18
MAR 2021
THURSDAY
1 GBP =104.79 INR
1 USD =83.44 INR
1 EUR =89.40 INR
breaking news : തങ്ങളുടെ കൊവിഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന കുറ്റസമതവുമായി   അസ്ട്രസെനക; രക്തം കട്ടപിടിക്കല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകാമെന്ന് യുകെ ഫാര്‍മ വമ്പന്‍ >>> എൻഎച്ച്എസ് ആശുപത്രികളിൽ സ്ത്രീ - പുരുഷ വാർഡുകളുടെ വേർതിരിവ് കർശനമാക്കും, ട്രാൻസ്‌ജെൻഡറുകൾക്കും പ്രത്യേക വാർഡുകൾ, ലിംഗംമാറി പ്രവേശനം അനുവദിക്കില്ല; നിരവധി നിയമഭേദഗതികൾ നടപ്പിലാക്കാൻ തയ്യാറെടുത്ത് സർക്കാർ >>> ബ്രിട്ടനിലെ ശരാശരി വാടക നിരക്ക് റെക്കോര്‍ഡ് ഉയര്‍ന്നതിലേക്ക് കുതിയ്ക്കുന്നു; ശരാശരി മാസവാടക 1291 പൗണ്ടും ഡെപ്പോസിറ്റ് തുക ,633 പൗണ്ടുമായി, രാജ്യത്തെ 'വാടക ഹോട്ട്‌സ്‌പോട്ടുകള്‍' ഏതൊക്കെയെന്ന് നോക്കാം.... >>> പലിശനിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അനിശ്ചിതത്വം തുടരവേ മോര്‍ട്ട്ഗേജ് പലിശ നിരക്ക് ഉയര്‍ത്തി ബ്രിട്ടനിലെ പ്രമുഖ ബാങ്കുകള്‍; വീട് വാങ്ങിയവരെ കൂടുതല്‍ ഞെരുക്കത്തിലാക്കി ഫിക്‌സ്ഡ് മോര്‍ട്ട്ഗേജ് നിരക്കുകളില്‍ വര്‍ധനവ് >>> ഔദ്യോഗിക കൃത്യനിര്‍വഹണത്തിലേക്ക് മടങ്ങിയെത്തി ചാള്‍സ് രാജാവ്; ഇന്ന് കാമിലയ്‌ക്കൊപ്പം ആശുപത്രിയും സ്‌പെഷ്യലിസ്റ്റ് കാന്‍സര്‍ സെന്ററും സന്ദര്‍ശിച്ച് പൊതു പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കും >>>
Home >> SPIRITUAL
യുകെ കെ സി ഡബ്ലിയു എഫിന്റെ നാലാമത് വാര്‍ഷികത്തിനു തിരശ്ശീല വീണപ്പോള്‍ മാഞ്ചസ്റ്ററില്‍ നിന്നുള്ള ഷെറി ബേബി ക്‌നാനായ മഹിളാരത്‌നം

സ്വന്തം ലേഖകൻ

Story Dated: 2023-10-24

സമുദായത്തെയും സഭയെയും ഒരേ തട്ടില്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് യുകെ കെസിഡബ്ലിയുഎഫിന്റെ നാലാമത് വാര്‍ഷികാഘോഷങ്ങള്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ സതര്‍ലാന്‍ഡ് ഹാളില്‍ അരങ്ങേറിയപ്പോള്‍ യുകെയിലെ ക്‌നാനായ കുടുംബിനികള്‍ മഴയും തണുപ്പും വകവയ്ക്കാതെ ഒഴുകിയെത്തുകയായിരുന്നു. രക്തം രക്തത്തോട് ചേര്‍ന്നതിന്റെ സന്തോഷവും, ക്‌നാനായ പാട്ടിന്റെ ഈരടികളും നടവിളികളും എല്ലാം ചേര്‍ന്നപ്പോള്‍ ഒരു ഉത്സവ പ്രതീതി തന്നെയായിരുന്നു. ആ സന്തോഷത്തിന്റെ അലയടികള്‍ സതര്‍ലാന്‍ഡ് ഹോളിന്റെ ഭിത്തികളില്‍ പ്രതിധ്വനിച്ചതില്‍ അതിശയിക്കാന്‍ ഒന്നുമില്ല. ക്‌നാനായ തനിമ വിളിച്ചോതിക്കൊണ്ട് ദൈവവിശ്വാസത്തില്‍ അടിയുറച്ച് തങ്ങളുടെ പാരമ്പര്യങ്ങളെ മുറുകെപ്പിടിച്ച് വരും തലമുറയ്ക്ക് പ്രചോദനം നല്‍കിയ ഈ സമ്മേളനത്തിലൂടെ യുകെ കെസിഡബ്ലിയുഎഫിന്റെ ചരിത്രത്തിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തപ്പെട്ടു.

വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടു വികാരി ജനറല്‍ ഫാദര്‍ സജി മലയില്‍ പുത്തന്‍പുരയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തിയ വിശുദ്ധ കുര്‍ബാനയില്‍ ഫാദര്‍ ഷഞ്ജു കൊച്ചു പറമ്പില്‍,ഫാദര്‍ മാത്യു വലിയ പുത്തന്‍പുരയില്‍,ഫാദര്‍ ജോഷി കൂട്ടുങ്കല്‍, ഫാദര്‍ അജുബ് തോട്ടനാനിയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ദിവ്യബലിയെ തുടര്‍ന്ന് BCM College Retd Professor & Legion of mary president of Kottayam  Archdiocese -  Prof  Mrs Latha Makkil നടത്തിയ വിജ്ഞാനപ്രദവും ബൈബിള്‍ അധിഷ്ഠിതവുമായ മോട്ടിവേഷണല്‍ ടോക്ക് ക്‌നാനായ സ്ത്രീകള്‍ നിറ കൈകളോടെ ഏറ്റെടുത്തു. എല്ലാവരെയും -പരിശുദ്ധ അമ്മയിലൂടെ ഈശോയിലേക്ക്- എത്തിക്കുന്നതിനുള്ള ഒരു നല്ല വഴികാട്ടിയായി പ്രൊഫസര്‍ ലത സംസാരിച്ചപ്പോള്‍ അതിലൂടെ പരിശുദ്ധ അമ്മയോടുള്ള സ്‌നേഹവും ഭക്തിയും വളര്‍ത്തേണ്ടതിന്റെ ആവശ്യകത സ്ത്രീകള്‍ക്ക് മനസ്സിലാക്കി കൊടുത്തു.

ഈശ്വര പ്രാര്‍ത്ഥനയോടെ തുടങ്ങിയ പൊതുസമ്മേളനത്തില്‍ Mrs Unni Jomon നടത്തിയ ഇന്‍ട്രൊഡക്ഷന്‍ സ്പീച്ചിനെ തുടര്‍ന്ന് സെക്രട്ടറി Mrs Preethy Jomon എല്ലാവരെയും സ്റ്റേജിലേക്ക് സ്വാഗതം ചെയ്തു. പിന്നീട് Chairperson Mrs Salina Sajeev ന്റെ അധ്യക്ഷ പ്രസംഗത്തിനുശേഷം വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് മനാറ വിളക്ക് തെളിയിച്ച് ഔദ്യോഗിക ഉദ്ഘാടനം നടത്തി. Fr Saji Malayilputhenpurayilന്റെ അനുഗ്രഹ പ്രഭാഷണത്തിനു ശേഷം വിശിഷ്ടാതിഥികളായ Prof Latha Makkil, Ukkca president Mr Siby Kandathil, മുന്‍ മേയര്‍ Mr Tom Aditya, Stock on trent unit president  Mr Sonly James, Ukkcyl president  Jiya Jijo  എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. Mrs Laiby Jai നടത്തിയ നന്ദി പ്രകാശനത്തിനുശേഷം വിവിധ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

