തീയറ്ററുകളില്‍ ഇപ്പോള്‍ മിഥുന് മാനുവല്‍ ചിത്രം 'ഓസ്ലര്' തരംഗമാണ്. നടന് ജയറാമിന്റെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തില്‍ നടന് ജയറാമിനെ ബാധിക്കുന്ന 'ഇന്‍സോംനിയ' അസുഖത്തെ കുറിച്ചുള്ള സംശയങ്ങളാണ് എല്ലാവരും ഗൂഗിളില്‍ തിരയുന്നത്.
ജയറാമിന്റെ നായകകഥാപാത്രം ചിത്രത്തില്‍ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് ഇന്‍സോംനിയ. ഈ രോഗം ഏത് പ്രായക്കാരിലും പലവിധ കാരണത്താല്‍ കാണപ്പെടും. സാധാരണയായി കണ്ടുവരുന്ന ഉറക്കമില്ലായ്മ, ഉറക്ക തകരാര്‍ എന്നിവയാണ് ഇന്‍സോംനിയ എന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍.
ഉറക്കമില്ലായ്മ വളരെ ദീര്‍ഘനാളായി ബാധിക്കുന്നത് ശരീരത്തെ ഗുരുതരമായി ബാധിക്കും. ഓസ്ലറില് ജയറാമിന്റെ കഥാപാത്രം വളരെ ക്ഷീണിതനായാണ് കാണപ്പെടുന്നത്. ഇതിന്റെ പ്രധാന കാരണം ഇന്‍സോംനിയ ആണ്. മാത്രമല്ല ഇന്‍സോംനിയ ബാധിച്ച വ്യക്തിയെ അയാളുടെ യഥാര്‍ഥ പ്രായത്തേക്കാള്‍ പ്രായമുള്ള ആളായി തോന്നും. അകാല നര, കണ്ണിന്റെ തടങ്ങളില്‍ വ്യാപകമായ കറുപ്പ് നിറം, ശാരീരിക ക്ഷീണം, ശ്രദ്ധക്കുറവ് എന്നിവ ഇത്തരക്കാരില്‍ കാണപ്പെടും. ഒരാഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഉറക്കം കിട്ടാത്ത അവസ്ഥ ഒരു മാസത്തോളം തുടര്‍ന്നാല്‍ അത് ക്രോണിക്ക് ഇന്‍സോംനിയ ആണ്.
രാത്രി മതിയായ ഉറക്കം ലഭിക്കാത്ത പക്ഷം രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ ഉണര്‍വും ഉന്മേഷവും ഉണ്ടാകില്ല. മതിയായ ഉറക്കം ലഭിക്കാത്തത് കാരണം ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. ഇന്‍സോംനിയ ബാധിച്ചവരില്‍ എപ്പോഴും മന്ദത കാണപ്പെടുന്നു. ഇന്‍സോംനിയ തീവ്രമായാല്‍ അത്തരക്കാര്‍ വിഷാദ രോഗത്തിലേക്ക് വീഴാന്‍ സാധ്യത കൂടുതലാണ്. ക്രോണിക്ക് ഇന്‍സോംനിയ രോഗികളില്‍ ഭ്രമാത്മകത, വിഭ്രാന്തി എന്നിവയും കാണപ്പെടുന്നു. തുടക്കത്തില്‍ തന്നെ കൃത്യമായ ചികിത്സ ഉറപ്പാക്കേണ്ട രോഗമാണ് ഇത്.