18
MAR 2021
THURSDAY
1 GBP =104.59 INR
1 USD =83.35 INR
1 EUR =89.47 INR
breaking news : 'രാജു ഇപ്പോള്‍ വാങ്ങിക്കുന്ന പൈസ തരാന്‍ എന്റെ കൈയില്‍ ഇല്ല ഞാന്‍ തരുന്ന പൈസ വാങ്ങിക്കണമെന്ന് പറഞ്ഞു, അതിന് രാജു പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു' സംവിധായകന്‍ കമല്‍ പറയുന്നു >>> ഐ ലൈനര്‍ ഉപയോഗിച്ച് കൊച്ചുമകള്‍ ശ്രേഷ്ഠ സമ്മാനിച്ച ടാറ്റു ചിത്രം പോസ്റ്റ് ചെയ്ത് ഗായിക സുജാത, സ്‌കൂള്‍ അടച്ചാലുള്ള പ്രശ്‌നങ്ങള്‍ എല്ലാവരുടെയും വീട്ടില്‍ ഒരുപോലെയാണോ എന്ന് ആരാധകര്‍ >>> വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ കയ്യില്‍ പിടിച്ച് കൈവിരലുകള്‍ കൊണ്ട് അവയുടെ പുറത്ത് കൂടി ഓടിക്കും, വെറും മിറ്റുള്ള മാത്രമുള്ള ഷൂട്ടിന് ലഭിക്കുക ലക്ഷങ്ങള്‍!!! കൈവിരലുകള്‍ കൊണ്ട് പണം സമ്പാദിക്കുന്ന യുവതി >>> 'നീ ഒറ്റയ്ക്കല്ല, ഈ കുടുംബം മുഴുവനും നിനക്കൊപ്പമുണ്ട്'!!! വിവാഹമോചിതയായി വീട്ടിലേക്ക് എത്തിയ മകളെ ആഘോഷപൂര്‍വ്വം സ്വീകരിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ >>> വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി; നിര്‍ണ്ണായകമായത് വിദ്യാര്‍ത്ഥി വിസകളിലുള്ള നിയന്ത്രണം, റുവാണ്ട ബില്ലിന്‍മേലുള്ള കര്‍ശന നടപടികളും തുടങ്ങി >>>
Home >> ASSOCIATION
7 ബീറ്റ്സ് -സര്‍ഗ്ഗം സംയുക്ത സംഗീതോത്സവ വേദിയില്‍ മാറ്റം; വെല്‍വിന്‍ സിവിക് സെന്റര്‍, സ്റ്റീവനെജില്‍ ഫെബ്രുവരി 24 ശനിയാഴ്ച തന്നെ നടക്കും

സ്വന്തം ലേഖകൻ

Story Dated: 2024-02-08

സ്റ്റീവനേജ് : കഴിഞ്ഞ ആറു വര്‍ഷങ്ങളായി സംഗീത-നൃത്ത സദസ്സുകളൊരുക്കി യുകെയിലെ മലയാളി കലാഹൃദയങ്ങളില്‍ ഇടംപിടിക്കുകയും, ചാരിറ്റി ഈവന്റ് എന്നനിലയില്‍ നിരവധി കുടുംബങ്ങള്‍ക്ക് കൈത്താങ്ങുകയും ചെയ്ത 7 ബീറ്റ്സ് സംഗീതോത്സവ വേദിക്കു 'ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി' സാങ്കേതികത്വ കാരണങ്ങളാല്‍ മാറ്റം വരുത്തി. സ്റ്റീവനേജിനടുത്ത വിശാലമായ ഓഡിറ്റോറിയവും, മറ്റു സവിശേഷതകളും, പാര്‍ക്കിങ്ങ് സൗകര്യവുമുള്ള വെല്‍വിന്‍ സിവിക്ക് സെന്ററിലേക്കാണ് വേദി മാറ്റിയിരിക്കുന്നത്. സൗജന്യപ്രവേശനം നല്‍കുന്ന സെവന്‍ ബീറ്റ്‌സിന്റെ സീസണ്‍ 7 മുന്‍ നിശ്ചയപ്രകാരം ഫെബ്രുവരി 24 നു ശനിയാഴ്ച തന്നെ അരങ്ങേറും.

