ഒക്ടോബറില്‍ തങ്ങളുടെ എക്കാലത്തെയും ദൈര്‍ഘ്യമേറിയ പണിമുടക്ക് നടത്തുമെന്ന് എന്‍എച്ച്എസിലെ സീനിയര്‍ ഡോക്ടര്‍മാര്‍. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്, നിലവിലുള്ള ശമ്പള തര്‍ക്കത്തിന്റെ ഭാഗമായി ഒക്ടോബര്‍ 2 നും ഒക്ടോബര്‍ 4 നും ഇടയില്‍ മൂന്ന് ദിവസത്തേക്ക് പണിമുടക്കുമെന്ന് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ആയിരക്കണക്കിന് കണ്‍സള്‍ട്ടന്റുമാര്‍ 48 മണിക്കൂര്‍ സമരം ആരംഭിച്ച സാഹചര്യത്തിലാണ് പുതിയ തീയതികള്‍ വന്നത്. സെപ്തംബര്‍ 19-20 തിയതികളില്‍ രണ്ട് ദിവസത്തെ സമര പരിപാടികള്‍ കൂടി ആസൂത്രണം ചെയ്തിട്ടുണ്ട്.
മുമ്പത്തെ സ്ട്രൈക്കുകള്‍ പോലെ, ഇവയും ഭാവിയിലെ സ്ട്രൈക്കുകളും 'ക്രിസ്മസ് ദിനം' കവര്‍ അനുവദിക്കും. അതായത് എല്ലാ അടിയന്തര സേവനങ്ങളും ലഭിക്കുമെന്ന് ബിഎംഎ സ്ഥിരീകരിച്ചു.ഓഗസ്റ്റിലെ ബാങ്ക് അവധിക്ക് മേലുള്ള പണിമുടക്ക് നടപടികള്‍ ആരോഗ്യ സേവനത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു.
അതിനിടെ എന്‍എച്ച്എസിലെ കണ്‍സള്‍ട്ടന്റുമാര്‍ ഇന്നും നാളെയുമായി നടത്തുന്ന സമരങ്ങള്‍ റൂട്ടീന്‍ കെയറില്‍ കാര്യമായ തടസ്സങ്ങളുണ്ടാക്കുമെന്ന ആശങ്ക ശക്തമായി. നിരവധി ജീവനക്കാര്‍ ഹോളിഡേക്ക് പോയതും ചൂടേറിയ കാലാവസ്ഥയുള്ളതുമായ ഈ സാഹചര്യത്തില്‍ കണ്‍സള്‍ട്ടന്റുമാര്‍ സമരത്തിനിറങ്ങിയത് സര്‍വീസുകളില്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് മുതിര്‍ന്ന ഡോക്ടര്‍മാര്‍ മുന്നറിയിപ്പേകുന്നത്.
ജൂനിയര്‍ ഡോക്ടര്‍മാര്‍ അല്ലെങ്കില്‍ മറ്റ് ഹെല്‍ത്ത് കെയര്‍ പ്രഫഷണലുകള്‍ തുടങ്ങിയവര്‍ക്ക് ജോലി ചെയ്യണമെങ്കില്‍ കണ്‍സള്‍ട്ടന്റുമാരുടെ റിമോട്ട് സൂപ്പര്വിഷന് അത്യാവശ്യമായതിനാല്‍ കണ്‍സള്‍ട്ടന്റുമാരുടെ സമരം എന്‍എച്ച്എസിലെ മറ്റ് നിരവധി സ്റ്റാഫുകളുടെ ജോലിയും തടസ്സപ്പെടുത്തുമെന്നതിനാല്‍ പ്രത്യാഘാതം പ്രതീക്ഷിച്ചതിനേക്കാള്‍ രൂക്ഷമായിരിക്കുമെന്നുറപ്പായിരിക്കുകയാണ്. അതായത് കണ്‍സള്‍ട്ടന്റുമാരുടെ സമരം കാരണം ജൂനിയര്‍ ഡോക്ടര്‍മാര്‍ അല്ലെങ്കില്‍ മറ്റ് ഹെല്‍ത്ത് കെയര്‍ പ്രഫണലുകള് പ്രദാനം ചെയ്യാനിരുന്ന നിരവധി പ്ലാന്‍ഡ് കെയറുകള്‍ മാറ്റി വയ്ക്കേണ്ടി വരും. കണ്‍സള്‍ട്ടന്റുമാരുടെ സമരത്തെ തുടര്‍ന്ന് വിവിധ സര്‍വീസുകള്‍ക്ക് നേരത്തെ പ്ലാന്‍ ചെയ്തിരുന്ന നിരവധി അപ്പോയിന്റ്മെന്റുകള്‍ റദ്ദാക്കേണ്ടി വരും. കഴിഞ്ഞ വാരത്തില്‍ തുടര്‍ച്ചയായി അഞ്ച് ദിവസം ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം നടത്തിയതിന് തൊട്ട് പിന്നാലെയാണ് കണ്‍സള്‍ട്ടന്റുമാരുടെ സമരമെത്തിയിരിക്കുന്നതെന്നതിനാല് അത് സര്വീസുകളിലുണ്ടാക്കുന്ന പ്രത്യാഘാതം കൂടുതല്‍ രൂക്ഷമാക്കുമെന്നുറപ്പാണ്.
അതേസമയം, മാര്‍ച്ച് 27 മുതല്‍ മന്ത്രിമാര്‍ എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റുമാരെയും മെയ് 12 മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരെയും ജൂലൈ 4 മുതല്‍ റേഡിയോഗ്രാഫര്‍മാരെയും കണ്ടിട്ടില്ലെന്ന് തിങ്കളാഴ്ച ആരോഗ്യമന്ത്രി വില്‍ ക്വിന്‍സ് ലേബറിനുള്ള രേഖാമൂലമുള്ള പാര്‍ലമെന്ററി ഉത്തരങ്ങളില്‍ വെളിപ്പെടുത്തി. വ്യവസായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മന്ത്രിമാര്‍ ആഗ്രഹിക്കുന്നില്ലെന്ന് ലേബറും ബിഎംഎയും ആരോപിച്ചു.