18
MAR 2021
THURSDAY
1 GBP =104.15 INR
1 USD =83.41 INR
1 EUR =89.27 INR
breaking news : 'കമ്മ്യൂമിറ്റിയുടെ പേര് ചീത്തയാക്കാന്‍ ഞാനൊരു തെറ്റും ബിഗ് ബോസ് വീട്ടില്‍ ചെയ്തിട്ടില്ല, എന്നെ പുറത്താക്കരുതെന്ന് ഞാന്‍ അപേക്ഷിച്ചതാണ് ലാലേട്ടനോട്, പക്ഷെ മനുഷ്യത്വമെന്ന് പറഞ്ഞ് അദ്ദേഹം എല്ലാവരെയും സേഫ് ആക്കി' ജാന്മോണി പറയുന്നു >>> 'സുരേഷ് ഗോപി നായകനായ ചിത്രത്തില്‍ വില്ലനാകാന്‍ ആ നടനോട് പറഞ്ഞപ്പോള്‍ ആദ്യം പേടിച്ച് പറ്റില്ലെന്ന് പറഞ്ഞു, ഒടുവില്‍ സമ്മതം മൂളി, അന്ന് മുതല്‍ മലയാളത്തിന് ലഭിച്ചത് മികച്ച വില്ലനെ' വിജി തമ്പി പറയുന്നു >>> 'കുഞ്ഞിനെ ഇനി മൂന്ന് ദിവസത്തേക്ക് അന്യ മതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ല, മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല' മാമ്മോദീസ കൂടാന്‍ പോയപ്പോള്‍ പള്ളീലച്ചന്‍ പറഞ്ഞ വിചിത്ര കാര്യങ്ങള്‍ പറഞ്ഞ് സാന്ദ്ര തോമസ് >>> ഐപിഎല്‍ കാണാന്‍ അച്ഛന്‍ ഷാരൂഖിന്റെ കൂടെ അബ്‌റാമും, വിസിലടിച്ചും തുള്ളിച്ചാടിയും ആര്‍പ്പുവിളിച്ചുമുള്ള കുട്ടിതാരത്തെ അടക്കിയിരുത്തി ഷാരൂഖ് >>> പ്രായം അറുപത്, പക്ഷെ നേടിയത് 'മിസ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സില്‍' സൗന്ദര്യ കിരീടം, സൗന്ദര്യം പ്രായത്തെ മൂടി കളഞ്ഞെന്ന് സോഷ്യല്‍ മീഡിയ >>>
Home >> NAMMUDE NAADU
അമ്മയ്‌ക്കൊപ്പം ട്യൂഷന്‍ ക്ലാസ്സിലേക്ക് പോകവെ അപകടം, പത്താം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം, എതിരെ വന്ന ടോറസ് സ്‌കൂട്ടറില്‍ ഇടിച്ചായിരുന്നു അപകടം

സ്വന്തം ലേഖകൻ

Story Dated: 2023-08-09

പത്തനംതിട്ട വള്ളിക്കോട് - വകയാര്‍ റോഡിലെ കൊച്ചാലുംമൂട് ജംഗ്ഷനില്‍ സ്‌കൂട്ടറില്‍ ടോറസ് ഇടിച്ചുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. അങ്ങാടിക്കല്‍ വടക്ക് പാല നില്‍ക്കുന്നതില്‍ കിഴക്കേതില്‍ ജയ്‌സണ്‍ - ഷീബ ദമ്പതികളുടെ മകള്‍ ജെസ്‌ന ജെയ്‌സണ്‍ (15) ആണ് മരിച്ചത്.

അമ്മ ഷീബയ്‌ക്കൊപ്പം ട്യൂഷന്‍ ക്ലാസിലേക്ക് പോകുമ്പോള്‍ രാവിലെ ഏഴ് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. എതിര്‍ ദിശയില്‍ എത്തിയ ടോറസ് ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. 