7 ബീറ്റ്‌സിന്റെ സംഗീത-നൃത്ത അരങ്ങുകള്‍ കലാസ്വാദകര്‍ക്കിടയില്‍ നേടിയ സ്വീകാര്യതയില്‍ ഏഴാം വര്‍ഷത്തിലേക്കുള്ള ജൈത്ര യാത്രയില്‍ അതിന്റെ സീസണ്‍ 7 നു ഇത്തവണ പങ്കാളിളാവുക പ്രമുഖ സാസ്‌കാരിക-സാമൂഹിക മലയാളി കൂട്ടായ്മയായ 'സര്‍ഗ്ഗം സ്റ്റീവനേജ്' ആണ്.  

മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച അന്തരിച്ച പത്മഭൂഷണ്‍ ഓ എന്‍ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങള്‍ കോര്‍ത്തിണക്കി പാവന സ്മരണയും സംഗീതാദദരവും, തദവസരത്തില്‍ അര്‍പ്പിക്കും. 

യു കെ യിലേ  നിരവധി സ്റ്റേജ് പ്രോഗ്രാമുകളില്‍ ആംഗറിങ്ങില്‍ താരശോഭ ചാര്‍ത്തിയിട്ടുള്ള കലാകാരായ സാലിസ്ബറിയില്‍ നിന്നുള്ള പപ്പന്‍, ലൂട്ടനില്‍ നിന്നുള്ള വിന്യാ രാജ്, വെയില്‍സില്‍ നിന്നുള്ള അരുണ്‍ കോശി, ലണ്ടനില്‍ നിന്നുള്ള ജിഷ്മാ മെറി എന്നിവര്‍ സദസ്സിനെ തങ്ങളുടെ സരസവും ആകര്‍ഷകവുമായ വാക്തോരണിയിലൂടെ കയ്യിലെടുക്കും. 

സദസ്സിന് മധുരഗാനങ്ങള്‍ ആവോളം ശ്രവിക്കുവാനും, നൃത്തനൃത്ത്യങ്ങളുടെ വശ്യസുന്ദരവും, ചടുലവുമായ മാസ്മരികത വിരിയിക്കുന്ന ചുവടുകളും, ഭാവപകര്‍ച്ചകളും, മുദ്രകളും, ഒപ്പം സദസ്സിനെ അത്ഭുതസ്തബ്ധരാക്കുന്ന ആകര്‍ഷകങ്ങളായ വ്യത്യസ്ത കലാപ്രകടനങ്ങളും ആസ്വദിക്കുവാനുള്ള സുവര്‍ണ്ണാവസരമാവും വേദി സമ്മാനിക്കുക.

യുകെയില്‍ നിരവധി പുതുമുഖ ഗായകര്‍ക്കും കലാകാര്‍ക്കും തങ്ങളുടെ സംഗീത നൃത്ത പ്രാവീണ്യവും പ്രതിഭയും തെളിയിക്കുവാന്‍ അവസരം ഒരുക്കിയിട്ടുള്ള സെവന്‍ ബീസ്റ്റ്‌സ് സംഗീതോത്സവത്തില്‍ 'സ്റ്റീവനേജിന്റെ സ്വന്തം ശിങ്കാരി മേളം' അടക്കം വിവിധ കലാവിസ്മയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ നിരവധി കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി മാറിയ 7 ബീറ്റ്സ്, ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുക.

