18
MAR 2021
THURSDAY
1 GBP =104.61 INR
1 USD =83.38 INR
1 EUR =89.76 INR
breaking news : വിദേശ നാടുകളിലേതു പോലെ നാലു വര്‍ഷം നീളുന്ന ബിരുദ കോഴ്‌സ് ഇനി കേരളത്തിലും, വലിയ പ്രതിക്ഷയോടൊപ്പം ആശങ്കയും നല്‍കുന്ന പുതിയ മാറ്റം >>> ഒടുവില്‍ സായ് കൃഷ്ണയുമോ? ബിഗ്‌ബോസ് ഹൗസില്‍ നിന്നും ശാരീരികമായ ബുദ്ധിമുട്ടുകള്‍ കാരണം സായ് കൃഷ്ണ താല്‍കാലികമായി പുറത്തേക്ക് >>> കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് മകള്‍ മരിച്ചു, ആരോപണവുമായി കുടുംബം >>> 'കലി തുള്ളിയ കാളി തന്‍ കാലില്‍, തങ്ക പൊന്‍ ചിലമ്പ്' സോഷ്യല്‍ മീഡിയയില്‍ തരംഗമായ രംഗണ്ണന്‍ ഇഫക്ടുമായി ഓസ്‌ട്രേലിയന്‍ നായകനായ പാറ്റ് കമ്മിന്‍സും >>> ഗൂഗിളില്‍ നിന്നും 200 ജീവനക്കാരെ പിരിച്ചുവിട്ടു, ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ >>>
Home >> SPIRITUAL
അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 14ന് ബര്‍മിങ്ഹാമില്‍, ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ഫാ.ജോ മാത്യു മൂലേച്ചേരി വിസി മുഖ്യ കാര്‍മ്മികന്‍

ബാബു ജോസഫ്

Story Dated: 2023-10-11

അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ മാസം 14ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെയുടെ ആത്മീയ നേതൃത്വം ഫാ .ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വൈദികനും പ്രശസ്ത ധ്യാനഗുരുവും വചന പ്രഘോഷകനുമായ ഫാ. ജോ മാത്യു മൂലേച്ചേരി മുഖ്യ കാര്‍മ്മികനാവും. പ്രശസ്ത സുവിശേഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ വചന പ്രഘോഷകനുമായ ബ്രദര്‍ ഫ്രാന്‍സിസ് നിലമ്പൂര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷകന്‍ നോര്‍ത്താംപ്ടണ്‍ രൂപത ഡീക്കണ്‍ ഇംഗ്ലീഷ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. 2009 ല്‍ ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട സെഹിയോന്‍ യുകെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 2023 മുതല്‍ റവ. ഫാ സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തില്‍ അഭിഷേകാഗ്‌നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്.

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കണ്‍വെന്‍ഷന്‍, 5 വയസ്സുമുതലുള്ള കുട്ടികള്‍ക്ക് ക്ലാസ്സ് അടിസ്ഥാനത്തില്‍ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങിനും  സൗകര്യം എന്നിവയും അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്റെ ഭാഗമാകും. ശുശ്രൂഷകള്‍ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും.

സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയില്‍ നിന്നും സോജിയച്ചന്റെ നേതൃത്വത്തില്‍ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകള്‍ക്ക് അടിസ്ഥാനമായി നിലനില്‍ക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്ക്ക് താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളില്‍നിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കണ്‍വെന്‍ഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്നതും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാന കാലത്തിന്റെ ആവശ്യകതയെയും മുന്‍നിര്‍ത്തി നടക്കുന്ന കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും AFCM മിനിസ്ട്രിയുടെ കിഡ്‌സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കണ്‍വെന്‍ഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം ബൈബിള്‍, മറ്റ് പ്രാര്‍ത്ഥന പുസ്തകങ്ങള്‍ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന, രോഗപീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട്, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന ജപമാല, വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉള്‍പ്പെടുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലേക്ക്, അഭിഷേകാഗ്‌നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷാജി ജോര്‍ജ് 07878 149670
ജോണ്‍സണ്‍ +44 7506 810177
അനീഷ് 07760 254700
ബിജുമോന്‍ മാത്യു 07515 368239

നിങ്ങളുടെ പ്രദേശങ്ങളില്‍ നിന്നും കണ്‍വെന്‍ഷനിലേക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാന്‍:
ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോന്‍ മാത്യു 07515 368239

അഡ്രസ്സ്:
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.

