ലണ്ടന്‍ : യൂറോപ്പില്‍ ഉള്ള മാര്‍ത്തോമ്മാ സഭാ അംഗങ്ങളുടെ സംഗമം 2023 നവംബര്‍ 11നു ബിര്‍മിങ്ഹാമില്‍ വച്ചു നടത്തുന്നു. രാവിലെ 10 മണിക്ക് അഭിവന്ദ്യ ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പയുടെ നേതൃത്വത്തില്‍ വി. കുര്‍ബാനയോടെ ആരംഭിക്കുന്ന കുടുംബ സംഗമം റ്റാംവര്‍ത്ത് കോട്ടന്‍ ഗ്രീന്‍ ഇവാന് ജലിക്കല്‍ പള്ളിയില്‍ വച്ചാണ് ക്രമീകരിച്ചിരിക്കുന്നത്.
തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ആംഗ്ലിക്കന്‍ സഭാ ബിഷപ്പ് അഭിവന്ദ്യ സാജു മുതലാളി മുഖ്യ അതിഥി ആയി പങ്കെടുക്കും. തദ വസരത്തില്‍ സ്ഥലം മാറി പ്പോകുന്ന സോണല്‍ അധ്യക്ഷന്‍ അഭിവന്ദ്യ ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്ക്കോപ്പയ്ക്ക് യാത്ര അയപ്പ് നല്‍കുകയും, സഭാംഗംങ്ങള്‍ ആയ മുതിര്‍ന്നവരെ ആദരിക്കുകയും ചെയ്യും.
യു.കെ.യിലും, യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും ഉള്ള ഇടവകകള്‍ ഉള്‍പ്പെടുന്ന യു.കെ. യൂറോപ്പ് സോണിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സംഗമത്തോട് അനുബന്ധിച്ചു സഭയുടെ വിവിധ സംഘടനകളുടെയും, സഭാംഗങ്ങളായ കലാകാരന്മാരെയും കലാകാരികളെയും നേതൃത്വത്തില്‍ ഉള്ള വിവിധ പരിപാടികളും ഉണ്ടായിരിക്കും. പരിപാടികളുടെ നടത്തിപ്പിനായി ബിജോ കുരുവിള കുര്യന് ജനറല്‍ കണ്‍വീനര്‍ ആയും, വൈദീകരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മറ്റികളും പ്രവര്‍ത്തിക്കുന്നു.
മാര്‍ത്തോമ്മ സഭ യു.കെ. യൂറോപ്പ് സോണിനു വേണ്ടി റവ. ജോണ്‍ മാത്യു സി (സെക്രട്ടറി)
അഡ്വ. ജേക്കബ് പി. എബ്രഹാം (പബ്ലിക് റിലേഷന്‍സ് ഓഫീസര്‍)