7 ബീറ്റ്സ് സംഗീതോത്സവത്തില്‍ ഏഴാം തവണയും ടൈറ്റില്‍ സ്‌പോണ്‍സറായി എത്തുന്നത്, പ്രമുഖ മോര്‍ട്ടഗേജ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ്  ലൈന്‍ പ്രൊട്ടക്ട് ഇന്‍ഷുറന്‍സ് & മോര്‍ട്ടഗേജ് സര്‍വീസസ് ആണ്. ഡൂ ഡ്രോപ്സ് കരിയര്‍ സൊല്യൂഷന്‍സ്, പോള്‍ ജോണ്‍ സോളിസിറ്റേഴ്സ്, ഗ്ലോബല്‍ സ്റ്റഡി ലിങ്ക്, മലബാര്‍ ഫുഡ്‌സ്, കറി വില്ലേജ് കാറ്ററേഴ്സ് & റെസ്റ്റോറന്റ് സ്റ്റീവനേജ്, ജോയി ആലുക്കാസ്, മലബാര്‍ ഗോള്‍ഡ്, ടിഫിന്‍ ബോക്‌സ് എന്നിവരും 7 ബീറ്റ്സ് സംഗീതോത്സവത്തിനു പ്രയോജകരായി ഈ ചാരിറ്റി ഇവന്റിന് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

7 ബീറ്റ്സ്-സര്‍ഗ്ഗം സംയുക്ത കലാനിശ അതിസമ്പന്നമായ ദൃശ്യ-ശ്രവണ കലാവിരുന്നാവും ആസ്വാദകര്‍ക്കായി ഒരുക്കുക. യുകെയിലുള്ള ഏറ്റവും പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സര്‍ഗ്ഗാല്‍മക പ്രതിഭയുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുമ്പോള്‍ ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനുമുള്ള ഒരു മെഗാ കലാ വിരുന്നാവും സ്റ്റീവനേജ് വെല്‍വിനില്‍ ഒരുങ്ങുക. സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവര്‍ത്തനവും കൊണ്ട് യൂകെ മലയാളികള്‍ ഹൃദയത്തിലേറ്റിയ 7 ബീറ്റ്സ് സംഗീതോത്സവം സീസണ്‍ 7 ന്റെ ഭാഗമാകുവാന്‍ ഏവരെയും ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
Sunnymon Mathai:07727993229
Cllr Dr Sivakumar:0747426997
Jomon Mammoottil:07930431445
Manoj Thomas:07846475589
Appachan Kannanchira: 07737 956977

വേദിയുടെ വിലാസം:
CIVIC CENTRE ,WELWYN , STEVENAGE, 
AL6 9ER

More Latest News

'രാജു ഇപ്പോള്‍ വാങ്ങിക്കുന്ന പൈസ തരാന്‍ എന്റെ കൈയില്‍ ഇല്ല ഞാന്‍ തരുന്ന പൈസ വാങ്ങിക്കണമെന്ന് പറഞ്ഞു, അതിന് രാജു പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു' സംവിധായകന്‍ കമല്‍ പറയുന്നു

