18
MAR 2021
THURSDAY
1 GBP =104.15 INR
1 USD =83.41 INR
1 EUR =89.27 INR
breaking news : ഐപിഎല്‍ കാണാന്‍ അച്ഛന്‍ ഷാരൂഖിന്റെ കൂടെ അബ്‌റാമും, വിസിലടിച്ചും തുള്ളിച്ചാടിയും ആര്‍പ്പുവിളിച്ചുമുള്ള കുട്ടിതാരത്തെ അടക്കിയിരുത്തി ഷാരൂഖ് >>> പ്രായം അറുപത്, പക്ഷെ നേടിയത് 'മിസ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സില്‍' സൗന്ദര്യ കിരീടം, സൗന്ദര്യം പ്രായത്തെ മൂടി കളഞ്ഞെന്ന് സോഷ്യല്‍ മീഡിയ >>> വരന്റെ വിദ്യാഭ്യാസയോഗ്യത പരീക്ഷിക്കന്‍ വധുവിന്റെ ടെസ്റ്റ്, രണ്ടിന്റെ ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞതും വരന്‍ വിയര്‍ത്തു, പിന്നെ സംഭവിച്ചത് സിനിമാക്കഥയേക്കാള്‍ വലിയ ട്വിസ്റ്റ് >>> ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അമല്‍ മാര്‍ട്ടിന്‍, തൃശൂരില്‍ നടന്ന ചടങ്ങില്‍ 10 ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത് >>> എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം ആയിരക്കണക്കിന് പൗണ്ട് തിരിച്ചടയ്ക്കണമെന്ന് ഉത്തരവ്; ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് ഇനത്തില്‍ വാങ്ങിയ അയ്യാരത്തോളം പൗണ്ടാണ് തിരിച്ചടയ്‌ക്കേണ്ടത് >>>
Home >> HEALTH
ഡല്‍ഹിയിലെ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയില്‍, കഴിഞ്ഞ ദിവസം നേരിയ പുരോഗതി രേഖപ്പെടുത്തിയ ശേഷമാണ് വീണ്ടും ഗുരുതരാവസ്ഥയിലേക്ക് എത്തിയത്

സ്വന്തം ലേഖകൻ

Story Dated: 2023-11-08

ഡല്‍ഹിയിലെ വീണ്ടും രൂക്ഷമായി വായു ഗുണനിലവാരം. കഴിഞ്ഞ ദിവസം നഗരത്തിലെ മൊത്തത്തിലുള്ള വായുവിന്റെ ഗുണനിലവാരത്തില്‍ നേരിയ പുരോഗതി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് ഗുരുതരാവസ്ഥയിലേക്ക് വീണ്ടും എത്തുകയായിരുന്നു.

സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ (സിപിസിബി) കണക്കുകള്‍ പ്രകാരം, നഗരത്തിലെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) രാവിലെ 6 മണിക്ക് 418 ആയാണ് രേഖപ്പെടുത്തിയത്.

ആനന്ദ് വിഹാര്‍, ദ്വാരക, ഷാദിപൂര്‍, മന്ദിര്‍ മാര്‍ഗ്, ഐടിഒ, ആര്‍കെ പുരം, പഞ്ചാബി ബാഗ്, നോര്‍ത്ത് കാമ്പസ്, മഥുര റോഡ്, രോഹിണി, പട്പര്‍ഗഞ്ച്, ഓഖ്ല, ഇന്ത്യാ ഗേറ്റ്, മുണ്ട്ക എന്നിവയുള്‍പ്പെടെ നിരവധി എയര്‍ മോണിറ്ററിംഗ് സ്റ്റേഷനുകള്‍ രാവിലെ 6 മണിക്ക് 400ന് മുകളില്‍ എക്യുഐ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നു.

