ചാറ്റിങ്ങ് വളരെ എളുപ്പവും രസകരവുമാക്കാന്‍ വാട്സ്ആപ്പ് ഒറുക്കിയ ഓപ്ഷനാണ് സ്റ്റിക്കറുകള്‍. എന്നാല്‍ ഇനി സ്റ്റിക്കറുണ്ടാക്കാന് വേറെ ആപ്ലിക്കേഷനെ ആശ്രയിക്കേണ്ടെന്നാണ് വാട്സ്ആപ്പ് പറയുന്നത്. വാട്സ്ആപ്പില്‍ സ്വന്തം സ്റ്റിക്കറുകളുണ്ടാക്കാം ഈസിയായി.
ഐഒഎസ് 17 അടിസ്ഥാനമാക്കിയുള്ള ഐഫോണുകളിലായിരിക്കും ഈ സംവിധാനം ഉണ്ടായിരിക്കുക. പഴയ ഐഒഎസ് പതിപ്പുകളുള്ള ഉപകരണങ്ങള്‍ക്ക് നിലവിലുള്ള സ്റ്റിക്കറുകള്‍ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന് മാത്രമേ ലഭിക്കൂ, എന്നാല്‍ പുതിയവ സൃഷ്ടിക്കാനാവില്ലെന്ന് വാട്ട്സ്ആപ്പ് സ്ഥിരീകരിച്ചു. ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കായി ഈ ഫീച്ചര്‍ എന്ന് ലഭ്യമാകുമെന്ന് വാട്ട്സ്ആപ്പ് വ്യക്തമാക്കിയിട്ടില്ല.
സ്റ്റിക്കറുകള്‍ ക്രിയേറ്റ് ചെയ്യേണ്ടതിങ്ങനെ എന്ന് നോക്കാം.
1. വാട്സ്ആപ്പ് തുറന്ന് ചാറ്റ് ഓപണ്‍ ചെയ്യുക.
2. സ്റ്റിക്കര്‍ ട്രേ തുറക്കാന്‍ ടെക്സ്റ്റ് ബോക്സിന്റെ വലതുവശത്തുള്ള സ്റ്റിക്കര്‍ ഐക്കണില്‍ ടാപ്പുചെയ്യുക.
3. 'സ്റ്റിക്കര്‍ ക്രിയേറ്റ് ചെയ്യുക' ഓപ്ഷന് തിരഞ്ഞെടുത്ത് നിങ്ങളുടെ ഗാലറിയില്‍ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കുക.
തുടര്‍ന്ന് ഇഷ്ടമുള്ള മോഡല്‍ തിരഞ്ഞെടുത്ത് അയക്കാം.