വാല്‍ത്തംസ്റ്റോ : ആഗോള കത്തോലിക്കാ സഭ, പരിശുദ്ധ ജപമാലരാജ്ഞിയുടെ വണക്കത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന ഒക്ടോബര്‍ മാസത്തില്‍ വാല്‍ത്തംസ്റ്റോവിലെ സെന്റ് മേരീസ് & ബ്ലെസ്സഡ് കുഞ്ഞച്ചന്‍ സീറോമലബാര്‍ മിഷന്റെ നേതൃത്വത്തില്‍ നൈറ്റ് വിജില്‍ ഒരുക്കുന്നു.
പ്രമുഖ ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ ഇവാഞ്ചലൈസേഷന്‍ ഡയറക്റ്ററും, പ്രശസ്ത തിരുവചന ശുശ്രുഷകയുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നൈറ്റ് വിജിലിന് നേതൃത്വം നല്‍കും.
ഔര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ്ജ് കത്തോലിക്കാ ദേവാലയത്തില്‍ നാളെ, ഒക്ടോബര്‍ 20 നു വെള്ളിയാഴ്ചയാണ് നൈറ്റ് വിജില്‍ ക്രമീകരിച്ചിരിക്കുന്നത്.
രാത്രിയാമങ്ങളില്‍ സുശാന്തതയില്‍ ഇരുന്ന് മനസ്സും ഹൃദയവും ദൈവ സന്നിധിയിലേക്കുയര്‍ത്തി തങ്ങളുടെ വേദനകളും നിസ്സഹായാവസ്ഥയും, ഭരമേല്പിക്കുവാനും, അനുഗ്രഹങ്ങള്‍ക്ക് നന്ദിയും സ്തുതിയും പ്രകാശിപ്പിക്കുവാനും ഉള്ള അവസരമാണ് ഒരുങ്ങുന്നത്.
പരിശുദ്ധ കുര്‍ബ്ബാനയിലൂടെ ക്രിസ്തുവിന്റെ രക്ഷാകര യാത്രയോടൊപ്പം ചേര്‍ന്നും, തിരുവചന ശുശ്രുഷയിലൂടെ അവിടുത്തെ ശ്രവിച്ചും, പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥവേദിയായ നൈറ്റ് വിജില്‍ ശുശ്രുഷകളിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.
മാത്തച്ചന്‍ വിളങ്ങാടന്‍-
07915602258
നൈറ്റ് വിജില്‍ സമയം: നാളെ, ഒക്ടോബര്‍ 20 വെള്ളിയാഴ്ച, രാത്രി 8:00 മുതല്‍ 12:00 വരെ.
പള്ളിയുടെ വിലാസം: Our Lady & St. George's Catholic Church, Walthamstow, E17 9HU