More Latest News

ഐപിഎല്‍ കാണാന്‍ അച്ഛന്‍ ഷാരൂഖിന്റെ കൂടെ അബ്‌റാമും, വിസിലടിച്ചും തുള്ളിച്ചാടിയും ആര്‍പ്പുവിളിച്ചുമുള്ള കുട്ടിതാരത്തെ അടക്കിയിരുത്തി ഷാരൂഖ്

അച്ഛന്‍ ഷാരൂഖിനൊപ്പം അപൂര്‍വ്വമാണെങ്കിലും മകന്‍ അബ്‌റാം വരുമ്പോള്‍ സ്വാഭാവികമായും ക്യാമറാ കണ്ണുകള്‍ അബ്‌റാമിനെ വീക്ഷിക്കാറുണ്ട്. അബ്‌റാമും സെലിബ്രറ്റി താരം തന്നെയാണ്. കഴിഞ്ഞ ദിവംസ ഐപിഎല്‍ കാണാന്‍ എത്തിയ ഷാരൂഖിനൊപ്പവും അബ്‌റാം ഉണ്ടായിരുന്നു. പതിവു പോലെ ക്യാമറ അബ്‌റാമിന് നേരെയെത്തി. താരത്തിന്റെ പ്രകടനങ്ങള്‍ നോക്കിയിരിക്കുകയായിരുന്നു എല്ലാവരും. കളി കണ്ട് ആവേശത്തിലായ അബ്‌റാം എല്ലാവരുടെയും ശ്രദ്ധ നേടി. അച്ഛനൊപ്പം നില്‍ക്കുകയാണെങ്കിലും അബ്‌റാം പൂര്‍ണ്ണമായും കളിയില്‍ തന്നെയായിരുന്നു.  കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ തന്റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കളി കാണാന്‍ വേണ്ടിയാണ് അച്ഛനും മോനും ത്തെിയത്. ടീമിന്റെ പ്രകടനം കണ്ട് ആഹ്ലാദത്തോടെ വിസിലടിക്കുന്നതും തുള്ളിച്ചാടുന്നതും ആര്‍പ്പുവിളിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.  മകന്റെ ആവേശം കാണുമ്പോള്‍ ഷാരൂഖ് അവനോട് ശാന്തനാകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്. താരപുത്രന്‍ ആവേശത്തിലായിരുന്നെങ്കിലും മത്സരത്തില്‍ ഷാരൂഖിന്റെ ടീം പരാജയപ്പെട്ടു.

പ്രായം അറുപത്, പക്ഷെ നേടിയത് 'മിസ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സില്‍' സൗന്ദര്യ കിരീടം, സൗന്ദര്യം പ്രായത്തെ മൂടി കളഞ്ഞെന്ന് സോഷ്യല്‍ മീഡിയ