 

More Latest News

വിദേശ നാടുകളിലേതു പോലെ നാലു വര്‍ഷം നീളുന്ന ബിരുദ കോഴ്‌സ് ഇനി കേരളത്തിലും, വലിയ പ്രതിക്ഷയോടൊപ്പം ആശങ്കയും നല്‍കുന്ന പുതിയ മാറ്റം

വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ വരുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ആ മാറ്റങ്ങള്‍ അടുത്ത് തന്നെ പ്രാഭല്യത്തില്‍ വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വിദേശ നാടുകളില്‍ വിജയകരമായി നടപ്പാക്കിയ നാലുവര്‍ഷം നീളുന്ന ബിരുദ കോഴ്സുകള്‍ അടുത്ത് തന്നെ കേരളത്തിലെ വിവിധ കാമ്പസ്സുകളില്‍ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രതീക്ഷയും അതേസമയം ആശങ്കയും നല്‍കുന്നതാണ് ഈ മാറ്റം. വൈകിയാണെങ്കിലും നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ കേരളത്തില്‍ ആരംഭിക്കുമ്പോള്‍ പ്രതീക്ഷകള്‍ അനവധിയാണ്.  മറ്റ് രാജ്യങ്ങളില്‍ ബിരുദ കോഴ്‌സുകളുടെ ദൈര്‍ഘ്യം നാലുവര്‍ഷമാണ്. ഈ രീതിയാണ് കേരളത്തിലും വരുന്നത്. ഇതോടെ വിദേശത്ത് പഠനത്തിന് പോകുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായിരുന്നു. പുതിയ പഠനസംവിധാനം ഇതിനു പരിഹാരമാണ്. ഗവേഷണത്തിന് ഇന്ത്യയില്‍ ബിരുദാനന്തര ബിരുദമാണ് മാനദണ്ഡം. നാലുവര്‍ഷ ഓണേഴ്സ് കോഴ്സുകള്‍ കഴിഞ്ഞവര്‍ക്ക് നേരിട്ട് ഗവേഷണത്തിന് ചേരാം. നൈപുണ്യ വികസനം, തൊഴില്‍ ക്ഷമത വര്‍ധന, മള്‍ട്ടി ഡിസ്സിപ്ലിനറി വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കല്‍ കൂടിയാണ് ലക്ഷ്യം. ഒരു സര്‍വകലാശാലയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാനുള്ള അവസരവും ഉണ്ട്. നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കാന്‍ സര്‍വകലാശാലകളില്‍ അടിസ്ഥാനസൗകര്യ വികസനം ഉടന്‍ നടപ്പാക്കണം. ക്യാമ്പസുകള്‍ വിദ്യാര്‍ത്ഥി സൗഹൃദമാകുകയും അധ്യാപകര്‍ സജ്ജരാവുകയും ചെയ്താല്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല പുതിയ ഉയരങ്ങളില്‍ എത്തും.  

ഒടുവില്‍ സായ് കൃഷ്ണയുമോ? ബിഗ്‌ബോസ് ഹൗസില്‍ നിന്നും ശാരീരികമായ ബുദ്ധിമുട്ടുകള്‍ കാരണം സായ് കൃഷ്ണ താല്‍കാലികമായി പുറത്തേക്ക്

