പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ ഇത് രാഷ്ട്രീയ പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. വിജയിക്കുമെന്ന വിശ്വാസമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം വന്നത്.
'ഇത്ര വേഗത്തില്‍ തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്നില്ല. അച്ഛന്റെ മരണശേഷം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പിന് ഇറങ്ങേണ്ടി വരുന്നതില്‍ മാനസിക ബുദ്ധിമുട്ടുണ്ട്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം എന്ന നിലയില്‍ സ്ഥാനാര്‍ഥിത്വം ഏറ്റെടുക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടിയാവാന്‍ തനിക്ക് സാധിക്കില്ല. ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയാവുക വെല്ലുവിളിയാണ്. അതൊരു സമ്മര്‍ദ്ദമാണ്. സൂര്യനായിരുന്നു ഉമ്മന്‍ചാണ്ടി. സൂര്യന്റെ പ്രഭയില്‍ നില്ക്കുന്ന ചന്ദ്രന് മാത്രമാണ് താന്‍. താന്‍ പിന്‍ഗാമിയാകണമെന്ന് പിതാവിന് ആഗ്രഹം ഉണ്ടായിരുന്നിരിക്കാം. ഉമ്മന്‍ചാണ്ടിക്കെതിരായ സിപിഎം വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ പുതുപ്പള്ളി പള്ളിയിലെത്തി ചാണ്ടി ഉമ്മന്‍ പ്രാര്‍ത്ഥിച്ചു. ആളുകളെ നേരിട്ട് കണ്ട് പ്രചാരണം നടത്താനാണ് ചാണ്ടി ഉമ്മന്റെ നീക്കം. അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചെങ്കിലും സിപിഎം സ്ഥാനാര്‍ത്ഥിയെ ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല. സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ശനിയാഴ്ചയുണ്ടാവുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ജെയ്ക് സി തോമസ് അടക്കം 4 പേരാണ് നിലവില്‍ പരിഗണനയിലുള്ളത്.