സൗന്ദര്യം മത്സരത്തിന് പങ്കെടുത്ത് കിരീടം ചൂടി സ്ത്രീയെ കണ്ട് ആരും ഞെട്ടിയില്ല, പക്ഷെ അവരുടെ പ്രായം അറിഞ്ഞതും എല്ലാവരും ഞെട്ടി. അറുപതാം വയസ്സില്‍ ഇപ്പോഴും സൗന്ദര്യത്തിന് ഒരു കുറവും സംഭവിക്കാത്ത സ്ത്രീ നേടിയത് 'മിസ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സില്‍' കിരീടം ആയിരുന്നു. അലക്സാന്ദ്ര റോഡ്രിഗസാസ് ആണ് കിരീടം ചൂടിയ വ്യക്തി. അഭിഭാഷകയും മാധ്യമപ്രവര്‍ത്തകയുമായ അലക്സാന്ദ്രയ്ക്ക് 60 വയസ്സാണെന്ന് മനസ്സിലാക്കിയവരെല്ലാം ഞെട്ടി. കാരണം പ്രായം സൗന്ദര്യത്തെ ബാധിച്ചിട്ടില്ലെന്നതാണ് സത്യം. സൗന്ദര്യമത്സരങ്ങളുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാവും ഒരു 60 കാരി ഒരു സൗന്ദര്യമത്സരത്തില്‍ കിരീടമണിയുന്നത്.  പ്രായം ചെല്ലുന്തോറും സൗന്ദര്യത്തിന് കേട് പറ്റുമെന്ന് ആയിരിക്കും പലരും ചിന്തിക്കുക. എന്നാല്‍ ആ ചിന്തയെ പോലും മാറ്റിക്കുറിക്കുന്നതാണ് ഇവരുടെ അനുഭവം. 'സൗന്ദര്യ മത്സരങ്ങളില്‍ ഒരു പുതിയ മാതൃകയാകുന്നതില്‍ താന്‍ സന്തുഷ്ടയാണ്. കാരണം സൗന്ദര്യമത്സരങ്ങളില്‍ ശാരീരിക സൗന്ദര്യം മാത്രമല്ല, മൂല്യങ്ങളും അതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതിനെ പ്രതിനിധീകരിക്കുന്ന ഞങ്ങളുടെ തലമുറയെ പ്രതിനീധീകരിക്കുന്ന ആദ്യത്തെ ആളെന്ന നിലയില്‍ തനിക്ക് അഭിമാനമുണ്ട് ' എന്നാണ് അലക്സാന്ദ്ര പറയുന്നത്.  'തന്റെ തലമുറയിലെ സ്ത്രീകളെ പ്രതിനീധീകരിക്കുന്നതിന് വേണ്ടിയുള്ള തന്റെ ആത്മവിശ്വാസവും അഭിനിവേശവും വിധികര്‍ത്താക്കള്‍ മനസിലാക്കിയതായി കരുതുന്നു. മിസ് യൂണിവേഴ്സ് അര്‍ജന്റീന 2024 കിരീടത്തിന് വേണ്ടി പോരാടാനും താന്‍ തീരുമാനിച്ചിരിക്കുകയാണ്' എന്നും അവര്‍ വ്യക്തമാക്കി. ഇപ്പോഴിതാ ഈ ചരിത്രനേട്ടത്തിന് പിന്നാലെ 'മിസ് അര്‍ജന്റീന' കിരീടത്തിന് വേ്ണ്ടി മത്സരിക്കുന്ന അലക്സാന്ദ്രയ്ക്ക് ഇപ്പോള്‍ തന്നെ അനേകം ആരാധാരുണ്ടായിരിക്കുകയാണ്.  ഇത് മിസ് യൂണിവേഴ്സ് മത്സരത്തിനുള്ള അവളുടെ പ്രവേശനത്തിലേക്ക് വഴിയൊരുക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

വരന്റെ വിദ്യാഭ്യാസയോഗ്യത പരീക്ഷിക്കന്‍ വധുവിന്റെ ടെസ്റ്റ്, രണ്ടിന്റെ ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞതും വരന്‍ വിയര്‍ത്തു, പിന്നെ സംഭവിച്ചത് സിനിമാക്കഥയേക്കാള്‍ വലിയ ട്വിസ്റ്റ്