ബിഗ്‌ബോസ് സീസണ്‍ ആറിന്റെ പോക്ക് എങ്ങോട്ടാണെന്നാണ് ഇക്കുറി പ്രേക്ഷകര്‍ ചോദിക്കുന്നത്. ഫിസിക്കല്‍ അസോള്‍ട്ടിന്റെ പേരിലും ശാരീരിക ബുദ്ധിമുട്ടുകളുടെ പേരിലും ഷോയില്‍ നിന്നും പോകേണ്ടി വന്നവര്‍ ആണ് ഇക്കുറി കൂടുതലും. ഇപ്പോഴിതാ അതില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ സായ് കൃഷ്ണയും. സായ്ക്ക് കഴിഞ്ഞ ദിവസത്തെ ഗെയിമിന് ശേഷം ബുദ്ധിമുട്ടുകള്‍ വന്നിരുന്നു. സീക്രട്ട് ഏജന്റ് എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ അറിയപ്പെടുന്ന വ്യക്തിയാണ് സായ്. ഷോയില്‍ താരം തന്റേതായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇപ്പോഴിതാ ബിബി ടീം ആരോഗ്യരപ്രശ്‌നങ്ങളാല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. കഠിനമായ നടുവേദന മൂലമാണ് സായിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. നടുവേദനയും സഹിച്ച് ഹൗസില്‍ തുടരാന്‍ സായ് ശ്രമിച്ചുവെങ്കിലും ദിവസങ്ങള്‍ കഴിയുന്തോറും വേദന വര്‍ധിച്ചതോടെയാണ് സായിയെ ബിബി ടീം ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യഘട്ടത്തില്‍ പരിശോധന നടത്തി തുടര്‍ന്ന് സായിക്ക് ബിഗ് ബോസ് പൂര്‍ണ്ണ വിശ്രമം അനുവദിച്ചിരുന്നു. ടാസ്‌ക്കുകളില്‍ നിന്ന് പോലും ഒഴിവാക്കിയിരുന്നു. എന്നാല്‍ പിന്നീട് വേദന വര്‍ധിച്ച് നടക്കാനോ ഇരിക്കാനോ സായ്ക്ക് സാധിക്കാത്ത അവസ്ഥയായി.   സായ് തന്നെ കണ്‍ഫഷന്‍ റൂമില്‍ വന്ന് വേദന നല്ല രീതിയിലുണ്ടെന്നും അതിനാല്‍ ഇതിനൊരു പരിഹാരം വേണമെന്നും പറയുകയായിരുന്നു. ഗെയിം കളിക്കാനാണ് വന്നതെന്നും എന്നാല്‍ തനിക്ക് ടാസ്‌കില്‍ അടക്കം പങ്കെടുക്കാന്‍ പറ്റില്ലെന്നും സായി പറഞ്ഞു. ഇതോടെയാണ് നടുവേദനയില്‍ പുളഞ്ഞ സായിയെ ബിബി ടീം ആശുപത്രിയിലേക്ക് മാറ്റിയത്. പവര്‍ റൂമില്‍ കയറുന്ന അല്ലെങ്കില്‍ മികച്ചതെന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്ന മത്സരാര്‍ത്ഥികള്‍ ശാരീരിക കാരണങ്ങളാല്‍ ഷോയില്‍ നിന്നും പോകേണ്ടി വരുന്നത് ആരാധകര്‍ക്ക് ഏറെ നിരാശ കൊടുക്കുന്നുണ്ട്.

കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് മകള്‍ മരിച്ചു, ആരോപണവുമായി കുടുംബം