UKKCWF ന്റെ ചരിത്രത്തില്‍ ആദ്യമായി നടത്തിയ മഹിളാരത്‌നം അവാര്‍ഡ് കോമ്പറ്റീഷന് നേതൃത്വം നല്‍കിയത് Mrs Laiby Jai, Mrs Darly Tomy എന്നിവരാണ്. ഇതില്‍ ഒന്നിനൊന്ന് മാറ്റുരയ്ക്കുന്ന പോര്‍ട്ട്‌ഫോളിയോയുമായി രംഗത്തുവന്നത് ഏഴ് ക്‌നാനായ യുവതികളാണ്. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ തങ്ങളുടെ പാടവം തെളിയിച്ച സ്ത്രീകളെ യൂണിറ്റുകളില്‍ നിന്നും തന്നിരിക്കുന്ന  നോമിനേഷനുകളില്‍ നിന്ന് കണ്ടെത്തുവാന്‍, ഇതിന് ചുക്കാന്‍ വഹിച്ച കമ്മിറ്റിക്ക് വളരെ കഷ്ടപ്പെടേണ്ടി വന്നു. ക്‌നാനായ മഹിളാ രത്‌നമായി മാഞ്ചസ്റ്ററില്‍ നിന്നുള്ള Mrs Sherry Baby തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ഫസ്റ്റ് റണ്ണറപ്പായി ഈസ്റ്റ് ലണ്ടന്‍ യൂണിറ്റില്‍ നിന്നുള്ള Mrs Lizy Tomy, സെക്കന്‍ഡ് റണ്ണറപ്പ് ആയി സ്വിണ്ടന്‍ യൂണിറ്റില്‍ നിന്നുള്ള Mrs Tessy അജി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്താല്‍ വിവാഹ ജീവിതത്തിന്റെ 25 വര്‍ഷം പിന്നിട്ട ദമ്പതികളെ പൊന്നാട അണിയിച്ച് ആദരിച്ച ചടങ്ങും ഒരു വേറിട്ട അനുഭവമായിരുന്നു. തങ്ങളുടെ കുടുംബ ജീവിതത്തിന്റെ വിജയ രഹസ്യങ്ങള്‍ പലരും അവിടെ പങ്കുവെച്ചു. Mrs Unni Jomon, Mrs Jaicy Jose, Mrs Suja Soymon, Mrs Shalu Lobo എന്നിവരാണ് ഇതിനു ചുക്കാന്‍ പിടിച്ചവര്‍.

കലാഭവന്‍ നൈസിന്റെ കൊറിയോഗ്രാഫിയില്‍ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള സ്ത്രീകള്‍ ചേര്‍ന്ന് നടത്തിയ വെല്‍ക്കം ഡാന്‍സ് ഹര്‍ഷാരവത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്. സ്ത്രീകള്‍ ഒന്നിനും പിന്നിലല്ല എന്ന് തെളിയിച്ചു കൊണ്ട് Gloucestershire unit ലെ സ്ത്രീകള്‍ നടത്തിയ ചെണ്ടമേളം വളരെ മികവുറ്റതായിരുന്നു. ക്‌നാനായക്കാരുടെ തനത് കലയായ മാര്‍ഗംകളി, പുരാതന പാട്ട്, എന്നിവയും കൂടാതെ സിനിമാറ്റിക് ഡാന്‍സ്, കൈകൊട്ടിക്കളി, ഫ്യൂഷന്‍ ഡാന്‍സ്, ഡുവറ്റ് സോങ്‌സ്, കോമഡി സ്‌കിറ്റ്, തുടങ്ങി ഒന്നിനൊന്നു മെച്ചമായ കലാപരിപാടികളില്‍ ക്‌നാനായ സ്ത്രീകള്‍ കയ്യും മെയ്യും മറന്ന് തകര്‍ത്താടി. അതിനുശേഷം നടന്ന ലൈവ് ഡിജെയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ നൃത്തച്ചുവടുകള്‍ വച്ചപ്പോള്‍ സദര്‍ലാന്‍ഡ് ഹോളും പരിസരവും ആവേശത്തിരകളിലാറാടുകയായിരുന്നു
 
