ഫൊക്കാനയുടെ 'ഭവന രഹിതര്‍ക്ക് ഭവനം' പദ്ധതി പ്രകാരം, തിരുവനന്തപുരം ജില്ലയിലെ ഭാവനരഹിതര്‍ക്കായി എട്ട് വീടുകള്‍ കടകംപള്ളി സുരേന്ദ്രനോടൊപ്പം നിര്‍മ്മിക്കുന്നതിന് ഫൊക്കാന നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. അതിന്റെ മൂല്യനിര്‍ണയ തുകയായ 28 ലക്ഷം രൂപ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ കടകംപള്ളി സുരേന്ദ്രന് കൈമാറുകയും ചെയ്തിരുന്നു.
വീട് നിര്‍മാണ സാമഗിരികളുടെ വില വര്‍ധിച്ചതിനാല്‍ നിശ്ചിത തുകയില്‍ വീടുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യം ശ്രീ കടകംപള്ളി സുരേന്ദ്രന് എംഎല്‍എ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനെ അറിയിക്കുകയും, ഡോ. ബാബു സ്റ്റീഫന്‍ വളരെ അനുകൂല തീരുമാനം സ്വീകരിക്കുകയും, അധിക ചിലവായ 10 ലക്ഷം രൂപ അനുവദിച്ചു.
കെട്ടിട നിര്‍മാണ മേഖലയില്‍ ഉണ്ടായ വില വര്‍ദ്ധനവ് കാരണമുണ്ടായ തടസ്സങ്ങളെ മറികടന്ന് മുന്‍ നിശ്ചയിച്ച പ്രകാരം ഒക്ടോബര്‍ - നവംബര്‍ കാലഘട്ടത്തിനുള്ളില്‍ വീടുകള്‍ പൂര്‍ത്തീകരിച്ചു താക്കോല്‍ദാനം കര്‍മ്മം നിര്‍വ്വഹിക്കാമെന്നു തീരുമാനിച്ചു.
എല്ലാവര്ക്കും ഭവനം എന്ന ഫൊക്കാനയുടെ സ്വപ്നം സാഷാത്കരിക്കാന്‍ വേണ്ടി ശ്രീ ബാബു സ്റ്റീഫന്റെ നിര്‍ദേശപ്രകാരം ഫൊക്കാന ഗ്ലോബല്‍ കണ്വന്ഷന് ചെയര്മാന് ശ്രീ ജോണ്സന് തങ്കച്ചന് പത്തു ലക്ഷം രൂപയുടെ ചെക്ക് ശ്രീ കടകംപള്ളി സുരേന്ദ്രന് കൈമാറി.