സംവിധായകനായും തിരക്കഥാകൃത്തായും തെളിഞ്ഞിട്ടുള്ള കമല്‍ നിര്‍മ്മാതാവായി വേഷമിട്ട ചിത്രമാണ് സെല്ലുലോയ്ഡ്. ജെസി ഡാനിയലിന്റെ കഥ പറഞ്ഞ ചിത്രം നിരവധി അവാര്‍ഡുകളാണ് വാരിക്കൂട്ടിയത്. കേരള സ്്‌റേറ്റ് ഫിലിം അവാര്‍ഡിന്റെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് പൃഥ്വിരാജിനെ തേടിയെത്തിയ ചിത്രമായിരുന്നു സെല്ലുലോയ്ഡ്. ഫിലിം ഫെയര്‍ അവാര്‍ഡും നാഷണല്‍ അവാര്‍ഡും ഇങ്ങനെ നിരവധി അവാര്‍ഡുകള്‍ ആണ് നേടിയത്.  ഇന്നുവരെ ചിത്രം സംവിധാനവും തിരക്കഥയും മാത്രം ചെയ്തിരുന്ന കമല്‍ നിര്‍മ്മാതാവായപ്പോള്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും. സിനിമയിലേക്ക് നായകനാകാന്‍ പൃഥ്വിയേയും തിരഞ്ഞെടുത്ത കാര്യത്തെ കുറിച്ചാണ് കമല്‍ പറയുന്നത്.  ഒരു അഭിമുഖത്തിലാണ് കമല്‍ ഈ കാര്യം പറഞ്ഞത്. കമലിന്റെ വാക്കുകള്‍ ഇങ്ങനെ:'ഞാന്‍ ഇന്നുവരെ ഒരു സിനിമയേ നിര്‍മിച്ചിട്ടുള്ളൂ. അതാണ് സെല്ലുലോയ്ഡ്. സംവിധായകന്‍ മാത്രമല്ല, അതിന്റെ നിര്‍മാതാവും തിരക്കഥാകൃത്തും ഞാന്‍ തന്നെയാണ്. എന്നെ സംബന്ധിച്ച് ഫണ്ട് വലിയൊരു വിഷയമായിരുന്നു. പലരോടും ചോദിച്ചിട്ട് ഒടുവില്‍ കോമണ്‍ഫ്രണ്ടായ മസ്‌കറ്റിലുള്ള ഉബൈദാണ് നിര്‍മ്മാതാവാകാന്‍ ഒപ്പം നിന്നത്.  ജെ സി ഡാനിയലായി അഭിനയിക്കാന്‍ ആദ്യമേ എന്റെ മനസിലുണ്ടായിരുന്നത് പൃഥ്വിരാജാണ്. പൃഥ്വിരാജിന് എവിടെയൊക്കെയോ ജെ സി ഡാനിയലുമായി സാമ്യമുണ്ടെന്ന് എനിക്ക് തോന്നി. പ്രത്യേകിച്ചും ഇംഗ്ലീഷ് വിദ്യാഭ്യാസമൊക്കെ കിട്ടിയിട്ടുള്ള ആളാണ് ജെ സി ഡാനിയല്‍. പൃഥ്വിരാജിനെ ഞാന്‍ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. നിങ്ങള്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് പറഞ്ഞപ്പോള്‍ അയ്യോ ഞാന്‍ ജെ സി ഡാനിയല്‍ എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ അദ്ദേഹത്തെപ്പറ്റി എനിക്കൊന്നുമറിയില്ലെന്ന് പറഞ്ഞു. പിന്നീട് ഞാന്‍ രാജുവിനൊപ്പം ഇരുന്ന് സ്‌ക്രിപ്റ്റ് വായിച്ചുകൊടുത്തു. പൃഥ്വിരാജ് അന്നും നല്ല പൈസ വാങ്ങുന്നയാളാണ്. വലിയ ഹീറോയായിക്കഴിഞ്ഞിരിക്കുന്നു. രാജു ഇപ്പോള്‍ വാങ്ങിക്കുന്ന പൈസ തരാന്‍ എന്റെ കൈയില്‍ ഇല്ലെന്നും ഞാന്‍ തരുന്ന പൈസ വാങ്ങിക്കണമെന്നും പറഞ്ഞു. അതിന് തയ്യാറാണോയെന്ന് ചോദിച്ചു. രാജു കുറേനേരം ചിരിച്ചു. എന്നിട്ട് പറഞ്ഞു, സാര്‍ മൊത്തത്തില്‍ എന്നെയങ്ങ് പൂട്ടുകയാണല്ലേയെന്ന് ചോദിച്ചു. സാര്‍ തീരുമാനിച്ചോളൂ, എനിക്കൊരു പ്രശ്‌നവുമില്ല, പക്ഷേ സമയം വേണമെന്ന് പറഞ്ഞു'-കമല്‍ വ്യക്തമാക്കി.

