പുതുവര്‍ഷത്തിലെ ആദ്യ അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ജനുവരി 13ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സാജു ഇലഞ്ഞിയില്‍ കണ്‍വെന്‍ഷന്‍ നയിക്കു. ബര്‍മിങ്ഹാം അതിരൂപതയിലെ മോണ്‍. തിമൊത്തി മെനെസിസ്, പ്രമുഖ സുവിശേഷ പ്രവര്‍ത്തക റോസ് പവല്‍ എന്നിവരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
2009 ല്‍ ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട സെഹിയോന്‍ യുകെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 2023 മുതല്‍ അഭിഷേകാഗ്‌നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഭാഷകളില്‍ അനേകം ശുശ്രൂഷകളാണ് യുകെ അഭിഷേകാഗ്‌നി ടീമിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.
മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കണ്‍വെന്‍ഷന്‍, 5 വയസ്സു മുതലുള്ള കുട്ടികള്‍ക്ക് ക്ലാസ്സ് അടിസ്ഥാനത്തില്‍ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്റെ ഭാഗമാകും. ശുശ്രൂഷകള്‍ രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 4ന് സമാപിക്കും.
സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യില്‍ നിന്നും സോജിയച്ചന്റെ നേതൃത്വത്തില്‍ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകള്‍ക്ക് അടിസ്ഥാനമായി നിലനില്‍ക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്ക്ക് താങ്ങായി നിലകൊള്ളുകയാണ്.
വിവിധ പ്രദേശങ്ങളില്‍ നിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കണ്‍വെന്‍ഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്നതും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാന കാലത്തിന്റെ ആവശ്യകതയെയും മുന്‍നിര്‍ത്തി നടക്കുന്ന കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും AFCM മിനിസ്ട്രിയുടെ കിഡ്‌സ് ഫോര്‍ കിങ്ഡം, ടീന്‍സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കണ്‍വെന്‍ഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം ബൈബിള്‍, മറ്റ് പ്രാര്‍ത്ഥന പുസ്തകങ്ങള്‍ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തിക്കും.