നോര്‍ത്താംപ്ടണ്‍ : ഗ്രേറ്റ് ബ്രിട്ടന് എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ഓക്സ്ഫോര്‍ഡ് റീജണല്‍ മിഷനുകള്‍ക്കായി ഒരു ഏകദിന ബൈബിള്‍ കണ്വെന്ഷന് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 23 ന് ശനിയാഴ്ച നോര്‍ത്താംപ്ടണില്‍ ക്രമീകരിച്ചിരിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനില്‍, ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധബലി അര്‍പ്പിച്ചു സന്ദേശം നല്‍കുന്നതാണ്.
പ്രശസ്ത ധ്യാന ഗുരുവും, സീറോ മലബാര്‍ യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടറും,ശ്രദ്ധേയമായ നിരവധി ഭക്തി ഗാനങ്ങള്‍ക്ക് രചനയും സംഗീതവും നല്കിയിട്ടുമുള്ള ഫാ. ബിനോജ് മുളവരിക്കല്‍ ഓക്സ്ഫോര്‍ഡ് റീജണല്‍ ബൈബിള്‍ കണ്വെന്ഷന് നയിക്കുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടന് എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന് ഡയറക്ടറും, പ്രശസ്ത ഫാമിലി കൗണ്‍സിലറും, തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH തിരുവചനങ്ങള്‍ പങ്കുവെക്കുകയും, ശുശ്രുഷകള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്യും.
ഓക്സ്ഫോര്‍ഡ് റീജണല്‍ ബൈബിള്‍ കണ്വെന്ഷന് രാവിലെ ഒമ്പതരക്ക് പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച് വൈകുന്നേരം നാലു മണിയോടെ സമാപിക്കും. രാവിലെ 10:30നു ബിഷപ്പ് ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധബലി അര്‍പ്പിക്കുന്നതാണ്.
സീറോ മലബാര്‍ ഓക്സ്ഫോഡ് റീജണല്‍ കോര്‍ഡിനേറ്റര്‍ ഫാ. ഫാന്‍സ്വാ പത്തില്‍, നോര്‍ത്താംപ്ടണ്‍ മിഷന് ഡയറക്ടര്‍ ഫാ.എല്‍വീസ് കോച്ചേരില്‍ MCBS എന്നിവര്‍ സഹകാര്‍മികത്വം വഹിക്കുകയും, വിവിധ ശുശ്രുഷകള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്യും.
തിരുവചന ശുശ്രുഷ, പാപസങ്കീര്‍ത്തനം, അനുരഞ്ജനം എന്നിവയിലൂടെ മനസ്സിനെയും ശരീരത്തെയും ആല്മീയമായ തീക്ഷ്ണതയില്‍ ഒരുക്കി, ലോകരക്ഷകനെ വരവേല്ക്കുവാന് സജ്ജമാകുന്നതിന്, തിരുപ്പിറവിക്ക് ഒരുക്കമായി നടത്തുന്ന ബൈബിള്‍ കണ്വെന്ഷന് ഏറെ അനുഗ്രഹദായകമാവും.
തിരുക്കര്‍മ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേര്‍ന്ന് ദൈവീക കൃപകള്‍ പ്രാപിക്കുന്നതിനു ഏവരെയും സ്നേഹപൂര്‍വ്വം ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി ഫാ. ഫാന്‍സ്വാ, ഫാ.എല്‍വിസ് ഇവാഞ്ചലൈസേഷന്‍ ഓക്സ്ഫോഡ് റീജണല്‍ കോര്‍ഡിനേറ്ററുമാരായ ബൈജു ജോസഫ്, സുബിന് ജോസഫ് എന്നിവര്‍ അറിയിച്ചു. കുമ്പസാരത്തിനും, സ്പിരിച്യുല്‍ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കും. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷകള്‍ ക്രമീകരിക്കുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ബൈജു ജോസഫ്-07846450451,സുബിന് കെ ജോസഫ്- 07469685399
Venue: St. Gregory the Great RC Church, 22 Park Avenue North
Northampton, NN3 2HS