തുടക്കം മുതല്‍ അവസാനം വരെ മികവുറ്റതും ഊര്‍ജ്ജസ്വലവുമായ സംസാര പാടവത്തിലൂടെ സദസിനെ കയ്യിലെടുക്കാന്‍ ആങ്കറിങ് ചെയ്ത East London  യുണിറ്റിലെ Mrs Swapna Sam നും Edinburgh   യൂണിറ്റിലെ Mrs Jaiby Anil നും അനായാസം സാധിച്ചു. ഈ പ്രോഗ്രാമിന്റെ വിജയത്തിനായി സാമ്പത്തിക സഹായം ചെയ്ത എല്ലാ സ്‌പോണ്‍സേഴ്‌സിനെയും നന്ദിയോടെ ഓര്‍ക്കുന്നു. എല്ലാവര്‍ക്കും നല്‍കിയ സ്വാദിഷ്ടമായ 3 course  meal ഈ കമ്മിറ്റിയുടെ എടുത്തുപറയേണ്ട ഒന്നായിരുന്നു.

ഇതില്‍ നിന്നുള്‍കൊണ്ട ഊര്‍ജവും സന്തോഷവും ഒട്ടും നഷ്ടപ്പെടുത്താതെ എല്ലാ യൂണിറ്റുകളില്‍ നിന്നുമുള്ള പുതു പുത്തന്‍ ആശയങ്ങളുമായി അടുത്തവര്‍ഷം വീണ്ടും കാണാം എന്ന പ്രതീക്ഷയില്‍ രാത്രി 9 മണിയോടെ യു കെ സി ഡബ്ല്യൂ എഫ് നാലാമത് വാര്‍ഷിക സമ്മേളനത്തിന് തിരശ്ശീല വീണു.

Mrs Salina Sajeev, Mrs Preethy Jomon, Mrs Laiby Jai, Mrs Unni Jomon, Mrs Jaicy Jose, Mrs Suja Soy mon, Mrs Darly Tomy, Mrs Shalu Lobo എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.
   

 

More Latest News

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സംയുക്ത സമ്മേളനം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടന്നു, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉത്ഘാടനം ചെയ്തു

ലെസ്റ്റര്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നിലവില്‍ ഉണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പുതുതായി നിലവില്‍ വന്ന ആദ്യ പാസ്റ്ററല്‍ കൗണ്‍സിലിന്റെയും സംയുക്ത സമ്മേളനം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടന്നു. രാവിലെ യാമപ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനത്തിന് രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ ഡോ.ആന്റണി ചുണ്ടെലിക്കാട്ട് സ്വാഗതം ആശ്വസിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുള്ള അടിസ്ഥാന ചോദന മിശിഹായോടും, അവിടുത്തെ ശരീരമായ തിരു സഭയോടുമുള്ള സ്നേഹമായിരിക്കണം. അള്‍ത്താരയിലേക്കും അള്‍ത്താരക്ക് ചുറ്റുമായി മിശിഹയോന്മുഖമായി നിലയുറപ്പിക്കുന്ന സംവിധാനവുമാണത്. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കത്തോലിക്ക സഭയിലെ 24 വ്യക്തിസഭകളും തനത് വിശ്വാസവും, ആധ്യാത്മികതയും, ദൈവ വിശ്വാസവും ശിക്ഷണക്രമവും മനസിലാക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോഴാണ് സഭ ഈ ലോകത്തില്‍ അവളുടെ ദൗത്യങ്ങളോട് വിശ്വസ്തത പുലര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  റവ .ഡോ ടോം ഓലിക്കരോട്ട് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. രൂപത ചാന്‍സിലര്‍ റെവ. ഡോ മാത്യു പിണക്കാട്ട്, ഫിനാന്‍സ് ഓഫീസര്‍ റെവ ഫാ. ജോ മൂലച്ചേരി വി സി ട്രസ്റ്റീ സേവ്യര്‍ എബ്രഹാം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് നടന്ന ഗ്രൂപ് ചര്‍ച്ചകള്‍ക്കായുള്ള വിഷയങ്ങള്‍ അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രെട്ടറി റോമില്‍സ് മാത്യു അവതരിപ്പിച്ചു. ജോയിന്റ് സെക്രെട്ടറി ജോളി മാത്യു സമ്മേളനത്തിലെ പരിപാടികളുടെ ഏകോപനം നിര്‍വഹിച്ചു. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ശേഷം വിവിധ ഗ്രൂപ്പുകള്‍ ക്രോഡീകരിച്ച ആശയങ്ങള്‍ റീജിയണല്‍ കോര്‍ഡിനേറ്റര്‍മാര്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ട്രസ്റ്റീ ആന്‍സി ജാക്സണ്‍ മോഡറേറ്റര്‍ ആയിരുന്നു. ഡോ മാര്‍ട്ടിന്‍ ആന്റണി സമ്മേളനത്തിന് നന്ദി അര്‍പ്പിച്ചു.തുടര്‍ന്ന് അഭിവന്ദ്യ പിതാവിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെ ആണ് സമ്മേളനം അവസാനിച്ചത്.

ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ക്കൊപ്പം പുതിയ നേതൃത്വനിരയെ തിരഞ്ഞെടുത്ത് യോവില്‍ മലയാളി അസോസിയേഷന്‍, പുതിയ നേതൃനിരയിലൂടെ അടിമുടി മാറ്റങ്ങളുടെ തുടക്കം കുറിക്കുന്നു

2024-25 വര്‍ഷത്തെ യോവിലെ സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ക്കൊപ്പം ആണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്. ടോബിന്‍ തോമസ് പ്രസിഡന്റ് ആയും സിക്സണ്‍ മാത്യു സെക്രട്ടറി ആയും സിജു പൗലോസ് ട്രഷറര്‍ ആയും ഗിരീഷ് കുമാര്‍ വൈസ് പ്രസിഡന്റ് ആയും ശാലിനി റിജേഷ് ജോയിന്റ് സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു.  കൂടാതെ ഉമ്മന്‍ ജോണ്‍ പബ്ലിക് റിലേഷന്‍ വിഭാഗം, സെബിന്‍ ലാസര്‍ ഭക്ഷണം, ശ്രീകാന്ത്, മനു ഔസേഫ് കായികം, ബേബി വര്‍ഗീസ്, സുരേഷ് ദാമോദരന്‍ കല എന്നീ വിഭാഗങ്ങള്‍ കൈകാര്യം ചെയ്യും. മുന്‍ പ്രസിഡന്റ് ആയ അനില്‍ ആന്റണി കമ്മറ്റി അംഗമായി തുടരും. പുതിയതായി യോവിലില്‍ എത്തിയ അംഗങ്ങളെ അസ്സോസിയേഷനിലേക്കു കൂടുതല്‍ അടുപ്പിക്കുക എന്നതാണു പ്രാഥമിക കാര്യം ആയി ഭാരവാഹികള്‍ കാണുന്നത്. മുന്നൂറില്‍ കൂടുതല്‍ മലയാളി കുടുംബങ്ങള്‍ ആണ് ഇപ്പോള്‍ യോവിലില്‍ ഉള്ളത്. കലാ-കായിക വേദികളില്‍ മികച്ച കഴിവുകളുള്ള അംഗങ്ങളാണ് ഈ സംഘടനയില്‍ ഇപ്പോള്‍ ഉള്ളത്. നിലവിലെ യുക്മ സൗത്ത് വെസ്റ്റ് റീജിയന്‍ ചാമ്പ്യന്‍മാര്‍ ആണ് എസ്എംസിഎ. 2024  2025 യുക്മ സൗത്ത് വെസ്റ്റ് റീജിയന്‍ കായിക മേള ജൂണ്‍ പതിനഞ്ചിന് യോവിലില്‍ ആണ് അരങ്ങേറുന്നത്. പുതിയ അംഗങ്ങളുടെ സജീവ പങ്കാളിത്തവും സഹകരണവും വളരെ അത്യന്താപേക്ഷിതമാണ്.

