ആഗോളതലത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായി പുതിയ കണക്ക്. ഒരു മാസത്തിനിടെ 52 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്തത് 850,000 പുതിയ കേസുകള്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
3,000-ത്തിലധികം പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ കഴിഞ്ഞ 28 ദിവസത്തെ അപേക്ഷിച്ച് പുതിയ മരണങ്ങളുടെ എണ്ണം 8 ശതമാനമാണ് കുറഞ്ഞത്.
ഡിസംബര്‍ 17 വരെ,ആഗോളതലത്തില്‍ 772 ദശലക്ഷത്തിലധികം സ്ഥിരീകരിച്ച കേസുകളും ഏഴ് ദശലക്ഷത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആശുപത്രികളില്‍ 118,000 പുതിയ കൊവിഡ് 19 കേസുകളും 1600-ലധികം ആളുകളെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചതായി ഡബ്ല്യുഎച്ച്ഒ പറയുന്നു.
ജെഎന്‍ 1 വേരിയന്റ് 2023 ഡിസംബര്‍ 18 മുതല്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടടുത്ത ആഴ്ചമുതല്‍ ഇതിന്റെ വ്യാപനം അതിവേഗം വര്‍ധിച്ചു. ആഗോള തലത്തില്‍ ഇജി 5 ആണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് വേരിയന്റ്.