18
MAR 2021
THURSDAY
1 GBP =104.61 INR
1 USD =83.38 INR
1 EUR =89.76 INR
breaking news : ഗൂഗിളില്‍ നിന്നും 200 ജീവനക്കാരെ പിരിച്ചുവിട്ടു, ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ >>> ഐഫോണുകളിലെ അലാറം കൃത്യമായി വര്‍ക്ക് ചെയ്യുന്നില്ല, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് ആപ്പിള്‍ കമ്പനി >>> പനമ്പിള്ളി നഗറില്‍ നവജാത ശിശുവിന്റെ മരണം: ജനിച്ചയുടനെ വായില്‍ തുണി തിരുകി, ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങള്‍, താഴേക്കുള്ള വീഴ്ചയില്‍ തലയോട്ടി പൊട്ടി, ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു >>> യുകെയില്‍ നിസ്സാര കാര്യങ്ങള്‍ക്ക് വരെ ജോലി നഷ്ടപ്പെടുന്ന കെയറര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്: മലയാളികള്‍ അടക്കമുള്ളവര്‍ കടുത്ത ആശങ്കയില്‍, 7 കെയര്‍ഹോമുകള്‍ ജീവനക്കാരെ പിരിച്ചുവിട്ടപ്പോള്‍ നിരത്തിയ കാരണങ്ങള്‍ ഇവയാണ് >>> 'ഒരു നടനെന്ന രീതിയില്‍ ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍' ആവേശം ഹിറ്റിലേക്ക് പറക്കുമ്പോള്‍ വീണ്ടും വൈറലായി രണ്‍ബീറിന്റെ വാക്കുകള്‍ >>>
Home >> ASSOCIATION
സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യുകെ)യുടെ 'എ ഡേ ഫോര്‍ ഇന്ത്യ' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം

റോമി കുര്യാക്കോസ്

Story Dated: 2024-04-25

ലണ്ടന്‍ : ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) - കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 - നാണ് പ്രവാസികളുടെ ഇടയിലും കേരളത്തിലും തരംഗമായി മാറിയ മുഴുദിന സോഷ്യല്‍മീഡിയ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. 

പ്രമുഖ കോണ്‍ഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാര്‍ റൂം ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിക്കുന്ന അഡ്വ. കെ ലിജു ഓണ്‍ലൈനായി ക്യാമ്പയിന്‍ ഉല്‍ഘാടനം ചെയ്തു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രചാരണ തന്ത്രങ്ങളൊരുക്കാന്‍ നിയോഗിക്കപ്പെട്ട എം ലിജു, ഐഒസി (യുകെ) കേരള ഘടകം ഒരുക്കിയ 'A DAY FOR 'INDIA''
ക്യാമ്പയിനിന്റെ ഉല്‍ഘാടകനായി എത്തിയത്, പ്രവാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വലിയ ആവേശഭരിതരാക്കി എന്നതിന്റെ തെളിവായി, വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി ജനാതിപത്യ വിശ്വാസികളാണ് ഓണ്‍ലൈനായി ഉദ്ഘാടനത്തിലും ക്യാമ്പയിനിലും പങ്കാളികളായത്.


രാജ്യം തന്നെ അപകടത്തിലായ വളരെ സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ വോട്ടര്‍മാരായ അവരുടെ ബന്ധു - മിത്രാധികളിലേക്ക് എത്തിക്കുക, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോടടക്കം ചെയ്ത ജനദ്രോഹ നടപടികള്‍ തുറന്നു കാട്ടുക, കേരളത്തിലെ ഇരുപതു ലോക്‌സഭ മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ ക്യാമ്പയിനിലൂടെ വിജയകരമായതായി പൂര്‍ത്തീകരിച്ചതായി ക്യാമ്പയിനിന് നേതൃത്വം നല്‍കിയ ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയല്‍, ഐഒസി (യുകെ) വക്താവ് അജിത് മുതയില്‍, ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, തെരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ സാം ജോസഫ്, കോ - കണ്‍വീനര്‍മാരായ സുരാജ് കൃഷ്ണന്‍, നിസാര്‍ അലിയാര്‍ എന്നിവര്‍ പറഞ്ഞു.

ക്യാമ്പയിനിന്റെ ഭാഗമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ (വാര്‍ റൂം) ഐഒസി (യുകെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ചുകൂടി, വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകള്‍ മുഖേന മുഴുവന്‍ സമയ തീവ്രപ്രചാരണമാണ് യുഡിഫ് സ്ഥാനര്‍ഥികള്‍ക്കായി സംഘടിപ്പിച്ചത്. 

ക്യാമ്പയിനിന്റെ ഏകോപനത്തിനും സുഗമമായ പ്രവര്‍ത്തനത്തിനും ഐഒസി പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ ലണ്ടന്‍, ബോള്‍ട്ടന്‍, ബിര്‍മിങ്ഹാം, മാഞ്ചസ്റ്റര്‍, പ്ലിമൊത്ത്, ഇപ്‌സ്വിച്, പ്രെസ്റ്റന്‍, വിതിന്‍ഷോ എന്നിവിടങ്ങളില്‍ സജ്ജീകരിച്ചിരുന്ന 'വാര്‍ റൂമുകളില്‍ നിന്നും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റഫോം മുഖേന യുഡിഫ് സ്ഥാനര്‍ഥികള്‍ക്കായി പതിനായിരക്കണക്കിന് പോസ്റ്റുകളാണ് ഷെയര്‍ ചെയ്യപ്പെട്ടത്. ഇത്രയും പോസ്റ്റുകള്‍ കേരളത്തിലും മറ്റിടങ്ങളിലുമായി ഏകദേശം പതിനായിരത്തിലധികം സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ എത്തിക്കാനായതായും നിക്ഷ്പക്ഷരുടെ ഗ്രൂപ്പുകളില്‍ രാഷ്ട്രീയം പറയാതെ ആശയങ്ങള്‍ പ്രചരിപ്പിക്കാനായതായും ഐഒസി (യുകെ) തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

ക്യാമ്പയിനിന്റെ വിവിധ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ ജെന്നിഫര്‍ ജോയ്, അജി ജോര്‍ജ്, അരുണ്‍ പൗലോസ്, അരുണ്‍ പൂവത്തുമ്മൂട്ടില്‍, വിഷ്ണു ദാസ്, വിഷ്ണു പ്രതാപ്, ജിതിന്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് ഏകോപനമൊരുക്കി. 

വാര്‍ റൂം ലീഡേഴ്സ്:
ബോബിന്‍ ഫിലിപ്പ് (ബിര്‍മിങ്ഹാം), റോമി കുര്യാക്കോസ് (ബോള്‍ട്ടന്‍), സാം ജോസഫ് (ലണ്ടന്‍), വിഷ്ണു പ്രതാപ് (ഇപ്‌സ്വിച്), അരുണ്‍ പൂവത്തുമൂട്ടില്‍ (പ്ലിമൊത്ത്), ജിപ്‌സണ്‍ ഫിലിപ്പ് ജോര്‍ജ് (മാഞ്ചസ്റ്റര്‍), ഷിനാസ് ഷാജു (പ്രെസ്റ്റണ്‍), സോണി പിടിവീട്ടില്‍ (വിതിന്‍ഷോ)

 

More Latest News

ഗൂഗിളില്‍ നിന്നും 200 ജീവനക്കാരെ പിരിച്ചുവിട്ടു, ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍

വീണ്ടും പിരിച്ചുവിടലിന്റെ പാതയില്‍ ടെക് ഭീമനായ ഗൂഗിള്‍. ഇക്കുറി ഗൂഗിളില്‍ നിന്നും തങ്ങളുടെ 200 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗൂഗിളിന്റെ കോര്‍ ടീമുകളിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. പതിവ് പോലെ ഇക്കുറിയും ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ എന്നാണ് ഈ പിരിച്ചുവിടലിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കോര്‍ ടീമുകളിലേക്ക് ഇന്ത്യയില്‍ നിന്നും മെക്സിക്കോയിയില്‍ നിന്നും ജീവനക്കാരെ ഉള്‍പ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ട്. ഗൂഗിളിന്റെ മുന്‍നിര ഉല്‍പ്പന്നങ്ങള്‍ക്കായുള്ള സാങ്കേതിക അടിത്തറ നിര്‍മ്മിക്കുന്നതിനും ഓണ്‍ലൈനില്‍ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നതാണ് കോര്‍ യൂണിറ്റ്. ഒരു വര്‍ഷത്തിനുള്ളില്‍ തന്റെ ടീമില്‍ നടക്കുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണ് ഇതെന്ന് ഗൂഗിള്‍ ഡെവലപ്പര്‍ ഇക്കോസിസ്റ്റം വൈസ് പ്രസിഡന്റ് അസിം ഹുസൈന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ തുടക്കം മുതല്‍ ആല്‍ഫബെറ്റ് അതിന്റെ ആളുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണ്. ഗൂഗിള്‍ ഈ ആഴ്ച ആദ്യം ഫ്ലട്ടര്‍, ഡാര്‍ട്ട്, പൈത്തണ്‍ ടീമുകളില്‍ പിരിച്ചുവിടലുകള്‍ പ്രഖ്യാപിച്ചിരുന്നു.