അപകടത്തെ റോഡിലേക്ക് തലയടിച്ച് വീണ ജെസ്‌നയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജെസ്‌നയുടെ അമ്മ ഷീബ നിസാര പരിക്കുകളോടെ രക്ഷപെട്ടു. പ്രമാടം നേതാജി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ആണ് മരിച്ച ജെസ്‌ന.

More Latest News

'കമ്മ്യൂമിറ്റിയുടെ പേര് ചീത്തയാക്കാന്‍ ഞാനൊരു തെറ്റും ബിഗ് ബോസ് വീട്ടില്‍ ചെയ്തിട്ടില്ല, എന്നെ പുറത്താക്കരുതെന്ന് ഞാന്‍ അപേക്ഷിച്ചതാണ് ലാലേട്ടനോട്, പക്ഷെ മനുഷ്യത്വമെന്ന് പറഞ്ഞ് അദ്ദേഹം എല്ലാവരെയും സേഫ് ആക്കി' ജാന്മോണി പറയുന്നു

ബിഗ്‌ബോസ് സീസണ്‍ ആറില്‍ ഏറ്റവും ശ്രദ്ധപ്പെട്ട മത്സരാര്‍ത്ഥിയാണ് ജാന്മോണി ദാസ്. മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് എടുത്ത് പ്രയോഗിക്കാന്‍ തക്ക കാര്യങ്ങള്‍ ഷോയില്‍ പറഞ്ഞ് നരവധി പ്രശ്‌നങ്ങളില്‍ ജാന്മോണി പെട്ടു പോയിട്ടുണ്ട്. ആഴ്ചാവസാനം ഉള്ള എപ്പിസോഡുകളില്‍ ലാലേട്ടന്‍ എത്തവേ ജാന്‍മോണിയെ എയറില്‍ നിറുത്തിയിട്ടുമുണ്ട്. എന്നാല്‍ ഇതേ കുറിച്ചെല്ലാം പുറത്ത വന്ന ശേഷം താരം പറയുകയാണ്.  കേരളത്തില്‍ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്ക് അപ്പില്‍ ടോപ് പൊസിഷനില്‍ നില്‍ക്കുന്ന മേക്ക് അപ്പ് ആര്‍ട്ടിസ്റ്റാണ് ജാന്മോണി ദാസ്. മേക്ക് അപ്പ് ആര്‍ടിസ്റ്റ് എന്നതിലുപരി ട്രാന്‍സ് ജെന്‍ഡര്‍ കൂടിയായ ജാന്മോണി ക്വീര്‍ കമ്മ്യൂണിയുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്ത്തി കൂടിയാണ്. ബിഗ് ബോസിലെത്തിയ ആദ്യ ദിനത്തില്‍ താന്‍ 100 ദിവസം ബിഗ്ഗ് ബോസ് ഹൗസില്‍ ഉണ്ടാവുമെന്ന് ഉറപ്പിച്ച ജാന്മോണിക്ക് പക്ഷെ അമ്പത് ദിവസം തികയും മുന്‍പ് പുറത്തു പോകേണ്ടി വന്നു. ഇതേ കുറിച്ചെല്ലാമാണ് താരം പറയുന്നത്.  