ബീജിംഗ് : ചൈനയിലെ ലാബില്‍ പരീക്ഷിച്ചത് നൂറുശതമാനം മരണനിരക്കുള്ള പുതിയ കൊവിഡ് വൈറസിനെ. ജനിതക വ്യത്യാസം വരുത്തിയ വൈറസിനെ എലികളില്‍ പരീക്ഷിച്ചെന്നാണ് പുറത്ത് വരുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
വൈറസ് തലച്ചോറിനെ ബാധിച്ചതോടെ എലികള്‍ എട്ടുദിവസത്തിനകം മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈറസ് ബാധയേറ്റ് ചത്ത എലികളെ പരിശോധിച്ചപ്പോള്‍ ലഭിച്ച ഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്.
2017ല്‍ മലേഷ്യന്‍ ഈനാംപേച്ചികളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട GX/2017-വൈറസിന്റെ പരിവര്‍ത്തനം ചെയ്ത പതിപ്പായിരുന്നു (GX_P2V) പരീക്ഷണത്തിന് ഉപയോഗിച്ചത്. ലക്ഷക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ കൊവിഡ് വൈറസ് ലോകത്ത് പടര്‍ന്നുപിടിക്കാന്‍ കാരണക്കാര്‍ ചൈനയാണെന്ന് ആരോപണം ആദായം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ പുതിയ പരീക്ഷണം.
ചചത്ത എലികളെ പരിശോധിച്ചപ്പോള്‍ അവയുടെ തലച്ചോറിന് പുറമേ ശ്വാസകോശം, എല്ലുകള്‍, കണ്ണുകള്‍, ശ്വാസ നാളം എന്നിവയെയെല്ലാം അണുക്കള്‍ ബാധിച്ചിരുന്നു. തലച്ചോറിലെ അണുബാധയാണ് എലികളുടെ ജീവനെടുത്തത്. ചാകുന്നതിന് തൊട്ടടുത്ത ദിവസങ്ങളില്‍ എലികളുടെ ഭാരം ക്രമാതീതമായി കുറയുകയും അലസത ബാധിക്കുകയും ചെയ്തു. ചാകുന്നതിന്റെ തലേദിവസം കണ്ണുകള്‍ പൂര്‍ണമായി വെളുത്ത നിറത്തിലാവുകയായിരുന്നു. അണുക്കള്‍ ബാധിച്ചാല്‍ മനുഷ്യരിലും സമാന അവസ്ഥകള്‍ ഉണ്ടായേക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്.