റിയാദ് വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി, ആര്‍ക്കും പരിക്കുകളൊന്നുമില്ല

റിയാദ് വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ഞായറാഴ്ച രാത്രിയാണ് സംഭവം. ദോഹയില്‍ നിന്ന് വന്ന ഫ്‌ലൈനാസ് വിമാനമാണ് ലാന്റിങിനിടെ പ്രധാന റണ്‍വേയില്‍ നിന്ന് തെന്നിമാറിയതെന്ന് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും ആളപായമൊന്നുമില്ല. ബഫര്‍ ഏരിയയിലൂടെ സഞ്ചരിച്ച വിമാനം അടുത്തുള്ള ഗ്രൗണ്ട് പാതയില്‍ നിന്നു. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ ഉറപ്പാക്കിയ ശേഷം വിമാനം നിശ്ചിത സ്റ്റോപ്പിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കി. യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. എയര്‍പോര്‍ട്ട് മാനേജ്മെന്റ് യാത്രക്കാരുടെ ആരോഗ്യം പരിശോധിച്ചു. ആര്‍ക്കും പരിക്കുകളൊന്നുമില്ലെന്നും ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായും കിങ് ഖാലിദ് വിമാനത്താവള മാനേജ്‌മെന്റ് പറഞ്ഞു.

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസ്: പഠനം തുടരാനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഓയൂരില്‍ ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാനായി അനുവദിക്കണമെന്ന ആവശ്യപ്പെട്ടാണ് അനുപമ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.   എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.  

വന്ദേഭാരത് കേരളത്തില്‍ ഓടി തുടങ്ങിയിട്ട് ഒരു വര്‍ഷം, ഓട്ടത്തിലും ജനപ്രീതിയിലും ഹിറ്റായി മലയാളികളുടെ യാത്രകള്‍ക്ക് മുന്നിലായി വന്ദേഭാരത്

തീവണ്ടിയാത്രയ്ക്ക് മലയാളികള്‍ക്ക് പുതിയ അനുഭവം ആയിരുന്നു വന്ദേഭാരത്. ഇപ്പോഴിതാ മലയാളികള്‍ക്ക് ആശ്വാസമായി മാറിയ വന്ദേഭാരത് കേരളത്തില്‍ ഒരു വര്‍ഷം തികയുകയാണ്. വന്ദേഭാരത് കേരളത്തിന്റെ മണ്ണില്‍ എത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. വന്ദേഭാരതിലേക്ക് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് യാത്രക്കാരെ അടുപ്പിക്കില്ല എന്ന വാദങ്ങള്‍ വന്ദേഭാരത് ഓടി തുടങ്ങിയപ്പോള്‍ തന്നെ അപ്രസക്തമായിരുന്നു.സര്‍വീസ് തുടങ്ങിയ സമയത്ത് ആദ്യത്തെ രണ്ടാഴ്ചത്തേക്ക് ടിക്കറ്റ് വെയിറ്റിങ്ങ് ലിസ്റ്റില്‍ ആയിരുന്നു. ഏപ്രില്‍ 26ന് കാസര്‍കോട് നിന്നു തിരുവനന്തപുരത്തേക്കു നടത്തിയ ആദ്യ യാത്രയില്‍ 19.50 ലക്ഷം രൂപ റിസര്‍വേഷന്‍ ടിക്കറ്റ് വരുമാനം ലഭിച്ചിരുന്നു.കാസര്‍കോടു നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തു നിന്നു കാസര്‍കോടിനും ഓടുന്ന വന്ദേഭാരത് ഓട്ടത്തിലും ജനപ്രീതിയിലും ഹിറ്റ് ആണ്. രാജ്യത്ത് സര്‍വീസ് നടത്തുന്നത് 51 വന്ദേഭാരത് ട്രെയിനുകളാണ്. കേരളം വന്ദേഭാരത് യാത്രക്കാരുടെ എണ്ണത്തിലും ഒക്യുപ്പെന്‍സിയിലും വളരെ മുന്നിലാണ്. അതായാത് കയറിയും ഇറങ്ങിയും ഓരോ 100 സീറ്റും 200 ഓളം യാത്രക്കാര്‍ ഉപയോഗിക്കുന്നു. ഒക്യുപ്പെന്‍സി 200 ശതമാനത്തിനടുത്ത് എത്തിയ ഇന്ത്യയിലെ ഏക തീവണ്ടി കൂടിയാണിത്.16 റേക്കുള്ള വണ്ടിയിലുള്ളത് 1100 ഓളം സീറ്റുകളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ഏപ്രില്‍ 25 നാണ് കേരളത്തിലെ വന്ദേഭാരത് ആദ്യമായി ഫ്‌ലാഗ് ഓഫ് ചെയ്തത്.