ഐ ലൈനര്‍ ഉപയോഗിച്ച് കൊച്ചുമകള്‍ ശ്രേഷ്ഠ സമ്മാനിച്ച ടാറ്റു ചിത്രം പോസ്റ്റ് ചെയ്ത് ഗായിക സുജാത, സ്‌കൂള്‍ അടച്ചാലുള്ള പ്രശ്‌നങ്ങള്‍ എല്ലാവരുടെയും വീട്ടില്‍ ഒരുപോലെയാണോ എന്ന് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരാണ് സുജാതയും മകള്‍ ശ്വേതയും. രണ്ടു പേരും ഒരുമിച്ച് കീഴടക്കാത്ത വേദികളില്ല. ഇപ്പോഴിതാ മകള്‍ക്കൊപ്പമല്ല, കൊച്ചുമകള്‍ക്കൊപ്പമുള്ള ചിത്രമാണ് സുജാത പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊച്ചുമകള്‍ക്കൊപ്പമുള്ള സുജാതയുടെ വെക്കേഷന്‍ വിശേഷങ്ങള്‍ ആണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മകള്‍ ശ്വേത മോഹന്റെ മകളാണ് ശ്രേഷ്ഠ. ആളൊരു കൊച്ചു കുറുമ്പിയാണെന്ന് തെളിയിക്കുന്ന ചിത്രമാണ് സുജാത പങ്കുവെച്ചിരിക്കുന്നത്. ഐ ലൈനര്‍ ഉപയോഗിച്ച് ശ്രേഷ്ഠ സമ്മാനിച്ച ടാറ്റുവിന്റെ ചിത്രമാണ് ഇതെന്ന് പറഞ്ഞാണ് സുജാതയുടെ പോസ്റ്റ്. കൈത്തണ്ടയില്‍ ശ്രേഷ്ഠ എന്ന്  ഇംഗ്ലീഷില്‍ എഴുതിയിരിക്കുകയാണ്. കൂടാതെ ജനലില്‍ വലിഞ്ഞു കയറുന്ന ശ്രേഷ്ഠയുടെ ചിത്രവും ഉണ്ട്.  വെക്കേഷന്‍ വൈബ് എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് അടിയില്‍ നിരവധി കമന്റുകളാണ് വരുന്നത്. വെക്കേഷനായാല്‍ സാധരണ വീടുകളില്‍ ഉള്ള അതേ കുഴപ്പങ്ങള്‍ അവിടേയും ഉണ്ടല്ലേ എന്നാണ് പലരും ചോദിക്കുന്നത്.

വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ കയ്യില്‍ പിടിച്ച് കൈവിരലുകള്‍ കൊണ്ട് അവയുടെ പുറത്ത് കൂടി ഓടിക്കും, വെറും മിറ്റുള്ള മാത്രമുള്ള ഷൂട്ടിന് ലഭിക്കുക ലക്ഷങ്ങള്‍!!! കൈവിരലുകള്‍ കൊണ്ട് പണം സമ്പാദിക്കുന്ന യുവതി