ഒരു വിവാഹം നടക്കാന്‍ പലതരം നുണകള്‍ പറയുന്നവരെ കുറിച്ച് കേട്ടിട്ടുണ്ട്. പല വിവാഹങ്ങളും കഴിഞ്ഞ ശേഷമായിരിക്കും ഒരു വലിയ നുണയ്ക്ക് മുകളിലാണ് ഈ ജീവിതം എന്ന സത്യം പലരും മനസ്സിലാക്കുന്നത്. എന്നാല്‍ ഇതിലൊന്നും പെട്ടു പോകാതെ രക്ഷപ്പെടുന്നത് ഭാഗ്യം തന്നെയാണ്. അത്തരത്തില്‍ രക്ഷപ്പെട്ട ഒരു 'ബുദ്ധിമതിയായ വധുവിനെ' കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകുന്നത്. shayar_yogi എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് ഇത്തരത്തില്‍ ഒരു വധുവിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലായിരുന്നു സംഭവം നടന്നത്. വരന് വിവാഹം നടക്കാതെ ഒരുപാട് നാള്‍ കടന്നു പോയ ശേഷമാണ് ഒരു വിവാഹം ഒത്തു വന്നത്. എന്നാല്‍ വധുവിന്റെ കുടുംബം വരന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് തിരക്കിയിരുന്നു.  എന്നാല്‍ എങ്ങനെയും വിവാഹം നടക്കുന്നതിന് വേണ്ടി വരവും വരന്റെ കുടുംബവും വധുവിന്റെ കുടുംബത്തോട് വരന് വിദ്യാഭ്യാസമുണ്ടെന്ന് ഒരു നുണ പറയുകയായിരുന്നു. പക്ഷെ വിവാഹദിനമായപ്പോള്‍ ഈ തട്ടിപ്പ് മനസിലാക്കിയ വധുവും കുടുംബവും വിവാഹത്തില്‍ നിന്നും പിന്മാറിയതായിരുന്നു സംഭവം.  വരവ് വിദ്യാഭ്യാസമില്ലെന്ന കാര്യമായിരുന്നു വരന്റെ  കുടുംബം മറച്ച് വച്ചത്. വിവാഹ വേദിയിലെത്തിയ വധു, തന്റെ സംശയം ദുരൂകരിക്കാനായി വരനോട് രണ്ടിന്റെ ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞു. വിവാഹവേദിയില്‍ വച്ച് അവിചാരിതമായി വധു ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞപ്പോള്‍ വരന്‍ നിന്ന് വിയര്‍ത്തു. പിന്നാലെ വിവാഹ വേദിയില്‍ വച്ച് വധുവിന്റെ  വീട്ടുകാര്‍ വരന് വിദ്യാഭ്യാസമില്ലെന്ന കാര്യം തിരിച്ചറിയുകയും വിവാഹത്തില്‍ നിന്ന് പിന്മാറുകയുമായിരുന്നു. വരന്റെയും വധുവിന്റെയും വീട്ടുകാര്‍ ആലോചിച്ച് തീരുമാനിച്ച വിവാഹമായിരുന്നു അത്.  ഈ സംഭവം പുറത്ത് വന്നതോടെ നിരവധി പേരാണ് ഇതേ കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞെത്തിയത്. 'എല്ലാ ആണ്‍കുട്ടികളും അവരുടെ വിവാഹത്തിന് രണ്ടിന്റെ  ഗുണന പട്ടിക പഠിച്ചതിന് ശേഷമേ വരൂ.' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'എനിക്ക് പോലും രണ്ടിന്റെ  ഗുണനപട്ടിക അറിയില്ല' മറ്റൊരു കാഴ്ചക്കാരനെഴുതി.

ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അമല്‍ മാര്‍ട്ടിന്‍, തൃശൂരില്‍ നടന്ന ചടങ്ങില്‍ 10 ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്

ബോചെ ടീ ലക്കി ഡ്രോയിലെ രണ്ടാമത്തെ വിജയിയായ അമല്‍ മാര്‍ട്ടിന്‍. ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോയിലെ രണ്ടാമത്തെ വിജയിയായ അമല്‍ മാര്‍ട്ടിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. അങ്കമാലി സ്വദേശിയാണ് അമല്‍ മാര്‍ട്ടിന്‍.  ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്‍ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം. www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ പാക്കറ്റ് വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീയുടെ വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്.

പീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്നേഹ സംഗീത രാവ്, അനേകം പ്രതിഭകള്‍ നയിക്കുന്ന കലാവിരുന്ന മെയ് നാലിന് ഈസ്റ്റ് ലണ്ടനില്‍; കലാപ്രേമികള്‍ക്ക് സ്വാഗതം