ജാന്മോണിയുടെ വാക്കുകള്‍ ഇങ്ങനെ:''എന്റെ അച്ഛന് റെയില്‍വേയിലാണ് ജോലി. ഒരു ഇന്റര്‍വ്യൂവില്‍ ആങ്കര്‍ രഞ്ജുവിനോട് ജാന്മണി ട്രെയ്‌നില്‍ കയറി കേരളത്തില്‍ വന്നെന്ന് പറഞ്ഞു. എനിക്ക് ആ കുട്ടിയോട്‌ചോദിക്കാനുള്ളത് ഞാന്‍ എങ്ങനെയാണ് വന്നതെന്ന് ആ കുട്ടി കണ്ടോ എന്നാണ്. കൊച്ചിയില്‍ ആദ്യം വരുന്നത് ഫ്‌ലൈറ്റിലാണ്, സഹോദരിക്കൊപ്പം സിനിമ ചെയ്യാന്‍. എന്റെ ആന്റിയും സഹോദരിയും നടിമാരാണ്. എന്നാല്‍ ബിസിനസ് ക്ലാസില്‍ പോകുന്ന ആളാണ്, ബെന്‍സിലും ബിഎംഡബ്ല്യുവിലുമേ പോകൂ എന്നില്ല. ഞാന്‍ ഓട്ടോയിലും പോകുന്ന ആളാണ്. എനിക്ക് ഓട്ടോ ആണ് ഇഷ്ടം. എക്കണോമിക്കലി ഒരാളെ നമ്മള്‍ക്ക് ജഡ്ജ് ചെയ്യാന്‍ പറ്റില്ല. നമ്മുടെ പെരുമാറ്റമാണ് വിലയിരുത്തേണ്ടത്.  ഗബ്രിയുള്‍പ്പെടയുള്ളവര്‍ പ്രകോപിപ്പിച്ചപ്പോഴാണ് എനിക്ക് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്ന ആളാണെന്ന് പറയേണ്ടി വന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂമിറ്റിയുടെ പേര്ചീത്തയാക്കാന്‍ വേണ്ടി ഞാനൊരു തെറ്റും ബിഗ് ബോസ് വീട്ടില്‍ ചെയ്തിട്ടില്ല. ആത്മഹത്യയുടെ വക്കില്‍ നിന്നും തിരിച്ചെത്തിയ ആളാണ് ഞാന്‍. കൊറോണ കഴിഞ്ഞ് എന്നോട് ഒരാള്‍ ചോദിച്ചിട്ടില്ല. വെള്ളപ്പൊക്കത്തിന്റെ സമയത്ത് മൂന്ന് മാസം ഞാന്‍ ഹോട്ടലില്‍ താമസിച്ചു. ഒരാള്‍ പോലും എന്റെ വീട്ടില്‍ താമസിക്കെന്ന് പറഞ്ഞിട്ടില്ല.  ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ലാലേട്ടനോട് ഞാന്‍ അപേക്ഷിച്ചതാണ്. എനിക്ക് ദേഷ്യം വന്നത് പിറ്റേ ദിവസം മനുഷ്യത്വമെന്ന് പറഞ്ഞ് അദ്ദേഹം എല്ലാവരെയും സേഫ് ആക്കി. എന്തുകൊണ്ട് എന്നെ സേഫ് ആക്കിയില്ല. ഞാനത്ര ചീത്ത ആളൊന്നും അല്ലല്ലോ.... പുറത്തു വന്ന ശേഷമുള്ള ആ ഒരാഴ്ച ഞാന്‍ ഒന്നും കഴിച്ചിട്ടില്ല'' കരഞ്ഞു കൊണ്ട് ജാന്മോണി ചോദിച്ചു. പുകവലി ശീലത്തെക്കുറിച്ചും ജാന്മോണി സംസാരിച്ചു. ''ഞാന്‍ മദ്യപിക്കാറില്ല. ഡിപ്രഷന്റെ സമയത്താണ് സിഗരറ്റ് വലിച്ച്തുടങ്ങിയത്. എന്നെ പഠിപ്പിച്ചത് എന്റെ അനിയനാണ്. പുകവലി നിര്‍ത്താന്‍ ആഗ്രഹമുണ്ട്....'' ജാന്മോണി പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.  