പലരീതിയില്‍ പണം സമ്പാദിക്കുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ വളരെ വേഗം വരാറുണ്ട്. ഇവിടെയിലതാ തന്റെ കൈവിരലുകള്‍ കൊണ്ട് പണം സമ്പാദിക്കുന്ന മാജിക്കാണ് ഒറു യുവതി ചെയ്യുന്നത്. ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ സ്വദേശിയായ അലക്സാന്ദ്ര ബെറോക്കല്‍ എന്ന 37 കാരിയാണ് ഹാന്‍ഡ് മോഡലിംഗിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്.  പരസ്യ ചിത്രങ്ങളിലൂടെ തന്റെ കൈവിരലുകള്‍ ആണ് യുവതി പ്രദര്‍ശിപ്പിക്കുക. ഇതിലൂടെയാണ് യുവതി പണം സമ്പാദിക്കുന്നത്. യുവതിയുടെ ഏകദേശ വാര്‍ഷിക വരുമാനം എത്രയെന്ന് കേട്ടാല്‍ ഞെട്ടും.  25 ലക്ഷത്തോളം രൂപയാണഅ ഇത്തരത്തില്‍ യുവതി സമ്പാദിക്കുന്നത്. ഒരു ഫൂട്ട് വെയര്‍ കമ്പനിയില്‍ സ്ഥിര ജോലിക്കാരിയാണ് അലക്സാന്ദ്ര. പാര്‍ടൈം ആയാണ് മോഡലിംഗ് ചെയ്യുന്നത്. അഞ്ച് മണിക്കൂര്‍ വരെയുള്ള ഷൂട്ടിംഗുകള്‍ക്ക് 62,588 രൂപയും 40 മിനിട്ട് ഷൂട്ടിന് ഒരു ലക്ഷം രൂപ വരെയും തനിയ്ക്ക് ലഭിക്കാറുണ്ടെന്ന് അലക്സാന്ദ്ര പറയുന്നു. കൂടാതെ ഇതൊരു മികച്ച വ്യവസായ മേഖലയാണെന്നും, ഇതേക്കുറിച്ച് അറിയാവുന്നവര്‍ കുറവാണെന്നും അലക്സാന്ദ്ര പറയുന്നു. പരസ്യങ്ങളില്‍ വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ കയ്യില്‍ പിടിക്കുകയും, അവയുടെ പുറത്ത് കൂടി കൈ വിരലുകള്‍ ഓടിക്കുകയും ഒക്കെയാണ് പ്രധാന ജോലി. വൈഎസ്എല്‍, മൈക്രോസോഫ്റ്റ്, ബ്രാന്‍ഡന്‍ ബ്ലാക്ക്വുഡ്, മാസി, ഷേക്ക് ഷാക്ക്, കിസ് നെയില്‍സ്, സെറീന വില്യംസ് ജ്വല്ലറി തുടങ്ങിയ നിരവധി ആഗോള ബ്രാന്‍ഡുകളുടെ പരസ്യ ചിത്രങ്ങളുടെ ഭാഗമാണ് അലക്സാന്ദ്ര. ഫാഷന്‍ കമ്പനികള്‍ക്ക് മുന്നില്‍ തന്റെ പോര്‍ട്ട്‌ഫോളിയോ സമര്‍പ്പിച്ചപ്പോള്‍ തന്നെ അവര്‍ തന്നെ തിരഞ്ഞെടുത്തതായി അലക്സാന്ദ്ര വെളിപ്പെടുത്തി. തന്റെ കൈകളുടെ നിറവും വിരലുകളുടെ ആകൃതിയുമാണ് എളുപ്പത്തില്‍ ഈ ജോലി ലഭിക്കാന്‍ കാരണമെന്നും അലക്സാന്ദ്ര ചൂണ്ടിക്കാട്ടി. ടാറ്റൂകളോ മറ്റ് പാടുകളോ ഇല്ലാത്ത തെളിഞ്ഞ ചര്‍മ്മമാണ് പല കമ്പനികള്‍ക്കും ആവശ്യമെന്നും ചര്‍മ്മത്തിന്റെ നിറവും, മെലിഞ്ഞ വിരലുകളും, നഖത്തിന്റെ ആകൃതിയുമെല്ലാം ബ്രാന്‍ഡുകള്‍ ഇത്തരം മോഡലിംഗില്‍ മാനദണ്ഡമാക്കാറുള്ളതായും അലക്സാന്ദ്ര സൂചിപ്പിച്ചു. തന്റെ കൈകള്‍ ചെറുതായതുകൊണ്ട് പരസ്യങ്ങളില്‍ കയ്യില്‍ പിടിച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വലുതായി കാണപ്പെടുമെന്നും, അതാണ് പല കമ്പനികള്‍ക്കും ആവശ്യമെന്നും അലക്സാന്ദ്ര പറയുന്നു. തന്റെ കൈകളുടെ സംരക്ഷണം അലക്സാന്ദ്രയെ സംബന്ധിച്ചിടത്തോളം വലിയ ഉത്തരവാദിത്തമാണ്. കയ്യുറകള്‍ അണിഞ്ഞാണ് അലക്സാന്ദ്ര വീട്ടു ജോലികള്‍ ചെയ്യുന്നത്. കൈകള്‍ എപ്പോഴും ഈര്‍പ്പമുള്ളതാക്കി സൂക്ഷിക്കണമെന്നും കൂടാതെ ശരീരത്തിന്റെ പ്രായം പ്രതിഫലിക്കുന്ന ആദ്യ ഭാഗങ്ങളില്‍ ഒന്ന് കൈകളായതുകൊണ്ട് കൈ കഴുകിയാല്‍ ഉടന്‍ ലോഷന്‍ പുരട്ടണമെന്നും അലക്സാന്ദ്ര പറഞ്ഞു.

