ഏറ്റവും ചെറിയ വേദനയ്ക്ക് പോലും എല്ലാവരും ആശ്രയിക്കുന്ന മരുന്നാണ് മെഫ്താലിന്. എന്നാല്‍ മെഫ്കാലിന് ഏറ്റവും അപകടകാരിയായ വേദനസംഹാരി ആണെന്ന് അറിഞ്ഞിട്ടും കഴിക്കുന്നവരും ഏറെയാണ്. പക്ഷെ ഇപ്പോഴിതാ മെഫ്താലിന് ഉപയോഗം സംബന്ധിച്ച മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്രം.
വേദനസംഹാരിയായ മെഫ്താലിന് മരുന്നിന്റെ ഉപയോഗം ആന്തരിക അവയവങ്ങളെ ബാധിച്ചേക്കുമെന്നന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷനാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
മരുന്നിലെ മെഫെനാമിക് ആസിഡ് എന്ന ഘടകം പല തരത്തിലുള്ള അലര്‍ജിയ്ക്ക് കാരണമാകുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. സാധാരണഗതിയില്‍ രണ്ടാഴ്ച മുതല്‍ എട്ടാഴ്ച്ചയ്ക്കുള്ളിലാണ് പല തരത്തിലുള്ള അലര്‍ജികളും ഉണ്ടാകുന്നത്. സന്ധി വാതം, ആമവാതം, പല്ലുവേദന ഉള്‍പ്പടെയുള്ളവയ്ക്കാണ് മെഫ്താലിന് വ്യാപകമായി ഉപയോഗിക്കുന്നത്.
മെഫ്താല്‍ ഉപയോഗിക്കുന്നവരിലെ പാര്‍ശ്വഫലങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന് ആരോഗ്യ പ്രവര്‍ത്തകരോടും രോഗികളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. മെഫ്താലിന് ഉപയോഗിച്ച് ഏതെങ്കിലും തരത്തില്‍ പാര്‍ശ്വഫലങ്ങളുടെ ലക്ഷണം കണ്ടാല്‍ www.ipc.gov.in എന്ന വെബ്സൈറ്റ് വഴി അറിയിക്കാനുള്ള സംവിധാനമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.