'സുരേഷ് ഗോപി നായകനായ ചിത്രത്തില്‍ വില്ലനാകാന്‍ ആ നടനോട് പറഞ്ഞപ്പോള്‍ ആദ്യം പേടിച്ച് പറ്റില്ലെന്ന് പറഞ്ഞു, ഒടുവില്‍ സമ്മതം മൂളി, അന്ന് മുതല്‍ മലയാളത്തിന് ലഭിച്ചത് മികച്ച വില്ലനെ' വിജി തമ്പി പറയുന്നു

സൂപ്പര്‍ താരങ്ങളെ വെച്ച് വിജയ ചിത്രങ്ങള്‍ നിര്‍മ്മിച്ച വ്യക്തിയാണ് വിജി തമ്പി. പ്രേക്ഷകരെ കരയിപ്പിച്ച സൂര്യ മാനസവും, മകച്ച ത്രില്ലിങ് എക്‌സ്പീരിയന്‍സ് പകര്‍ന്ന വിറ്റ്‌നസും, കോരിത്തരിപ്പിക്കുന്ന മാസ്സ് ആക്ഷന്‍ പകര്‍ന്ന താന്തോന്നിയും സത്യമേവജയതേയും ഏറെ ചിരിപ്പിച്ച ആരോഗ്യ ശ്രീമാനും എല്ലാം വിജി തമ്പിയുടെ സംവിധാനത്തില്‍ പിറന്നതാണ്. 25 ചിത്രങ്ങള്‍ ആണ് വിജി തമ്പിയുടെ സംവിധാനത്തില്‍ പിറന്നത്. ഒരു സംവിധായകന് ഒരു നടന്റെ കരിയറില്‍ വലിയൊരു മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് വിജി തമ്പി നേരത്തെ തെളിയിച്ചിട്ടുണ്ട്. ഇന്ന് വില്ലന്‍മാരെല്ലാം കോമഡി ചെയ്യുമ്പോഴും കൊമേഡിയന്‍മാരെല്ലാം വില്ലന്‍മാരാകുമ്പോഴും അതൊരു പുതിയ സംഭവം അല്ലെന്ന് വിജി തമ്പി നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്. അതിന് തെളിവാണ് വിജി തമ്പി സംവിധാനം ചെയ്ത് 2000ല്‍ പുറത്തിറങ്ങിയ സത്യമേവ ജയതേ എന്ന സുരേഷ് ഗോപി ചിത്രം. വലിയൊരു താരനിരയാല്‍ സമ്പന്നമായ ചിത്രമായിരുന്നു സത്യമേവ ജയതേ. ഐശ്വര്യ, ഹേമന്ത് രാവണ്‍, സിദ്ദിഖ്, രാജന്‍ പി ദേവ്, ബാലചന്ദ്രമേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജയചന്ദ്രന്‍ ആദ്യമായി സംഗീതം നിര്‍വഹിച്ച ചിത്രം കൂടിയായിരുന്നു സത്യമേവ ജയതേ. എന്നാല്‍ മറ്റൊരു വലിയ പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ചിത്രത്തില്‍ വില്ലനും നടനും ഒരേ പ്രാധാന്യം നല്‍കുന്നുണ്ട്. പക്ഷെ വില്ലനാകാന്‍ സംവിധായകന്റെ മനസ്സില്‍ ഉണ്ടായിരുന്നത് സിദ്ദിഖിനെ ആയിരുന്നു. പക്ഷെ അതുവരെയുള്ള സിദ്ദിഖ് ചെ്തു പോന്ന കഥാപാത്രങ്ങള്‍ വെച്ച് സിനിമയിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്ക് സിദ്ദിഖിനെ വില്ലനാക്കാന്‍ ധൈര്യമുണ്ടായിരുന്നില്ലെന്നും. പക്ഷെ തനിക്ക് അതിന് നല്ല ധൈര്യമായിരുന്നെന്നും വിജി തമ്പി പറയുന്നു. വിജി തമ്പിയുടെ വാക്കുകള്‍ ഇങ്ങനെ:''സത്യമേവ ജയതേ എന്ന സിനിമയില്‍ പ്രധാനിയായി ഒരു വില്ലന്‍ ഉണ്ടായിരുന്നെങ്കിലും നാട്ടിലെ കഥാപാത്രമായ മറ്റൊരു വില്ലനെ കൂടി തിരക്കഥാകൃത്ത് ചേര്‍ത്തിരുന്നു. ബാലു ഭായ് എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്. ഇത് ആര് ചെയ്യുമെന്ന് ചര്‍ച്ച വന്നു. സിദ്ദിഖിനെ കൊണ്ട് ചെയ്യിച്ചാല്‍ കൊള്ളാമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷേ പലര്‍ക്കും സിദ്ദിഖിന്റെ അന്നത്തെ ഇമേജില്‍ വിശ്വാസക്കുറവുണ്ടായിരുന്നു. എന്നാലും മുന്നോട്ടു പോകാന്‍ ഞാന്‍ തീരുമാനിച്ചു. ആ സമയത്തു തന്നെ സിദ്ദിഖ് ഇടയ്ക്ക് ഷൂട്ടിംഗ് സെറ്റില്‍ എത്തുമായിരുന്നു. അങ്ങിനെയൊരു ദിവസം സിദ്ദിഖ് വന്ന സമയത്ത് ഞാന്‍ കാര്യം പറഞ്ഞു. ''ഏയ്..ഞാന്‍ ചെയ്താല്‍ ഇത് നിക്കത്തില്ല തമ്പി. ഒരു ഇംപാക്ടും ഉണ്ടാകില്ല. സുരേഷ് ഗോപിക്ക് എതിരായിട്ട് നില്‍ക്കുമ്പോള്‍ സൈസ് വൈസ് പോലും ഞാന്‍ ചേരില്ല'' എന്നായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. പക്ഷേ, ഏതൊരു തരത്തിലുള്ള ഗെറ്റപ്പും ചേരുന്നയാളാണ് സിദ്ദിഖ് എന്ന് എനിക്ക് കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. അങ്ങിനെ ബാലു ഭായിയിലൂടെ വില്ലനായുള്ള സിദ്ദിഖിന്റെ അരങ്ങേറ്റം നടന്നു. സിദ്ദിഖിന്റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ ആയിരുന്നു ആദ്യം എടുത്തത്. സിദ്ദിഖ് തകര്‍പ്പനായിട്ട് പെര്‍ഫോം ചെയ്തു. കഴിഞ്ഞയുടന്‍ സുരേഷ് ഗോപി സിദ്ദിഖിനെ കെട്ടിപ്പിടിച്ചു. ഗംഭീരമായടാ എന്നായിരുന്നു സുരേഷിന്റെ കമന്റ്. പിന്നീട് മലയാള സിനിമയിലെ ഏറ്റവും വലിയ വില്ലനായി സിദ്ദിഖ് മാറുകയായിരുന്നു.'' വില്ലന്‍ എന്ന നിലയില്‍ സിദ്ദിഖിന്റെ അരങ്ങേറ്റവും ഈ ചിത്രത്തിലൂടെയായിരുന്നു എന്നത് പ്രത്യേകതയാണ്.