Other News in this category

  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സംയുക്ത സമ്മേളനം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടന്നു, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉത്ഘാടനം ചെയ്തു
  • ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍, മെയ് നാലിന് ചെമ്പെടുപ്പ് റാസ നടത്തപ്പെടും ലിബിന്‍ രാജ്
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നേതൃത്വ പരിശീലന ക്യാമ്പ് മെയ് 10 മുതല്‍, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും
  • അബര്‍ഡീനില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഇന്നും നാളെയും; നാഗ്പൂര്‍ സെമിനാരി പ്രൊഫസര്‍ പ്രൊഫ. ഡോ. ജോണ്‍ മാത്യു മുഖ്യകാര്‍മ്മികത്വം വഹിക്കും
  • ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2024 ഓഗസ്റ്റ് 16 മുതല്‍ 18 വരെ, പാട്രിക്സ്വെല്‍ റേസ് കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ
  • തെക്കുമുറി ഹരിദാസ് എന്ന ഹരിയേട്ടന്റെ ഓര്‍മ്മയില്‍ ലണ്ടന്‍ വിഷു വിളക്കും വിഷു സദ്യയും, ഏപ്രില്‍ 27ന് വെസ്റ്റ് തൊണ്‍ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച്
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സംയുക്ത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ശനിയാഴ്ച; രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ 
  • യുകെയിലെ ബേസിങ് സ്റ്റോക്ക് സെന്റ് മാര്‍ക്‌സ് ക്‌നാനായ ഇടവകയില്‍ വലിയ പെരുന്നാള്‍ ആഘോഷം, ഏപ്രില്‍ 28ന് ഞാറാഴ്ച വിശ്വാസികളുടെ പ്രാര്‍ത്ഥനയും സ്‌നേഹവിരുന്നും
  • ദൈവഹിത മഹത്വത്തില്‍ അഞ്ചു സിസ്സേറിയനുകള്‍; പ്രോലൈഫ് തിരിച്ചറിവില്‍ റീകാണലൈസേഷന്‍; അഞ്ചാമന് മാമോദീസ നല്‍കിയത് മാര്‍ സ്രാമ്പിക്കല്‍; മാതൃത്വത്തിന്റെ മഹനീയ മാത്രുകയും, ധീരയുമായി നീനു ജോസ്
  • ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ സീറോമലബാര്‍ യുവജന സംഗമം, വാട്ഫോര്‍ഡില്‍ ഏപ്രില്‍ 4 ന് വാട്ഫോര്‍ഡ് ഹോളി ക്വീന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു
  • Most Read

    British Pathram Recommends