുടെ വിഡിയോയാണ് ഇക്കുറി വൈറലാകുന്നത്. ദുബൈയില്‍ നടന്ന ഐ.എല്‍.ടി20 ക്രിക്കറ്റ് മത്സരത്തിനിടെ ഷാറൂഖ് ഖാന്‍ തന്റെ മാനേജര്‍ പൂജക്കൊപ്പം ചോക്ലേറ്റ് കഴിക്കുന്നതാണ് വിഡിയോയില്‍. ഇതിലെന്താണ് ഇത്ര പ്രത്യേകത എന്നാണ് പലരും ചോദിച്ചത്. എന്നാല്‍ ചിലരുടെ കണ്ടുപിടുത്ത പ്രകാരം ഈ ചോക്ലേറ്റ് അല്‍പ്പം വിഐപി ആണെന്നതാണ്. ചോക്ലേറ്റിന്റെ വിലയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ലക്ഷ്വറി ചോക്ലേറ്റിന്റെ വില ഏകദേശം എട്ട് ലക്ഷം രൂപയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കണ്ടന്റ് ക്രിയേറ്റര്‍ ദേവാന്‍ഷ് സേഥിയാണ് എസ്.ആര്‍.കെയുടെ ചോക്ലേറ്റിനെക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. പ്രമുഖ വിദേശ ബ്രാന്‍ഡിന്റെ ചോക്ലോറ്റാണ് നടന്‍ കഴിക്കുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. ഏകദേശം ഏട്ട് ലക്ഷം രൂപയാണ്  ഇതിന്റെ വിലയെന്നും വിഡിയോയില്‍ പറയുന്നുണ്ട്. പക്ഷെ ഇതെല്ലാം തെറ്റായ കാര്യങ്ങളാണ് എന്നാണ് ആരാധകര്‍ പറയുന്നത്. ഷാറൂഖ് ഖാന്‍  കഴിക്കുന്നത് മറ്റൊരു പ്രമുഖ കമ്പനിയുടെ ചോക്ലേറ്റാണെന്ന് ആരോപിച്ചത്. ആ ലക്ഷ്വറി ചോക്ലേറ്റിന് നീല കവര്‍ അല്ലെന്നാണ്  ഇവരുടെ കണ്ടെത്തല്‍. ലൈക്കിനും വ്യൂവിനും വേണ്ടി  തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

'താരപകിട്ടിന്റെ ദീപ്ത ശോഭയില്‍ പലരിലെയും നടന വൈഭവം മറഞ്ഞുപോകുന്ന ഈ കാലത്ത് കലാമൂല്യത്തെ ഉയര്‍ത്തിപ്പിടുക്കുവാന്‍ അസാമാന്യ ധൈര്യമുള്ള ഒരു അഭിനേതാവാണ് ടോവിനോ' നടന്‍ മധുപാല്‍ കുറിച്ച വാക്കുകള്‍ ചര്‍ച്ചയാകുന്നു