'കുഞ്ഞിനെ ഇനി മൂന്ന് ദിവസത്തേക്ക് അന്യ മതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ല, മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല' മാമ്മോദീസ കൂടാന്‍ പോയപ്പോള്‍ പള്ളീലച്ചന്‍ പറഞ്ഞ വിചിത്ര കാര്യങ്ങള്‍ പറഞ്ഞ് സാന്ദ്ര തോമസ്

നടിയും നിര്‍മ്മാതാവും ആയി പ്രശസ്തയായ താരമാണ് സാന്ദ്ര തോമസ്. സാന്ദ്രയുടെ രണ്ട് മക്കളുമൊത്ത് താരത്ത് ഒരു യൂട്യൂബ് ചാനലും ഉണ്ട്. അമ്മയെ പോലെ തന്നെ നിരവധി ആരാധകരാണ് രണ്ട് മക്കള്‍ക്കും ഉള്ളത്. സോഷ്യല്‍ മീഡിയയിലൂടെ പല കാര്യങ്ങള്‍ക്കും തന്റെ അഭിപ്രായങ്ങള്‍ പറയാന്‍ സാന്ദ്ര തോമസ് മടിക്കാതെ എത്താറുണ്ട്. അത്തരത്തില്‍ താരം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കുറിച്ച കാര്യങ്ങള്‍ ഏറെ ചര്‍ച്ചയാവുകയാണ്. അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ പള്ളിയില്‍ പോയപ്പോഴുണ്ടായ അനുഭവം ആണ് താരം പങ്കുവെച്ചത്.  ഈ നാടിന് ഇത് എന്ത് പറ്റി എന്ന് ചോദിച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ് തുടങ്ങുന്നത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ: 'ഈ നാടിനിത് എന്തു പറ്റി ഇന്ന് അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ ഒരു പള്ളിയില്‍ പോയി അവിടെ അഞ്ചോ ആറോ കുട്ടികളുടെ മാമ്മോദീസ ഒരുമിച്ചായിരുന്നു അവരോടും അവിടെ കൂടിയ ജനങ്ങളോടും ആയി ചില വിചിത്രമായ നിര്‍ദ്ദേശങ്ങളുമായി പള്ളിയില്‍ അച്ഛന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു.... 1. കുഞ്ഞിനെ ഇനി 3 ദിവസത്തേക്ക് അന്യ മതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ല. 2. ഇനി 3 ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല. 3. അഥവാ കുളിപ്പിക്കണമെങ്കില്‍ ഒരു പാത്രത്തില്‍ ഇരുത്തി തുടച്ചെടുക്കാം. ആ വെള്ളം ജീവിതകാലം സൂക്ഷിച്ചു വെക്കണം. 4. ഇനി 3 ദിവസം കഴിഞ്ഞു കുളിപ്പിക്കുന്ന വെള്ളം പുഴയില്‍ ഒഴുക്കി വിടണം. വേറെ എവിടെയും വെള്ളം അശ്രദ്ധമായി ഒഴുക്കന്‍ പാടില്ല . 5. ജീവിതകാലം മുഴുവന്‍ സഭയില്‍ വിശ്വസിച്ചു സഭ പറയുന്നത് അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി കൊള്ളണം. സ്‌തോത്രം ഹല്ലേലുയ്യ ! സഭയും മതവും നീണാള്‍ വാഴട്ടെ'

ഐപിഎല്‍ കാണാന്‍ അച്ഛന്‍ ഷാരൂഖിന്റെ കൂടെ അബ്‌റാമും, വിസിലടിച്ചും തുള്ളിച്ചാടിയും ആര്‍പ്പുവിളിച്ചുമുള്ള കുട്ടിതാരത്തെ അടക്കിയിരുത്തി ഷാരൂഖ്