ഐഫോണുകളിലെ അലാറം കൃത്യമായി വര്‍ക്ക് ചെയ്യുന്നില്ല, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് ആപ്പിള്‍ കമ്പനി

ഉപയോക്താക്കളുടെ സ്ഥിരമായുള്ള പരാതിക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമങ്ങളുമായി ആപ്പിള്‍ കമ്പനി. ഐഫോണുകളിലെ അലാറം കൃത്യമായി വര്‍ക്ക് ചെയ്യുന്നില്ലെന്ന പരാതിക്കാണ് പരിഹാരം കണ്ടെത്താന്‍ കമ്പനി ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആപ്പിള്‍ കമ്പനിക്കും ഐഫോണിനുമെതിരെ നിറഞ്ഞ പരാതികള്‍ക്ക് പിന്നാലെയാണ് ആപ്പിള്‍ ഇത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിന് കാരണം ഒരു ബഗ്ഗാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഉപയോക്താക്കളുടെയും സാങ്കേതികസമൂഹത്തെയും വലിയതോതില്‍ ആശങ്കയിലാഴ്ത്തുന്നു. ആപ്പിളും ഇക്കാര്യം കണ്ടെത്തിയിട്ടുണ്ടന്നും പ്രശ്നം പരിഹരിക്കാന്‍ കമ്പനി ശ്രമം തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട്. പ്രശ്നം എത്ര പേരെ ബാധിച്ചുവെന്നോ ഏതൊക്കെ ഉപകരണങ്ങള്‍ക്ക് ഈ പ്രശ്നമുണ്ടെന്നും ഉള്ള കാര്യം വ്യക്തമല്ലെങ്കിലും, പ്രശ്നം വേഗത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതായി ആപ്പിള്‍ പറഞ്ഞു. പലപ്പോഴും അലാറം ശബ്ദിക്കുന്നത് കേള്‍ക്കാത്തതിനാല്‍ സമയനിഷ്ട പാലിക്കാന്‍ സാധിക്കുന്നില്ലെന്ന് വിവിധ ഉപഭോക്താക്കള്‍ വീഡിയോയിലൂടെ പറഞ്ഞു. ചിലസമയങ്ങളില്‍ അലാറം ഓഫ് ചെയ്താലും പിന്നെയും ശബ്ദിക്കുന്നതായും ഉപഭോക്താക്കള്‍ പരാതി ഉന്നയിക്കുന്നുണ്ട്. ടെക് ബ്ലോഗുകളിലും സാമൂഹ്യമാധ്യമങ്ങളിലും പലരും ഇക്കാര്യം പരാതിപ്പെടുന്നുണ്ട്. ഇത് മൂലം തങ്ങളുടെ നിത്യേനയുള്ള ഷെഡ്യൂളില്‍ കാലതാമസം ഉണ്ടാകുന്നതായും ഇവര്‍ പരിഭവിക്കുന്നു.

പനമ്പിള്ളി നഗറില്‍ നവജാത ശിശുവിന്റെ മരണം: ജനിച്ചയുടനെ വായില്‍ തുണി തിരുകി, ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങള്‍, താഴേക്കുള്ള വീഴ്ചയില്‍ തലയോട്ടി പൊട്ടി, ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു

