നയാഗ്ര പാന്തേഴ്സ് സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്ബിന്റെ ലോഗോ പ്രകാശനവും ഓഫിസ് ഉത്ഘാടനവും നയാഗ്രയില്‍ നടന്നു. കഴിഞ്ഞ ശനിയാഴ്ച നയാഗ്ര ഫാല്‍സില്‍ നടന്ന ചടങ്ങില്‍ നയാഗ്ര ഫാള്‍സ് മേയര്‍ ജിം ഡിയോഡറ്റി ഓഫീസിന്റെ ഉത്ഘാടവും ലോഗോയുടെ പ്രകാശനവും നിര്‍വഹിച്ചു. നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപം വിക്ടോറിയ അവന്യൂയില്‍ ആണ് നയാഗ്ര പാന്തേഴ്സിന്റെ പുതിയ ഓഫീസ്. ക്ലബ്ബിന്റെ കോര്‍ കമ്മിറ്റി അംഗങ്ങളായ ഷെജി ജോസഫ്, ആഷ്ലി ജെ മാങ്ങഴ, ധനേഷ് ചിദംബരനാഥ്, എബിന് പേരാലിങ്കല്, ലിജോ വാതപ്പള്ളില്‍, ബിജു ജെയിംസ് കലവറ, അനീഷ് കുര്യന് തേക്കുമല എന്നിവര്‍ ചേര്‍ന്ന് തിരി തെളിയിച്ചു.
നാട്ടിലേതിന് സമാനമായി രൂപീകരിച്ച കാനഡയിലെ ആദ്യത്തെ സ്പോര്‍ട്സ് ക്ലബ്ബാണ് നയാഗ്ര പാന്തേഴ്സ് എന്ന് ക്ലബ്ബിന്റെ കോര്‍ കമ്മിറ്റി അംഗം ഷെജി ജോസഫ് പറഞ്ഞു. വൈകുന്നേരങ്ങളില്‍ അംഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് പ്രവര്‍ത്തന സമയം ക്രമീകരിച്ചിരിക്കുന്നത്. നയാഗ്ര മേഖലയിലെ മലയാളികള്‍ക്കും, രണ്ടാം തലമുറ മലയാളികള്‍ക്കും പ്രയോജനം ലഭിക്കുന്ന വിധമാണ് ക്ലബ്ബിന്റെ രൂപകല്പനയെന്നു കോര്‍ കമ്മിറ്റി അംഗവും ജയ്ഹിന്ദ് വാര്‍ത്ത ചീഫ് എഡിറ്ററുമായ ആഷ്ലി ജോസഫ് പറഞ്ഞു. വളര്‍ന്നു വരുന്ന തലമുറയിലെ കലാ കായിക താരങ്ങളെ അഭിരുചിക്ക് അനുസരിച്ചു പരിശീലിപ്പിക്കുന്നതിനു മുന്തിയ പരിഗണ നല്‍കുമെന്ന് കോര്‍ കമ്മിറ്റി അംഗവും എംസി ന്യൂസ് ഡയറക്റ്ററുമായ ധനേഷ് ചിദംബരനാഥ് പറഞ്ഞു.
നയാഗ്ര പാന്തേഴ്സിന്റെ മുഖ്യ സ്പോണ്സര് റിയല്‍റ്റര്‍ ബിനീഷ് ബേബി, നയാഗ്ര ടസ്കേഴ്സിനെ പ്രതിനിധികരിച്ചു ജിതിന് ലോഹി, യൂകോണ്‍ മലയാളി കൂട്ടായ്മയെ പ്രതിനിധീകരിച്ചു സെമിന് ആന്റണി, നയാഗ്ര മലയാളി അസോസിയേഷനെ പ്രതിനിധികരിച്ചു മനോജ് ഇടമന,തങ്കച്ചന് ചാടാരപ്പള്ളില് എന്നിവരും മാസ്സ് നയാഗ്രയെ പ്രതിനിധീകരിച്ചു ശ്രീജിത്ത് രാജേന്ദ്രന്, നയാഗ്ര ബുള്‍സിനെ പ്രതിനിധീകരിച്ചു ഷാനു തൊടുകയില്‍, സിറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ചു ലിജേഷ് ജോസഫ്, എംറ്റാക്കിനെ പ്രതിനിധികരിച്ചു അര്ജുന് കുളത്തുങ്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പാന്തേഴ്സ് ക്ലബിന് കീഴില്‍ വിമന്‍സ് ക്ലബും, കുട്ടികളുടെ പരിശീലനത്തിനായി യൂത്ത് ക്ലബും രൂപീകരിച്ചിട്ടുണ്ട്. വിവിധ പ്രായത്തിലുള്ളവര്‍ക്ക് അതാതു പ്രായത്തില്‍ ഉള്ള ആളുകളുടെ ടീമില്‍ പരിശീലനം നല്‍കുകയും കളിക്കുകയും ചെയ്യുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യം വയ്ക്കുന്നത്.
അമേരിക്കയുടെയും കാനഡയുടെയും പങ്കാളിത്തതോടെ, മുപ്പതോളം ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വോളിബാള്‍ ടൂര്‍ണമെന്റ് ആണ് ക്ലബ്ബിന്റെ ആദ്യ പരിപാടി. ഒക്ടോബര്‍ ഇരുപത്തിയെട്ടിന് നയാഗ്ര ഫാല്സിലാണ് ഈ വോളീബോള്‍ മാമാങ്കം. ടൂര്‍ണ്ണമെന്റിനോടനുബന്ധിച്ചു നടത്തുന്ന ബാങ്ക്വറ്റ് വിരുന്നില്‍ സെലിബ്രിറ്റികളും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ടൂര്‍ണമെന്റിന്റെ ഫ്ളാഗ്ഓഫും ക്ലബ്ബിലെ അംഗംങ്ങളുടെ ഫാമിലി മീറ്റ് ആന്‍ഡ് ഗ്രീറ്റും നേരത്തെ സംഘടിപ്പിച്ചിരുന്നു.
വോളീബോള്‍ ടൂര്‍ണമെന്റ് സംബന്ധിച്ച വിവരങ്ങള്‍ക്കും സ്പോണ്‍സര്‍ഷിപ്പിനും ഷെജി ജോസഫ് ചക്കുങ്കല്‍ 905 353 7372, ആഷ്ലി ജെ. മാങ്ങഴ 905 324 2400, തോമസ് ലൂക്കോസ് (ലൈജു) 365 880 3180, ധനേഷ് ചിദംബരനാഥ് 647 671 8797 എന്നിവരുമായി ബന്ധപ്പെടാം. ഇ-മെയില്‍: info@niagarapanthers.com വെബ് സൈറ്റ്: www.niagarapanthers.com