കഴിഞ്ഞ ദിവസം കൊച്ചിപാലാരിവട്ടത്ത് നടന് സുരാജ് വെഞ്ഞാറമ്മൂടിന്റെ കാര്‍ ബൈക്കുമായി ഇടിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. അലക്ഷ്യമായി കാറോടിച്ച് അപകടത്തിലേക്ക് നയിച്ചതിനാണ് സുരാജ് വെഞ്ഞാറമ്മൂടിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇന്നലെ നടന്ന അപകടത്തില്‍ ബൈക്ക് യാത്രികനായ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഇയാളെ ഉടന്‍ തന്നെ പാലാരിവട്ടത്തെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. താരത്തോട് കാറുമായി നാളെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് കാറില്‍ വരികയായിരുന്നു സുരാജ്. ഈ സമയം എതിര് ദിശയില്‍ നിന്നുവന്ന ബൈക്കുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ബൈക്ക് യാത്രികനായ ശരത്തിന്റെ കാലിന് സാരമായി പരിക്കേറ്റതിനാല്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അപകടത്തില്‍ സുരാജിന് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
എന്നാല്‍ അദ്ദേഹവും ആശുപത്രിയില്‍ എത്തിയിരുന്നു. പിന്നീട് അവിടെനിന്നും മടങ്ങി. പിന്നാലെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.