നഗരത്തെ ഞെട്ടിച്ചുള്ള നവജാതശിശുവിന്റെ മരണവാര്‍ത്ത കേട്ടാണ് ഇന്നലെ കൊച്ചി നഗരം ഉണര്‍ന്നത്. ഒരമ്മയ്ക്കും ചെയ്യാന്‍ കഴിയാത്ത ക്രൂരതയാണ് 23 വയസ്സുകാരിയായ ആ പെറ്റമ്മ കുഞ്ഞിനോട് ചെയ്തത്. പനമ്പള്ളി നഗറിലെ ഫ്‌ളാറ്റില്‍ നിന്നും കുഞ്ഞിനെ താഴേക്ക് എറിഞ്ഞതോടെ എല്ലാം അവസാനിച്ചെന്ന് ചിന്തിച്ച അവരെ പക്ഷെ എല്ലാം കാണുന്ന ദൈവം വെറുതെ വിട്ടില്ല. ക്രൂരത ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യുവതിയെ പൊലീസ് പിടികൂടി. ഇപ്പോഴിതാ കുഞ്ഞിന്റെ മരണ കാരണം എന്താണെന്നുള്ള റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വരുന്നത്. നവജാത ശിശു താഴെവീണ് തലയോട്ടി പൊട്ടിയതായി റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇതാണ് മരണത്തിനുണ്ടായ യഥാര്‍ത്ഥ കാരണം. പുറത്ത് കേള്‍ക്കുമെന്ന് ഭയന്ന് കുഞ്ഞ് കരയാതിരിക്കാന്‍ വായില്‍ തുണി തിരുകിയിരുന്നതായി യുവതി പൊലീസിനോട് സമ്മതിക്കുന്നു. ശ്വാസം മുട്ടിയതിന്റെ ലക്ഷണമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിന്റെ കീഴ്താടിക്കും പൊട്ടലുണ്ടായിട്ടുണ്ട്. വലിച്ചെറിഞ്ഞപ്പോള്‍ ഉണ്ടായ പരിക്കായിരിക്കാം ഇതെന്നാണ് സംശയിക്കുന്നത്. ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു. വാഹനം കയറിയാണോ പൊട്ടലുണ്ടായതെന്നും സംശയമുണ്ട്. ഇന്നലെ പുലര്‍ച്ചെ പ്രസവിച്ച യുവതി കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. രാവിലെ എട്ടുമണിയോടെ അമ്മ വാതിലില്‍ തട്ടിയപ്പോള്‍ പരിഭ്രാന്തിയില്‍ കയ്യില്‍ കിട്ടിയ കവറില്‍ പൊതിഞ്ഞ് താഴേയ്ക്ക് വലിച്ചെറിയുകയായിരുന്നെന്നുമാണ് യുവതി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. സംഭവ ശേഷം യുവതി ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്നും പറയുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊല്ലാനുള്ള ശ്രമങ്ങളും നടത്തി.  അവിവാഹിതയായ അതിജീവിതയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് ഇന്നലെ രാവിലെ തന്നെ കണ്ടെത്തിയിരുന്നു. അതിജീവിതയുടെ മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ല എന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ യുവതി ശുചിമുറിയില്‍ പ്രസവിച്ചതിന് ശേഷം കുഞ്ഞിനെ ഒഴിവാക്കാന്‍ ആരുടെയെങ്കിലും സഹായം തേടിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തില്‍ കേസെടുത്ത പൊലീസ് കുട്ടിയുടെ അമ്മയായ 23 കാരിയെ അറസ്റ്റ് ചെയ്തിരുന്നു.  പ്രതിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഇന്ന് പൊലീസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ആരോഗ്യനില മോശമായതിനാല്‍ പ്രതിയായ അതിജീവിത ആശുപത്രിയില്‍ തുടരുകയാണ്. പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയാവും അതിജീവിതയെ കാണുക. പ്രതിയിലേക്ക് പൊലീസിനെ എത്താന്‍ കാരണമായത് കൊറിയര്‍ കവറിലെ മേല്‍വിലാസമാണ്. ഫ്ളാറ്റിന് സമീപമുള്ള മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞതായിരുന്നെങ്കിലും ഉന്നം തെറ്റി നടുറോഡിലേക്ക് വീഴുകയായിരുന്നു. ഇന്നലെയായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം നടന്നത്.

'ഒരു നടനെന്ന രീതിയില്‍ ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍' ആവേശം ഹിറ്റിലേക്ക് പറക്കുമ്പോള്‍ വീണ്ടും വൈറലായി രണ്‍ബീറിന്റെ വാക്കുകള്‍