കൊവിഷീല്‍ഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് നിര്‍മ്മാണ കമ്പനികള്‍ തന്നെ സമ്മതിച്ചത് ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ 2021ല്‍ ഉണ്ടായ മകളുടെ മരണവും കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണെന്ന് പറയുകയാണ് ഒരു കുടുംബം.  വേണുഗോപാലന്‍ ഗോവിന്ദന്റെ മകള്‍ കാരുണ്യയാണ് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തതിന് ശേഷം  മരണപ്പെട്ടത്. 2021 ജൂലൈയില്‍ ആണ് ഇവര്‍ മരിച്ചത്. മകളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര മെഡിക്കല്‍ ബോര്‍ഡിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗോവിന്ദന്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ വാക്‌സിന്‍ മൂലമാണ് കാരുണ്യയുടെ മരണം സംഭവിച്ചതെന്നതിന് മതിയായ തെളിവുകളില്ലെന്ന് സര്‍ക്കാര്‍ രൂപീകരിച്ച ദേശീയ കമ്മിറ്റി പറഞ്ഞു. ആസ്ട്രസെനെക്കയുടെ വെളിപ്പെടുത്തലിന് പിന്നാലെ കൊവിഷീല്‍ഡിന്റെ പ്രത്യാഘാതങ്ങള്‍ക്കെതിരെ വേറെയും കുടുംബങ്ങള്‍ രംഗത്തുവരുന്നുണ്ട്. 18 കാരിയായ റിതൈക ശ്രീ ഓംത്രി എന്ന പെണ്‍കുട്ടിയുടെ മരണവും കൊവിഷീല്‍ഡ് മൂലമാണെന്ന് യുകെയിലുള്ള കുടുംബം ആരോപിക്കുന്നു.  

'കലി തുള്ളിയ കാളി തന്‍ കാലില്‍, തങ്ക പൊന്‍ ചിലമ്പ്' സോഷ്യല്‍ മീഡിയയില്‍ തരംഗമായ രംഗണ്ണന്‍ ഇഫക്ടുമായി ഓസ്‌ട്രേലിയന്‍ നായകനായ പാറ്റ് കമ്മിന്‍സും

ജീത്തു മാധവന്‍ സംവിധാനത്തില്‍ പുറത്തു വന്ന ആവേശവും രംഗണ്ണനും ഭാഷകള്‍ക്കപ്പുറം ഹിറ്റാവുകയാണ്. രംഗണ്ണനായി ഫഹദ് തകര്‍ത്തെന്നാണ് കമല്‍ ഹാസ്സന്‍ അടക്കമുള്ളവര്‍ അഭിപ്രായം പറഞ്ഞത്. ചിത്രത്തിനു വേണ്ടി രംഗണ്ണന്‍ (ഫഹദ്) ചെയ്ത ഒരു ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോ ചിത്രത്തില്‍ വലിയ കോമഡി തന്നെയായിരുന്നു.  സിനിമ പുറത്തിറങ്ങിയ ശേഷം പലരും ആ വീഡിയോ അനുകരിച്ചിരുന്നു. ഇപ്പോഴിതാ ആ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ നായകനായ പാറ്റ് കമ്മിന്‍സും. 'കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള് കൊടുവാളെടുത്ത് ചുടു ദാരിക ചോരയില്‍ നീരാട്' തുടങ്ങുന്ന വരികളില്‍ പങ്കുവച്ചിരിക്കുന്ന റീല്‍സില്‍ മത്സരത്തിന്റെ വിലയിരുത്തലാണ് രസകരമായി ചിത്രീകരിച്ചിരിക്കുന്നത്. ഇതോടെ ഐപിഎല്ലിലും  ആവേശം അലയടിക്കുകയാണെന്നാണ് തെളിയുന്നത്. വീഡിയോയില്‍ ഓരോ തവണ വരികള്‍ മാറുമ്പോഴും അതിനൊപ്പം കൊടുത്തിട്ടുള്ള ക്യാപ്ഷനുകളും ഏറെ ശ്രദ്ധിക്കപെടുകയാണ്. മുന്‍പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളും ഇതേ റീലിന് ചുവട് വച്ച് അത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു. മുസ്തഫിസൂറും പതിരാനയുമാണ് അന്ന് റീല്‍സുമായി എത്തിയത്. ഇത് വലിയ രീതിയില്‍ വൈറലായിരുന്നു.