ടീം ഡെഗനാമും ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷനും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമയാര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് മാസം നാലാം തീയതി ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് ഈസ്റ്റ് ലണ്ടനിലെ കാമ്പിയന്‍ സ്‌കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...'എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്‍പി പീറ്റര്‍ ചേരാനലൂരിന്റെ നേതൃത്വത്തില്‍ ആയിരിക്കും സ്നേഹ സംഗീതാരാവ് എന്ന ഈ ഗാനനിശ അരങ്ങേറുന്നത്. സ്നേഹ സങ്കീര്‍ത്തനം എന്ന മുന്‍ സംഗീത പരിപാടി യുടെ സീസണ്‍ 2 അയായിട്ടാണ് സ്നേഹാസംഗീത രാവ് അരങ്ങേറുക. അത്യന്താധുനിക സൗകര്യങ്ങള്‍ നിറഞ്ഞ കാമ്പിയന്‍ സ്‌കൂളിന്റെ ഹാളില്‍ 500 അധികം ആളുകള്‍ക്ക് ഇരിപ്പിടം ഒരുക്കും. മുന്തിയ ശബ്ദം വെളിച്ച വിന്യാസവും, കൂറ്റന്‍ ഡിജിറ്റല്‍ വാളും പരിപാടിയെ വര്‍ണ്ണാഭമാക്കും. ഫ്ളവേഴ്സ്, ഏഷ്യാനെറ്റ് ചാനലുകളിലെ സംഗീത പരിപാടിയില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന കൊച്ചു മിടുക്കി മേഘ്ന കുട്ടിയുടെ സാന്നിധ്യം ലണ്ടന്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. യുവജനങ്ങളുടെ സംഗീത തുടിപ്പ് ക്രിസ്റ്റ കല, കേരള കര കടന്ന് യൂറോപ്പിലും അമേരിക്കയിലും ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ച യുവഗായകന്‍ ലിബിന്‍ സകറിയ, കീബോര്‍ഡില്‍ ഇന്ദ്ര ജാലം തീര്‍ക്കുന്ന ഏഷ്യാനെറ്റ് ബൈജു കൈതരാന്‍, പ്രശസ്ത ഗായകരുടെ ശബ്ദത്തില്‍ പാടി നമ്മെ അമ്പരിപ്പിക്കുന്ന ചാര്‍ളി ബഹറിന്‍, വ്യത്യസ്തമായ ഈ സംഗീത വിരുന്ന് മലയാളി സുഹൃത്തുക്കള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. ഹാളിനോട് ചേര്‍ന്ന് സൗജന്യ കാര്‍പാര്‍ക്കിങ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകപ്രകാശ് അഞ്ചല്‍ : 07786282497സോണി : 07886973751  

Other News in this category

  • 2020-ല്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ചു, സംസ്‌ക്കാരം നടത്തുന്നത് ആയിരം ദിവസങ്ങള്‍ക്ക് ശേഷം!!!
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഹോര്‍ലിക്‌സ് ഇനി 'ഹെല്‍ത്ത് ഡ്രിങ്ക്' വിഭാഗത്തില്‍ അല്ല, 'ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്' എന്ന വിഭാഗത്തിലേക്ക് ചേര്‍ത്തു
  • ക്യാന്‍സറിനെതിരെ വാക്‌സിന്‍ കണ്ടുപിടക്കാനുള്ള ശ്രമത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിലെ ഗവേഷകര്‍, ലക്ഷ്യമിടുന്നത് ഭാവിയിലുണ്ടാകുന്ന വിവിധ തരം ക്യാന്‍സറുകള്‍ നശിപ്പിക്കാന്‍ ശക്തിയുള്ള വാക്സിന്‍
  • ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്‌നാട് അതിര്‍ത്തി ജില്ലകളില്‍  ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി
  • ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസ് ഇനി ഏത് പ്രായക്കാര്‍ക്കും, പോളിസി എടുക്കുന്നതിന് ഉണ്ടായിരുന്ന പ്രായപരിധി ഐആര്‍ഡിഎഐ എടുത്തു കളഞ്ഞു
  • വീണ്ടും കൊവിഡ് ഭീതി, ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ കൊവിഡ് പരിശോധനയില്‍ ഏഴു ശതമാനം ടെസ്റ്റുകള്‍ പോസിറ്റീവായതായി ഐ.എം.എ
  • ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി, അസുഖം സ്ഥിരീകരിച്ച പ്രദേശത്തെ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കും, കുട്ടനാട്ടിലെ കര്‍ഷകരുമായി ചര്‍ച്ച ഉടന്‍
  • ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടാക്കും, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
  • ആരോഗ്യ രംഗത്തെ എന്ത് സംശയങ്ങള്‍ക്കും ഇനി സാറയെ വിളിക്കാം, ആരോഗ്യരംഗത്ത് എഐ ടെക്‌നോളജി പരീക്ഷിച്ച് പുതിയ ചുവടുവയ്പ്പുമായി ലോകാരോഗ്യ സംഘടന
  • പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങിയ അവശ്യമരുന്നുകളുടെ വില വര്‍ധിക്കുന്നു, വിലവര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നത് ഇന്ന് മുതല്‍
  • Most Read

    British Pathram Recommends