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ നടത്തിയ ടൊവിനോയെ കുറിച്ചുള്ള ആരേപണങ്ങളും അതിന് ടൊവിനോ നല്‍കിയ മറുപടിയും എല്ലാം ചര്‍ച്ചയും വാര്‍ത്തയും ആകുന്ന ഈ അവസരത്തില്‍ ഇതാ നടനും സംവിധായകനുമായ മധുപാല്‍. സോഷ്യല്‍ മീഡിയയില്‍ ടൊവിനോയെ കുറിച്ച് ഒരു കുറിപ്പാണ് മധുപാല്‍ പങ്കുവെച്ചത്.  സിനിമയെ അത്രമേല്‍ സ്‌നേഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു അഭിനേതാവാണ് ടോവിനോ തോമസ് എന്നാണ് മധുപാല്‍ കുറിപ്പില്‍ പറയുന്നത്. മധുപാലിന്റെ കുറിപ്പ്ഇങ്ങനെ: 'മലയാള സിനിമയില്‍ വളരെ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണമെന്നും അതിനുവേണ്ടി സഹകരിക്കുന്ന സിനിമയെ അത്രമേല്‍ സ്‌നേഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു അഭിനേതാവാണ് ടോവിനോ തോമസ്. ABCD എന്ന ചിത്രം മുതല്‍ നടികര്‍ വരെയുള്ള സിനിമകള്‍ കാണുകയും അതില്‍ ഒരു സിനിമ സംവിധാനം ചെയ്യുകയും ഒപ്പം അഭിനയിക്കുകയും ചെയ്തപ്പോള്‍ ആ ചെറുപ്പക്കാരന്റെ സിനിമയോടുള്ള ആവേശം കണ്ടിട്ടുണ്ട്. ഓരോ സിനിമയ്ക്കും അതിന്റേതായ ഒരു സ്ഥാനമുണ്ട്. വിജയപരാജയങ്ങള്‍ ആപേക്ഷികവുമാണ്. ഇന്ന് ഈ ചെറുപ്പക്കാര്‍ സിനിമ എന്ന മീഡിയത്തെ ഗൗരവത്തോടെയാണ് കാണുന്നതും സഹകരിക്കുകയും ചെയ്യുന്നത്.. മമ്മൂട്ടി മോഹന്‍ലാല്‍ തിലകന്‍ ഭരത് ഗോപി മുരളി നെടുമുടി വേണു തുടങ്ങി, മെയിന്‍ സ്ട്രീമീനൊപ്പവും സമാന്തര സംഘങ്ങള്‍ക്കൊപ്പവും, സിനിമ ചെയ്തിരുന്ന അഭിനേതാക്കളുടെ ശ്രേണിയിലാണ് ടോവിനോയും. താരപകിട്ടിന്റെ ദീപ്ത ശോഭയില്‍ പലരിലെയും നടന വൈഭവം മറഞ്ഞുപോകുന്ന ഈ കാലത്ത് ഒരു താരം എന്ന നിലയില്‍ തിളങ്ങി നില്‍ക്കുമ്പോഴും തന്നിലെ നടനെ കൈമോശം വരാതെ സിനിമയുടെ വാണിജ്യ മൂല്യവും ജയാപരാജയങ്ങളും അവഗണിച്ചുകൊണ്ട് കലാമൂല്യത്തെ ഉയര്‍ത്തിപ്പിടുക്കുവാന്‍ അസാമാന്യ ധൈര്യമുള്ള ഒരു അഭിനേതാവാണ് ടോവിനോ. . സിനിമകള്‍ ചിലപ്പോള്‍ പരാജയപ്പെട്ടേയ്ക്കും. ചിലപ്പോള്‍ ആ ചിത്രത്തില്‍ അത്യുജ്ജ്വലമായ അഭിനയം ആ ആക്ടര്‍ നടത്തിയിട്ടുണ്ടാവും. ഇന്നത്തെ കാലത്ത് ഒന്നും കാണാതെയും പോകുന്നില്ല എന്നതാണ് യാഥാര്‍ത്യം. ആധുനിക ചലച്ചിത്രലോകത്ത് ആരെങ്കിലും ആരെയെങ്കിലും തകര്‍ക്കുന്നതോ മറികടക്കുന്നതോ കഴിവ് കൊണ്ടുമാത്രമാണ്. അത് മനസ്സിലാക്കാത്തവരാണ് വേവലാതിപ്പെടുന്നത്.....'

30 വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ചു, പത്രത്തില്‍ വിവാഹ പരസ്യം നല്‍കി ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ ഒരു കുടുംബം

ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളായ തുളുനാട്ടില്‍ പ്രചാരത്തിലുള്ള ഒരു ആചാരമാണ് മരിച്ചു പോയവര്‍ക്ക് വേണ്ടി വിവാഹം നടത്തുന്ന ചടങ്ങ്. കര്‍ണാടകയിലെ പുത്തൂരില്‍ നിന്നുള്ള ഒരു കുടുംബം നല്‍കിയ പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 30 വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ച് കൊണ്ടുള്ളതായിരുന്നു പരസ്യം ആയിരുന്നു ഇത്. 'കുലേ മദിമേ അഥവാ പ്രേത മധുവെ' എന്നറിയപ്പെടുന്ന പരമ്പരാഗത ചടങ്ങ് നടത്താണ് കുടുംബം ഇത്തരം ഒരു പരസ്യം പ്രാദേശിക പത്രത്തില്‍ നല്‍കിയത്. ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളായ തുളുനാട്ടില്‍ പ്രചാരത്തിലുള്ള ഒരു ആചാരമാണ് ഇത്. ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ മരിച്ചവരുടെ ആത്മാക്കളെ തമ്മില്‍ വിവാഹം കഴിപ്പിക്കുന്നതാണ് ആചാരം. ഒരാഴ്ചച മുന്‍പാണ് പത്രത്തില്‍ പരസ്യം നല്‍കിയത്. 'കുലേ മദിമേ എന്ന ചടങ്ങിന് വേണ്ടി മുപ്പത് വര്‍ഷം മുന്‍പ് മരിച്ച ബംഗേത ഗോത്രത്തിലും കപലാല്‍ ജാതിയിലും പെട്ട ഒരു ആണ്‍കുട്ടിയെ തേടുന്നു. 30 വര്‍ഷം മുന്‍പാണ് പെണ്‍കുട്ടി മരിച്ചത്. ആണ്‍കുട്ടിയുണ്ടെങ്കില്‍ കുടുംബം 'കുലേ മദിമേ' നടത്താന്‍ തയ്യാറാണെങ്കില്‍ താഴെയുള്ള വിലാസത്തില്‍ ബന്ധപ്പെടുക', എന്നായിരുന്നു പരസ്യം. പരസ്യം ഇപ്പോള്‍ വൈറലാണ്. 50ഓളം പേര്‍ ഇതിനോടകം ചടങ്ങ് നടത്താന്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മകളുടെ ജാതകത്തിന് ചേര്‍ന്ന ആളെ തേടി നടക്കുകയാണെന്നും അവര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.  