ഗൂഗിളില്‍ നിന്നും 200 ജീവനക്കാരെ പിരിച്ചുവിട്ടു, ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍

വീണ്ടും പിരിച്ചുവിടലിന്റെ പാതയില്‍ ടെക് ഭീമനായ ഗൂഗിള്‍. ഇക്കുറി ഗൂഗിളില്‍ നിന്നും തങ്ങളുടെ 200 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗൂഗിളിന്റെ കോര്‍ ടീമുകളിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. പതിവ് പോലെ ഇക്കുറിയും ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ എന്നാണ് ഈ പിരിച്ചുവിടലിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കോര്‍ ടീമുകളിലേക്ക് ഇന്ത്യയില്‍ നിന്നും മെക്സിക്കോയിയില്‍ നിന്നും ജീവനക്കാരെ ഉള്‍പ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ട്. ഗൂഗിളിന്റെ മുന്‍നിര ഉല്‍പ്പന്നങ്ങള്‍ക്കായുള്ള സാങ്കേതിക അടിത്തറ നിര്‍മ്മിക്കുന്നതിനും ഓണ്‍ലൈനില്‍ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നതാണ് കോര്‍ യൂണിറ്റ്. ഒരു വര്‍ഷത്തിനുള്ളില്‍ തന്റെ ടീമില്‍ നടക്കുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണ് ഇതെന്ന് ഗൂഗിള്‍ ഡെവലപ്പര്‍ ഇക്കോസിസ്റ്റം വൈസ് പ്രസിഡന്റ് അസിം ഹുസൈന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ തുടക്കം മുതല്‍ ആല്‍ഫബെറ്റ് അതിന്റെ ആളുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണ്. ഗൂഗിള്‍ ഈ ആഴ്ച ആദ്യം ഫ്ലട്ടര്‍, ഡാര്‍ട്ട്, പൈത്തണ്‍ ടീമുകളില്‍ പിരിച്ചുവിടലുകള്‍ പ്രഖ്യാപിച്ചിരുന്നു.

Other News in this category

  • ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഒരുക്കുന്ന 'പരിശുദ്ധാത്മ അഭിഷേക ഓണ്‍ലൈന്‍ ധ്യാനം' മെയ് 9 മുതല്‍; ധ്യാന പരമ്പരക്ക് പ്രശസ്ത ധ്യാന ഗുരുക്കള്‍ ശുശ്രുഷകള്‍ നയിക്കും
  • പീറ്റര്‍ബോറോ പള്ളിയില്‍ മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ഞായറാഴ്ച നടക്കും, ഫാ. രാജു ചെറുവിള്ളില്‍ കാര്‍മ്മികനാകും
  • സെപ്റ്റംബര്‍ 21ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ
  • ന്യൂപോര്‍ട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ പ്രഖ്യാപനം ആഘോഷമാക്കാന്‍ വിശ്വാസികള്‍; യൗസേപ്പിതാവിന്റെ തിരുനാളും മിഷന്‍ പ്രഖ്യാപനവും മെയ് 5 ന്
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സംയുക്ത സമ്മേളനം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടന്നു, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉത്ഘാടനം ചെയ്തു
  • ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍, മെയ് നാലിന് ചെമ്പെടുപ്പ് റാസ നടത്തപ്പെടും ലിബിന്‍ രാജ്
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നേതൃത്വ പരിശീലന ക്യാമ്പ് മെയ് 10 മുതല്‍, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും
  • അബര്‍ഡീനില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഇന്നും നാളെയും; നാഗ്പൂര്‍ സെമിനാരി പ്രൊഫസര്‍ പ്രൊഫ. ഡോ. ജോണ്‍ മാത്യു മുഖ്യകാര്‍മ്മികത്വം വഹിക്കും
  • ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2024 ഓഗസ്റ്റ് 16 മുതല്‍ 18 വരെ, പാട്രിക്സ്വെല്‍ റേസ് കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ
  • തെക്കുമുറി ഹരിദാസ് എന്ന ഹരിയേട്ടന്റെ ഓര്‍മ്മയില്‍ ലണ്ടന്‍ വിഷു വിളക്കും വിഷു സദ്യയും, ഏപ്രില്‍ 27ന് വെസ്റ്റ് തൊണ്‍ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച്
  • Most Read

    British Pathram Recommends