'നീ ഒറ്റയ്ക്കല്ല, ഈ കുടുംബം മുഴുവനും നിനക്കൊപ്പമുണ്ട്'!!! വിവാഹമോചിതയായി വീട്ടിലേക്ക് എത്തിയ മകളെ ആഘോഷപൂര്‍വ്വം സ്വീകരിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍

കാണ്‍പൂര്‍ : വിവാഹമോചനം എന്നാല്‍ എല്ലാ പ്രതീക്ഷയുടേയും അവസാനം ആണെന്നും എല്ലാ സന്തോഷത്തിന്റെയും ജീവിതത്തിന്റെയും തന്നെ അന്ത്യമാണെന്നും തെറ്റിദ്ധരിക്കുന്നവര്‍ ഉത്തര്‍പ്രദേശിലെ ഈ കുടുംബത്തെ കുറിച്ച് അറിയണം. വിവാഹമോചിതയായി വീട്ടിലേക്ക് എത്തിയ മകളെ എല്ലാ സ്‌നേഹത്തോടെയും ആണ് അവര്‍ സ്വീകരിച്ചത്.  വിവാഹം കഴിച്ച് അയച്ച വീട്ടില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അതെല്ലാം സഹിച്ച് ജീവിതാവസാനം വരെ അവിടെ തന്നെ നില്‍ക്കണം. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി അവരുടെ ഭാവിക്ക് വേണ്ടി നീ ഇനി നിന്റെ വീട്ടിലേക്ക് തിരികെ വന്നാല്‍ നിനക്ക് ലഭിക്കാന്‍ പോകുന്ന ചീത്തപേരും പിന്നീടുള്ള ജീവിതവും ഓര്‍ത്ത് എങ്ങനെയും സഹിച്ച് നില്‍ക്കണം എന്ന സാധാരണ ചിന്തയില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു കാഴ്ചയിലേക്കാണ് ഈ കുടുംബം എല്ലാവരെയും എത്തിച്ചത്. വിവാഹമോചിതയായ മകളെ വളരെ സന്തോഷത്തോടെ ആഘോഷപൂര്‍വ്വം ഭര്‍ത്താവിന്‍രെ വീട്ടില്‍ നിന്ന് ആനയിച്ച് ആണ് അവര്‍ കൊണ്ടുവന്നത്. ഈ ഒരു കാര്യത്തിലൂടെ അവള്‍ ഒരിക്കലും തനിച്ചല്ലെന്നാണ് അവര്‍ തെളിയിച്ചു കൊടുത്തത്. ഉത്തര്‍പ്രദേശില്‍ അനില്‍ കുമാറും കുടുംബവുമാണ് മകളെ ഇത്തരത്തില്‍ ആനയിച്ച് കൊണ്ടുവന്നത്. ബാന്റ് മേളത്തിന്റെ അകംമ്പടിയോടെയായിരുന്നു മകള്‍ക്ക് തീരികെ വീട്ടിലേക്കുള്ള സ്വീകരണം. വിവാഹ സമയത്ത് മകള്‍ ഉര്‍വി ധരിച്ച ദുപ്പട്ട ഭര്‍ത്താവിന്റെ വീടിന്റെ ഗെയ്റ്റിന് മുകളില്‍ തൂക്കിയിട്ടതിന് ശേഷമാണ് മകളെ കുടുംബം കൊണ്ടുവന്നത്. മകളെ സ്വീകരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്ത കുടുംബത്തിനെ പ്രശംസിച്ച് നിരവധി വ്യക്തികളാണ് രംഗത്തെത്തിയിരിക്കുന്നത്.2016ലാണ് ഉര്‍വിയും ആഷിഷും തമ്മിലുള്ള വിവാഹം നടന്നത്. 8 വര്‍ഷത്തോളം ഭര്‍ത്താവിന്റെ വീട്ടില്‍ ഉര്‍വിക്ക് പീഡനം അനുഭവിക്കേണ്ടി വന്നുവെന്നാണ് ഇവര്‍ പറയുന്നത്.