ചുവന്ന ലിപ്സ്റ്റിക്ക് ധരിച്ച് ഈ രാജ്യത്ത് നടക്കാന്‍ സാധിക്കില്ല, ലിപ്സ്റ്റിക്ക് നിരോധനത്തിന് കാരണമായി രാജ്യത്തെ അധികാരികള്‍ പറയുന്ന കാരണം വ്യത്യസ്തം!!!

ജനങ്ങള്‍ക്ക് അവരുടെ വ്യക്തപരമായ പലകാര്യങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യം എന്ന പേരില്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന ഒരു രാജ്യമുണ്ട്. ജനങ്ങളുടെ വസ്ത്രധാരണത്തിലും അവരുപയോഗിക്കുന്ന കോസ്‌മെറ്റിക്കിനുമെല്ലാം പല പല നിയന്ത്രണങ്ങള്‍ രാജ്യം കൊണ്ടു വന്നിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു കാര്യം കൂടി ഈ രാജ്യത്ത് വിലക്കപ്പെട്ടിരിക്കുകയാണ്. പറഞ്ഞ വരുന്നത് ഉത്തര കൊറിയയെ കുറിച്ചാണ്. നിയമം പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ശിക്ഷയും പിഴയും ഭരണകൂടം ചുമത്താറുണ്ട്. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ രാജ്യത്ത് നിരോധിച്ച കാര്യങ്ങളുടെ ലിസ്റ്റില്‍ ഇതാ ചുവന്ന നിറമുള്ള ലിപ്സ്റ്റിക്കും ഉള്‍പ്പെട്ടിരിക്കുകയാണ്.  ചുവപ്പ് മുതലാളിത്തത്തിന്റെ പ്രതീകമായി കാണുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചുവന്ന ലിപ്സ്റ്റിക്ക് രാജ്യത്ത് നിരോധിച്ചിരിക്കുന്നത്. സ്ത്രീകള്‍ വലിയ രീതിയില്‍ മേക്കപ്പ് ധരിക്കുന്നത് ഉത്തര കൊറിയയില്‍ നിരോധിച്ചിട്ടുണ്ട്. ചുവന്ന നിറമുള്ള ലിപ്സ്റ്റിക് ധരിക്കുമ്പോള്‍ സ്ത്രീകള്‍ അമിതമായി മേക്കപ്പ് ധരിച്ചതായി തോന്നുന്നു. അതും നിരോധനത്തിന് ഒരു കാരണമായാണ് പറയപ്പെടുന്നത്. ചുവന്ന ലിപ്സ്റ്റികിന് മാത്രമല്ല അടുത്തിടെ കിം ജോംഗ് ഉനിന്റെ ഭരണകൂടം സ്‌കിന്നി ആന്‍ഡ് ബ്ലൂ ജീന്‍സ്, ബോഡി ഫിറ്റ്, ചില ഹെയര്‍സ്‌റ്റൈലുകള്‍ എന്നിവയും നിരോധിച്ചിരുന്നു. രാജ്യത്ത് അംഗീകരിച്ച ഹെയര്‍സ്റ്റെലുകള്‍ മാത്രമേ സ്വീകരിക്കാന്‍ അനുവദിക്കുകയുള്ളു. മറ്റ് ഹൈയര്‍സ്റ്റെലുകള്‍ വയ്ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാറുണ്ട്. കൂടാതെ നിരോധിച്ച സ്‌കിന്നി ജീന്‍സുകള്‍ പോലുള്ളവ ധരിക്കുന്നവര്‍ക്കെതിരെയും വളരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. പിഴ ചുമത്തുക, പൊതുസ്ഥലത്ത് നിര്‍ത്തി ശിക്ഷിക്കുക ഇങ്ങനെയുള്ളവയാണ് ശിക്ഷ രീതികള്‍.