അച്ഛന്‍ ഷാരൂഖിനൊപ്പം അപൂര്‍വ്വമാണെങ്കിലും മകന്‍ അബ്‌റാം വരുമ്പോള്‍ സ്വാഭാവികമായും ക്യാമറാ കണ്ണുകള്‍ അബ്‌റാമിനെ വീക്ഷിക്കാറുണ്ട്. അബ്‌റാമും സെലിബ്രറ്റി താരം തന്നെയാണ്. കഴിഞ്ഞ ദിവംസ ഐപിഎല്‍ കാണാന്‍ എത്തിയ ഷാരൂഖിനൊപ്പവും അബ്‌റാം ഉണ്ടായിരുന്നു. പതിവു പോലെ ക്യാമറ അബ്‌റാമിന് നേരെയെത്തി. താരത്തിന്റെ പ്രകടനങ്ങള്‍ നോക്കിയിരിക്കുകയായിരുന്നു എല്ലാവരും. കളി കണ്ട് ആവേശത്തിലായ അബ്‌റാം എല്ലാവരുടെയും ശ്രദ്ധ നേടി. അച്ഛനൊപ്പം നില്‍ക്കുകയാണെങ്കിലും അബ്‌റാം പൂര്‍ണ്ണമായും കളിയില്‍ തന്നെയായിരുന്നു.  കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ തന്റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കളി കാണാന്‍ വേണ്ടിയാണ് അച്ഛനും മോനും ത്തെിയത്. ടീമിന്റെ പ്രകടനം കണ്ട് ആഹ്ലാദത്തോടെ വിസിലടിക്കുന്നതും തുള്ളിച്ചാടുന്നതും ആര്‍പ്പുവിളിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.  മകന്റെ ആവേശം കാണുമ്പോള്‍ ഷാരൂഖ് അവനോട് ശാന്തനാകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്. താരപുത്രന്‍ ആവേശത്തിലായിരുന്നെങ്കിലും മത്സരത്തില്‍ ഷാരൂഖിന്റെ ടീം പരാജയപ്പെട്ടു.

പ്രായം അറുപത്, പക്ഷെ നേടിയത് 'മിസ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സില്‍' സൗന്ദര്യ കിരീടം, സൗന്ദര്യം പ്രായത്തെ മൂടി കളഞ്ഞെന്ന് സോഷ്യല്‍ മീഡിയ

സൗന്ദര്യം മത്സരത്തിന് പങ്കെടുത്ത് കിരീടം ചൂടി സ്ത്രീയെ കണ്ട് ആരും ഞെട്ടിയില്ല, പക്ഷെ അവരുടെ പ്രായം അറിഞ്ഞതും എല്ലാവരും ഞെട്ടി. അറുപതാം വയസ്സില്‍ ഇപ്പോഴും സൗന്ദര്യത്തിന് ഒരു കുറവും സംഭവിക്കാത്ത സ്ത്രീ നേടിയത് 'മിസ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സില്‍' കിരീടം ആയിരുന്നു. അലക്സാന്ദ്ര റോഡ്രിഗസാസ് ആണ് കിരീടം ചൂടിയ വ്യക്തി. അഭിഭാഷകയും മാധ്യമപ്രവര്‍ത്തകയുമായ അലക്സാന്ദ്രയ്ക്ക് 60 വയസ്സാണെന്ന് മനസ്സിലാക്കിയവരെല്ലാം ഞെട്ടി. കാരണം പ്രായം സൗന്ദര്യത്തെ ബാധിച്ചിട്ടില്ലെന്നതാണ് സത്യം. സൗന്ദര്യമത്സരങ്ങളുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാവും ഒരു 60 കാരി ഒരു സൗന്ദര്യമത്സരത്തില്‍ കിരീടമണിയുന്നത്.  പ്രായം ചെല്ലുന്തോറും സൗന്ദര്യത്തിന് കേട് പറ്റുമെന്ന് ആയിരിക്കും പലരും ചിന്തിക്കുക. എന്നാല്‍ ആ ചിന്തയെ പോലും മാറ്റിക്കുറിക്കുന്നതാണ് ഇവരുടെ അനുഭവം. 'സൗന്ദര്യ മത്സരങ്ങളില്‍ ഒരു പുതിയ മാതൃകയാകുന്നതില്‍ താന്‍ സന്തുഷ്ടയാണ്. കാരണം സൗന്ദര്യമത്സരങ്ങളില്‍ ശാരീരിക സൗന്ദര്യം മാത്രമല്ല, മൂല്യങ്ങളും അതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതിനെ പ്രതിനിധീകരിക്കുന്ന ഞങ്ങളുടെ തലമുറയെ പ്രതിനീധീകരിക്കുന്ന ആദ്യത്തെ ആളെന്ന നിലയില്‍ തനിക്ക് അഭിമാനമുണ്ട് ' എന്നാണ് അലക്സാന്ദ്ര പറയുന്നത്.  'തന്റെ തലമുറയിലെ സ്ത്രീകളെ പ്രതിനീധീകരിക്കുന്നതിന് വേണ്ടിയുള്ള തന്റെ ആത്മവിശ്വാസവും അഭിനിവേശവും വിധികര്‍ത്താക്കള്‍ മനസിലാക്കിയതായി കരുതുന്നു. മിസ് യൂണിവേഴ്സ് അര്‍ജന്റീന 2024 കിരീടത്തിന് വേണ്ടി പോരാടാനും താന്‍ തീരുമാനിച്ചിരിക്കുകയാണ്' എന്നും അവര്‍ വ്യക്തമാക്കി. ഇപ്പോഴിതാ ഈ ചരിത്രനേട്ടത്തിന് പിന്നാലെ 'മിസ് അര്‍ജന്റീന' കിരീടത്തിന് വേ്ണ്ടി മത്സരിക്കുന്ന അലക്സാന്ദ്രയ്ക്ക് ഇപ്പോള്‍ തന്നെ അനേകം ആരാധാരുണ്ടായിരിക്കുകയാണ്.  ഇത് മിസ് യൂണിവേഴ്സ് മത്സരത്തിനുള്ള അവളുടെ പ്രവേശനത്തിലേക്ക് വഴിയൊരുക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

