വാഷിങ്ങ്ടണ്‍ ഡി സി :ഫെഡറേഷന് ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ റൂബി ജൂബിലി സെലിബ്രേഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണാഘോഷം സണ്‍ഡേ 2023 സെപ്റ്റംബര്‍ 24ാം തീയതി പതിനൊന്ന് മണിമുതല്‍ മേരിലാന്‍ഡ് വാള്‍ട്ട് വിറ്റ്മാന് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ (Walt Whitman High School,7100 Whittier BLVD, Bethesda, MD 20817)വെച്ച് നടത്തുന്നതാണ്.
ഓണം മലയാളികളെ സംബന്ധിച്ചടത്തോളം അത് ഒരു ആഘോഷം മാത്രമല്ല മറിച്ചു നമ്മുടെ സംസ്ക്കാരത്തിന്റെ കുടി ഭാഗമാണ്. ഇത് ആദ്യമായിട്ടാണ് ഫൊക്കാന നേരിട്ട് ഓണാഘോഷം സംഘടിപ്പിക്കുനത്. ചെണ്ടമേളങ്ങളുടെയും, താലപ്പൊലിയുടെയും, താള മേളങ്ങളുടെയും, ആര്‍പ്പുവിളികളുടെയും അകമ്പടിയോടെ മാവേലിമന്നനെ സ്വികരിക്കുന്നത് തുടങ്ങി ഓണം അതിന്റെ തനതായ രീതിയില്‍ ആഘോഷിക്കുമ്പോള്‍ അത് കാണികള്‍ക്ക് ഒരു വേറിട്ട കാഴ്ചയാവും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. നിങ്ങളുടെ ഓരോരുത്തരുടെയും സാന്നിധ്യം ഈ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് ബാബു സ്റ്റീഫന്‍ അറിയിച്ചു.
മലയാളികളുടെ ആഘോഷങ്ങളില്‍ എന്നും ഒന്നാംസ്ഥാനത്താണ് ഓണം. നൂതനമായ കലാപരിപാടികളാലും വിഭവ സമൃദ്ധമായ സദ്യകൊണ്ടും ഏറ്റവും നല്ല ഒരു ആഘോഷമാക്കാന്‍ ഫൊക്കാന ശ്രമിക്കുന്നുണ്ടെന്നും നിങ്ങളുടെ ഓരോരുത്തരുടെയും സാന്നിധ്യമാണ് ഞങ്ങള്‍ക്കു ആവശ്യം. പ്രവേശന പാസ്സ് ഇല്ലാതെ നടത്തുന്ന ഓണം എന്ന പ്രത്യേകത കുടിയുണ്ട് ഈ ഓണത്തിന്. ഈ ഓണാഘോഷത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഡോ.കല ഷഹി അറിയിച്ചു.
ഓണസങ്കല്പങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരുമയുടേതാണ്. അതാണ് ഈ കാലഘട്ടത്തിന്റെയും ആവശ്യം. ഒത്തൊരുമയില്ലാതെ വിഘടിച്ചു നില്‍ക്കുന്നവര്‍ക്കിടയിലേക്ക് ഓണം കൊണ്ടുവരുന്ന സന്ദേശമാണിത്. എല്ലാ മനുഷ്യരും ഒന്നാണെന്ന സങ്കല്പം, ഫൊക്കാന ഓണാഘോഷത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി ട്രഷര്‍ ബിജു ജോണ്‍ അറിയിച്ചു.
ഫൊക്കാന ഓണാഘോഷം ഫൊക്കാനയുടെ അംഗസംഘടനകളുമായി സഹകരിച്ചാണ് നടത്തുന്നത്. ഓരോ അംഗസംഘടനയും ഈ ആഘോഷത്തിന്റെ ഭാഗമാണ്. ഏതെങ്കിലും അമേരിക്കയിലെയോ കാനഡയിലെയോ അംഗ സംഘടനകള്‍ക്കു കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര് സെക്രട്ടറി ഡോ. കല ഷഹി (202 -359 -8427 )യുമായി ബന്ധപ്പെടണം.
ഫൊക്കാനയുടെ ഈ ഓണാഘോഷത്തിലേക്ക് ഫൊക്കാനയുടെ അംഗസംഘടനകളെയും അവരുടെ പ്രവര്‍ത്തകരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, സെക്രട്ടറി ഡോ. കല ഷഹി, ട്രഷര്‍ ബിജു ജോണ്‍, എക്സ്. വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ്, ട്രസ്ടി ബോര്‍ഡ് ചെയര്മാന് സജി പോത്തന്, വൈസ് പ്രസിഡന്റ് ചക്കോകുര്യന്‍ , ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാന്‍, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കന്, ജോയിന്റ് ട്രഷര്‍ ഡോ. മാത്യു വര്‍ഗീസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ജോര്‍ജ് പണിക്കര്‍, വിമെന്‍സ് ഫോറം ചെയര്‍ ഡോ. ബ്രിജിറ്റ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.