സെപ്റ്റംബര്‍ 21ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ

ബിര്‍മിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക സമ്മേളനം 'THAIBOOSA' സെപ്റ്റംബര്‍ 21ന് ബിര്‍മിംഗ് ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും.  മേജര്‍ ആര്‍ച്ച് ബിഷപ് ആയി അഭിഷിക്തനായതിന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ സന്ദര്‍ശനത്തിനെത്തുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് പങ്കെടുക്കുന്ന പരിപാടി എന്ന നിലയില്‍ രൂപതയുടെ എല്ലാ ഇടവക മിഷന്‍ പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ വിവിധ തലങ്ങളില്‍ ഉള്ള ഭാരവാഹികളും രൂപതയിലെ വിമന്‍സ് ഫോറം അംഗങ്ങളും എന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, വിമന്‍സ് ഫോറം ഡയറക്ടര്‍ ഡോ. സി. ജീന്‍ മാത്യു എസ്എച്ച്. വിമന്‍സ് ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സണ്‍, സെക്രട്ടറി അല്‍ഫോന്‍സാ കുര്യന്‍ എന്നിവര്‍ അറിയിച്ചു.  

Other News in this category

  • തിരുവില്ലക്കാട്ട് മന ദാമോദരന്‍ നമ്പൂതിരിപ്പാട് വിട പറയുമ്പോള്‍, മണ്മറയുന്നത് സ്റ്റീവനേജ് മലയാളികളുടെ 'സമ്പന്നമായ സ്മൃതി ശേഖരം', ഒപ്പം ബോംബെ മലയാളികളുടെ 'സാംസ്‌കാരിക-സാമൂഹ്യ സഹയാത്രികനേയും'
  • ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുന്നവര്‍ക്ക് സൗത്താം പ്ടണില്‍ ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു, ഈ മാസം 19ന് നടക്കുന്ന ഫുഡ് ഫെസ്റ്റിവലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യാം
  • ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ക്കൊപ്പം പുതിയ നേതൃത്വനിരയെ തിരഞ്ഞെടുത്ത് യോവില്‍ മലയാളി അസോസിയേഷന്‍, പുതിയ നേതൃനിരയിലൂടെ അടിമുടി മാറ്റങ്ങളുടെ തുടക്കം കുറിക്കുന്നു
  • ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു; ഗ്ലാസ്ഗോയില്‍ ജൂണ്‍ 15ന് ശനിയാഴ്ച രൂപീകരണ യോഗം നടക്കും
  • ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ഉദയം, മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ മുഖ്യാതിഥിയാകുന്ന ചടങ്ങ് മേയ് 25ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാഡമി ഹാളില്‍ വെച്ച്
  • പീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്നേഹ സംഗീത രാവ്, അനേകം പ്രതിഭകള്‍ നയിക്കുന്ന കലാവിരുന്ന മെയ് നാലിന് ഈസ്റ്റ് ലണ്ടനില്‍; കലാപ്രേമികള്‍ക്ക് സ്വാഗതം
  • സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യുകെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും
  • യുഡിഫ് (യുകെ)യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍
  • സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന് പുതിയ നേതൃത്വം: ഇരുപതാം വര്‍ഷത്തില്‍ എസ്എംഎയെ നയിക്കാന്‍ യുവതലമുറ, എസ്എംഎയുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ അതിഗംഭീരമായി
  • സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യുകെ)യുടെ 'എ ഡേ ഫോര്‍ ഇന്ത്യ' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം
  • Most Read

    British Pathram Recommends