കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ കേംബ്രിഡ്ജ് റീജണില്‍ പരിശുദ്ധാല്മ അഭിഷേക ധ്യാനം സംഘടിപ്പിക്കുന്നു. 2024 മെയ് 16 മുതല്‍ 19 വരെ നാലു ദിവസങ്ങളിലായി താമസിച്ചുള്ള ധ്യാന ശുശ്രുഷ സെന്റ് നിയോട്സ്, ക്ലാരിറ്റി സെന്റ്ററിലാണ് ക്രമീകരിച്ചിരിക്കുന്നത്.
സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററും, പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ. ജോസഫ് മുക്കാട്ടും, ഇവാഞ്ചലൈസേഷന്‍ കമ്മീഷന് ഡയറക്ടറും, അഭിഷിക്ത ധ്യാന ശുശ്രുഷകയുമായ സിസ്റ്റര്‍ ആന്‍ മരിയയും സംയുക്തമായി ധ്യാന ശുശ്രുഷകള്‍ക്ക് നേതൃത്വം വഹിക്കും.
പരിശുദ്ധാല്മ്മ അഭിഷേകത്തിലൂടെ ക്രിസ്തുവിനു സാക്ഷികളാകുവാനും, അവിടുത്തെ സുവാര്‍ത്ത ലോകമെമ്പാടും എത്തിക്കുവാനും ഉള്ള ആല്മീയ-അദ്ധ്യാല്‍മിക വളര്‍ച്ചക്ക് വചന ശുശ്രുഷ അനുഗ്രഹമാവും. ആല്മീയ വിശുദ്ധീകരണത്തിലൂടെ ദൈവീക പ്രീതിയും കൃപയും ആര്‍ജ്ജിച്ച്, അവിടുത്തെ സത്യവും നീതിയും മാര്‍ഗ്ഗവും മനസ്സിലാക്കുവാനുള്ള
ക്രൂപാവരങ്ങള്ക്ക് വേദിയൊരുങ്ങുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തില്‍ പങ്കു ചേരുവാന്‍ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് - 07848808550 (evangelisation@
csmegb.org)
Time: May 16th 09:30 AM to 19th 16:00 PM
Venue: Claret Centre, Buckden Towers,
High Street, Buckden, St.Neots, Cambridge PE19 5TA6