അധികാരത്തിനു വേണ്ടി അവര്‍ മണിപ്പുരും വേണ്ടി വന്നാല്‍ രാജ്യം മുഴുവനായും കത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി. യൂത്ത് കോണ്‍ഗ്രസ് പരിപാടിയെ അഭിസംബോധന ചെയ്തു കൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംസാരിക്കുകയായിരുന്നു. അധികാരത്തില്‍ മാത്രമാണ് ബിജെപിക്കും സഖ്യകക്ഷികള്‍ക്കും താല്പര്യമെന്നും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
'നിങ്ങള്‍ക്ക് രാജ്യസ്നേഹമുണ്ടെങ്കില്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് വേദനിക്കുമ്പോള്‍ നിങ്ങള്‍ ദുഃഖിക്കും. എന്നാല്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് അത്തരം ഭാവഭേദങ്ങളില്ല. അവര്‍ രാജ്യത്തെ വിഭജിക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയാണ്.'' - യൂത്ത് കോണ്‍ഗ്രസ് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ പറഞ്ഞു.
എന്തുകൊണ്ടാണ് മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നിശ്ശബ്ദനായിരിക്കുന്നതെന്ന് രാഹുല്‍ ചോദിച്ചു. ''അദ്ദേഹത്തിന് ഒന്നും ചെയ്യാനില്ല. കാരണം, അവരുടെ പ്രത്യയശാസ്ത്രം തന്നെയാണ് മണിപ്പുരിനെ കത്തിക്കുന്നതെന്ന് അവര്‍ക്കറിയാം''. - രാഹുല്‍ കൂട്ടിച്ചേര്‍ത്തു.