ലണ്ടന്‍ : മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായ ''നാവില്‍ എന്‍ ഈശോതന്‍ നാമം' എന്ന ഗാനത്തിന്റ രചനയും സംഗീതവും നിര്‍വഹിച്ച, ചലചിത്ര സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഡോ: ഡോണാള്‍ഡ് മാത്യു രചനയും, സംഗീതവും നിര്‍വ്വഹിച്ച്, സ്വിറ്റസര്‍ലണ്ട് കര്‍മ്മഭൂമിയാക്കിയ എല്ബിന് എബി എന്ന അനുഗ്രഹിത ഗായകന്റെ ആലാപനത്തില്‍ ''നിഹാരം'' എന്ന തന്റെ മ്യൂസിക് ആല്‍ബത്തിലുടെ ഈ വര്‍ഷത്തെ ക്രിസ്മസ് ഗാനം ''സ്നേഹം പിറന്ന രാവ്''എന്ന മനോഹര സംഗീതം യൂട്യൂബില്‍ കഴിഞ്ഞാഴ്ച റിലീസ് ചെയ്തു. യൂട്യൂബില്‍ ഒരാഴ്ച പിന്നിട്ടപ്പോള്‍ തന്നെ പ്രേഷകരില്‍ നിന്നും നല്ല പ്രതികരണം നേടിയെടുക്കുവാന്‍ ഈ ആല്‍ബത്തിനു കഴിഞ്ഞു.
നിരവധി മ്യൂസിക് ഷോര്‍ട്ട് ഫിലിമുകള്‍ക്ക് ജന്മം നല്കിയ പ്രശസ്ഥ വീഡിയോഗ്രാഫറും, സംവിധായകനുമായ, നമുക്ക് ഏറെ പരിചിതനായ സ്വിറ്റ്സര്‍ലണ്ടിലെ ഡോ: ആനന്ദ് ജോര്‍ജിന്റെ സംവിധാനത്തിലാണ് ഈ ക്രിസ്മസ് ഗാനം പ്രേഷകരിലെത്തിയിരീക്കുന്നത്. ഈ ഗാനശില്പത്തിന്റെ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നതും ഡോ: ആനന്ദ് ജോര്‍ജാണ്.
സ്വിറ്റസര്‍ലാന്‍ഡിന്റെ വശ്യമനോഹാരിതയില്‍ ആണ് ഈ ഗാനം ചിത്രികരിച്ചിരിക്കുന്നത്. ചടുലമായ സംഗീതവും, മനോഹരമായ രംഗങ്ങളും അഭിനേതാക്കളുടെ നൈസര്‍ഗീകമായ അഭിനയവും ഈ ഗാനത്തെ ജനഹൃദയങ്ങളിലേക്കടുപ്പിക്കുന്നു.
നിരവധി ഗാനാലാപനത്തിലുടെ യൂറോപ്പ് മലയാളികള്‍ക്ക് സുപരിചിതനായ എല്‍ബിന്റെ ആലാപനത്തില്‍ ഈ സംഗിത ശില്പം ഭദ്രമായിരിക്കുന്നു. എല്ബിന്റ അഭിനയ കലയോടൊപ്പം ഭാര്യയും നര്‍ത്തകിയുമായ സ്മിതയും, കൂടാതെ കുട്ടികളായ എലിസയും, എലിനയും, മാതാപിതാക്കളും ഈ ക്രിസ്മസ് ആല്‍ബത്തില്‍ ഭാഗഭാക്കായിരിക്കുന്നതു ആല്‍ബത്തിനു കൂടുതല്‍ മിഴിവേറുന്നു. അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍.
New Christmas Song 2023 MADE IN SWISS |Sneham piranna ravu Dr.DONALD | ELBIN ABEY |ANAND GEORGE