മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുെട മകന് അനില്‍ ആന്റണി ബി.ജെ.പി ദേശീയ സെക്രട്ടറി. അനില്‍ ആന്റണിയെ ബി.ജെ.പി ദേശീയ സെക്രട്ടറിയായി നിയമിച്ചതായി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പുറത്തുവിട്ട പുതിയ ഭാരവാഹികളുടെ പട്ടികയില്‍.
ദേശീയ ജനറല്‍ സെക്രട്ടറിയായി ബി.എല്‍. സന്തോഷ് തുടരും. എ.പി. അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷനായും തുടരും. അനില്‍ ആന്റണി കഴിഞ്ഞ ഏപ്രിലിലാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എ.ഐ.സി.സി സമൂഹ മാധ്യമ കോ-ഓര്‍ഡിനേറ്ററുമായിരുന്നു അനില്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി വിവാദത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിയത്. വിവാദത്തില്‍ ബി.ജെ.പിക്ക് അനുകൂല നിലപാടായിരുന്നു അനിലിന്റെത്. ഇതിനെതിരെ കോണ്‍ഗ്രസില്‍ നിന്നടക്കം രൂക്ഷമായ വിമര്‍ശനം നേരിട്ടതിനു പിന്നാലെ പദവികള്‍ രാജിവെക്കുകയായിരുന്നു.