'പരിശുദ്ധാത്മ അഭിഷേക റെസിഡന്‍ഷ്യല്‍ ധ്യാനം' കേംബ്രിഡ്ജില്‍, മെയ് 16 -19 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും സംയുക്തമായി നയിക്കും

ലണ്ടന്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ 'പരിശുദ്ധാത്മ അഭിഷേക റെസിഡന്‍ഷ്യല്‍ ധ്യാനം' സംഘടിപ്പിക്കുന്നു. 2024 മെയ് 16 മുതല്‍ 19 വരെ ഒരുക്കുന്ന താമസിച്ചുള്ള ധ്യാനത്തില്‍, പ്രശസ്ത തിരുവചന ശുശ്രുഷകനും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, അഭിഷിക്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയ SH എന്നിവര്‍ സംയുക്തമായി അഭിഷേക ധ്യാനം നയിക്കും.     മെയ് 16 വ്യാഴാഴ്ച രാവിലെ ഒമ്പതര മണിക്ക് ആരംഭിക്കുന്ന പരിശുദ്ധാത്മ അഭിഷേക റെസിഡന്‍ഷ്യല്‍ ധ്യാനം പെന്തക്കുസ്താ തിരുന്നാള്‍ ദിനമായ 19നു ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് സമാപിക്കും.  ആല്മീയ-ബൗദ്ധീക-മാനസ്സിക മേഖലകളില്‍ ദൈവീക കൃപകളുടെ നിറവിനായി ഒരുക്കുന്ന പരിശുദ്ധത്മാ അഭിഷേക ധ്യാനം സെന്റ് നിയോട്ട്‌സ്, ക്ലാരട് സെന്ററില്‍ വെച്ചാണ് നടക്കുക.   ദൈവീകമായ സത്യവും നീതിയും വിവേചിച്ചറിയുവാനുള്ള ജ്ഞാനവും, പരിശുദ്ധാത്മ കൃപകളുടെ വരദാനവും ആര്‍ജ്ജിച്ച്, ആല്മീയ ചൈതന്യത്തില്‍ ജീവിതം നയിക്കുവാന്‍ അനുഗ്രഹവേദിയൊരുങ്ങുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തില്‍ പങ്കു ചേരുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:മനോജ് തയ്യില്‍ - 07848808550, മാത്തച്ചന്‍ വിളങ്ങാടന്‍ - 07915602258(evangelisation@csmegb.org) Venue:- Claret Centre, Buckden Towers , High Street, Buckden, St. Neots, Cambridgeshire, PE19 5TA

Other News in this category

  • പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി, ഇന്ന് പുലര്‍ച്ചെ പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍മൈല്‍ അകലെവച്ചാണ് അപകടം
  • എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും താഴേക്ക് ചാടുമെന്ന് യാത്രക്കാരന്‍, വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയ യുവാവിനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു
  • ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റില്‍ കടുത്ത നാശനഷ്ടം, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതര്‍, വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു
  • അമ്മയാവുക എന്നത് സ്വാഭാവിക പ്രതിഭാസം, തൊഴില്‍ ദാതാവ് അതു മനസ്സിലാക്കി വനിതാ ജീവനക്കാരോട് പരിഗണനാപൂര്‍വം പെരുമാറേണ്ടതുണ്ട്: ബോംബെ ഹൈക്കോടതി
  • പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഗതാഗത മന്ത്രി: സമരപരിപാടികള്‍ കടുപ്പിക്കാനുള്ള തീരുമാനത്തില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍
  • എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഇന്നും പ്രതിസന്ധി: നെടുമ്പാശ്ശേരിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള എട്ട് സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്
  • ഓട്ടോറിക്ഷയ്ക്കു 'ബോചെ പാര്‍ട്ണര്‍' ഫ്രാഞ്ചൈസി നല്‍കി, ഉദ്ഘാടനം കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ തന്നെ 8000 രൂപയുടെ വില്‍പ്പന നടന്നു
  • മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍, ഇന്നലെ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി, ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്
  • വിമാന യാത്രക്കാരെ വലച്ച സമരം: 30 കാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടു, മുന്‍കൂട്ടി അറിയിക്കാതെ ജോലിയില്‍ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് എയര്‍ ഇന്ത്യ
  • എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ് ചെയ്ത സംഭവം: ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
  • Most Read

    British Pathram Recommends