ബര്‍മിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവ മത്സരങ്ങളുടെ റീജനല്‍ മത്സരങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും. ആദ്യ റീജണല്‍ മത്സരം ഇന്ന് ലണ്ടന്‍ റീജിയണില്‍ നടക്കും. ഒക്ടോബര്‍ 28 ന് ബെര്‍മിങ്ങ്ഹാം, പ്രെസ്റ്റന് റീജിയനുകളിലെ മത്സരങ്ങളോടെ റീജിയന്‍തല മത്സരങ്ങള്‍ സമാപിക്കും. രൂപതയില്‍ പുതുതായി രൂപീകരിക്കപ്പെട്ടിരിക്കുന്ന പുതിയ നാല് റീജിയനുകളെകൂട്ടി 12 റീജിയനുകളില്‍ നിന്നുമുള്ള മത്സരാത്ഥികളാണ് രൂപത കലോത്സവത്തില്‍ പങ്കെടുക്കുക. കഴിഞ്ഞ വര്‍ഷങ്ങളില്‍ 8 റീജിയനുകളില്‍ നിന്നുമുള്ള മത്സരാര്‍ഥികളാണ് രൂപത കലോത്സവത്തില്‍ പങ്കെടുത്തിരുന്നത്.
മുന്‍ വര്ഷങ്ങളിലേതിനേക്കാള് കൂടുതല്‍ മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നതിനാല്‍ കലോത്സവ വിജയത്തിനായി ഓരോ ഇടവക/ മിഷന്/ പ്രൊപ്പോസഡ് മിഷന് മുതല്‍ ക്രമീകരങ്ങള്‍ ചെയ്തുവരുന്നു. രൂപത ബൈബിള്‍ കലോത്സവത്തെ കുറിച്ച് അറിയുന്നതിനും നിയമാവലി മനസിലാക്കുന്നതിനുമായി ബൈബിള്‍ അപ്പസ്റ്റലേറ്റിന്റെ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
http://smegbbiblekalotsavam.