Other News in this category

  • കോഴിക്കോട് ഫറോക്കില്‍ പുലര്‍ച്ചെ അപകടം, നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശിയായ ഒരാള്‍ മരിച്ചു, പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു
  • സോഷ്യല്‍മീഡിയില്‍ വിശ്വാസയോഗ്യമല്ലാതെ വരുന്ന എല്ലാ ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി പൊലീസ്
  • പതിവ് തെറ്റിക്കാതെ ഇത്തവണയും വീട്ടില്‍ നിന്ന് കാല്‍നടയായി വോട്ട് ചെയ്യാനെത്തി മുഖ്യമന്ത്രി, പത്ത് സീറ്റ് ലഭിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണം തേടി മാധ്യമങ്ങള്‍
  • വധുവിന് വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ല,  പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്പത്ത് ഉപയോഗിക്കാമെങ്കിലും അതു തിരിച്ചുകൊടുക്കണം: സുപ്രീംകോടതി
  • കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്, രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെ വോട്ടെടുപ്പ്, 20 ലോക്സഭാ മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 194 സ്ഥാനാര്‍ത്ഥികള്‍
  • 2016ല്‍ തെരഞ്ഞടുപ്പില്‍ വിരലില്‍ പതിഞ്ഞ ആ മഷി ഇതുവരെ മാഞ്ഞിട്ടില്ല, നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്കയില്‍ ഒരു 62കാരി
  • വാട്ടര്‍ മെട്രോയ്ക്ക് ഒന്നാം പിറന്നാള്‍, വാട്ടര്‍ മെട്രോ ഒരു വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ യാത്രക്കാരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു, സന്തോഷകരമായ നേട്ടം
  • ഇന്ത്യയ്ക്കിത് അഭിമാനകരമായ നേട്ടം; വെടിയുണ്ടകളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന, രാജ്യത്തെ തന്നെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഇന്ത്യ
  • മകള്‍ നിമിഷ പ്രിയയെ 12 വര്‍ഷങ്ങള്‍ക്ക് ശേഷം കാണാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി, കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയില്‍ അമ്മ
  • ലേക്‌സഭ തിരഞ്ഞെടുപ്പ് ദിവസം അധിക സര്‍വീസ് നടത്താന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി, ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുള്ള 150ലധികം ബസുകളാണ് സര്‍വീസ് നടത്തുന്നത്
  • Most Read

    British Pathram Recommends