ഫഹദിന്റെ അഭിനയ വിസ്മയം വീണ്ടും പ്രകടമാകുകയാണ് ആവേശത്തിലൂടെ. ചിത്രം വന്‍ ഹിറ്റിലേക്കാണ് പോകുന്നത്. എല്ലാ കഥാപാത്രത്തിനൊപ്പവും കോമഡി വളരെ നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന ഒരു കഥാപാത്രമായി ഫഹദ് തിളങ്ങുകയാണ്. ഡാ മോനെ എന്ന വിളിക്കൊപ്പം രംഗണ്ണനെയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 'ആശേവം' നിലവില്‍ 135 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. മലയാളികളുടെ സ്വന്തമായ ഫഹദ് ഇപ്പോള്‍ തെലുങ്കിലും തമിഴിലും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പല താരങ്ങളും ഫഹദിന്റെ അഭിനയത്തെ കുറിച്ച് പ്രശംസിക്കുകയാണ്.  നേരത്തെയും പല താരങ്ങളും ഫഹദിന്റെ കണ്ണുകള്‍ കൊണ്ടുള്ള അഭിനയത്തെ കുറിച്ച് പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും വൈറലാവുകയാണ് ഫഹദിനെ കുറിച്ച് രണ്‍ബിര്‍ കപൂര്‍ നേരത്തെ പറഞ്ഞ വാക്കുകള്‍. വിസ്മയിപ്പിക്കുന്ന നടന്‍ എന്നാണ് രണ്‍ബീര്‍ ഫഹദിനെ വിശേഷിപ്പിക്കുന്നത്. രണ്‍ബീറിന്റെ വാക്കുകള്‍ ഇങ്ങനെ:'ഫഹദ് ഫാസില്‍ അത്ഭുതപ്പെടുത്തുന്ന നടനാണ്. അദ്ദേഹത്തിന്റെ പുഷ്പ, സൂപ്പര്‍ ഡീലക്സ് എന്നിവയെല്ലാം കണ്ടു. ഒരു നടനെന്ന രീതിയില്‍ ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. വിക്രമും ഞാന്‍ കണ്ടിരുന്നു, എന്തൊരു കാസ്റ്റാണ് ആ ചിത്രത്തില്‍. കമല്‍ഹാസന്‍ സാര്‍, വിജയ് സേതുപതി, ഫഹദ്. പിടികൊടുക്കാത്ത തരത്തിലുള്ള ആയ ആക്റ്റിംഗ് ആണ് ഫഹദിന്റേത്, ഒരു പുതിയ സ്റ്റൈല്‍ ആക്റ്റിംഗ് ആണത്, തീവ്രമായ ഒന്ന്. അദ്ദേഹത്തിന്റെ കണ്ണുകളില്‍ കാണാം, എന്താണ് ആ കഥാപാത്രം അനുഭവിക്കുന്നത്, ചിന്തിക്കുന്നത് എന്നെല്ലാം. അതിഗംഭീര നടന്‍' എന്നായിരുന്നു രണ്‍ബിര്‍ പറഞ്ഞത്.  

അടുത്ത് സിനിമകള്‍ ചെയ്യുന്നുണ്ടോ എന്ന് കാവ്യയോട് ആരാധകന്‍, കാവ്യയുടെ മറുപടി ഇങ്ങനെ, ഒടുവില്‍ മലയാളികള്‍ സ്ഥിരമായി ചോദിക്കുന്ന ആ ചോദ്യത്തിന് ഉത്തരമായി

ഇന്നലെ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തിന് എത്തിയ താരങ്ങളില്‍ ഏറ്റവും തിളങ്ങിയത് ദിലീപും കുടുംബവുമായിരുന്നു. മകള്‍ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഭാര്യ കാവ്യയ്ക്കുമൊപ്പം ദിലീപ് എത്തിയപ്പോള്‍ മീഡിയ മുഴുവനും ഇവര്‍ക്ക് പിന്നാലെ ആയിരുന്നു. മീനാക്ഷി പതിവ് പോലെ മീഡിയയ്ക്ക് അധികം മുഖം കൊടുക്കാതെ നടന്നപ്പോള്‍ അനുജത്തി മഹാലക്ഷ്മി മീഡിയയോട് ഹായ് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മഹാലക്ഷ്മിയുടെ കൈവിടാതെ ഒപ്പം തന്നെ ഉണ്ടായിരുന്നു കാവ്യ.  കാവ്യയെ അടുത്ത കണ്ട വ്യക്തി എന്നാണ് സിനിമയിലേക്കെന്നും അടുത്ത് തന്നെ സിനിമയില്‍ വരുമോ എന്നുമെല്ലാം ചോദിക്കുന്നുണ്ട്. പക്ഷെ അതിനൊന്നും ഇല്ലെന്നായിരുന്നു കാവ്യയുടെ മറുപടി. മകളെ നോക്കുന്ന തിരക്കിലാണോയെന്ന് ചോദിക്കുമ്പോള്‍ അതെയെന്നായിരുന്നു കാവ്യയുടെ മറുപടി. സോഷ്യല്‍ മീഡിയ നിറയെ ഇപ്പോഴും പുകഴ്തുന്നത് കാവ്യയുടെ സൗന്ദര്യത്തെ ആണ്. കാവ്യ വീണ്ടും സുന്ദരിയായിരിക്കുന്നു എന്നാണ് എല്ലാവരും പറയുന്നത്. എന്തായാലും വളരെ നാളായി മലയാളികള്‍ ആഗ്രഹിക്കുന്ന ഒന്നാണ് കാവ്യയുടെ തിരിച്ചുവരവ്. പക്ഷെ അടുത്തൊന്നും കാവ്യ സിനിമയിലേക്ക് ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

Other News in this category

  • സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും
  • തിരുവില്ലക്കാട്ട് മന ദാമോദരന്‍ നമ്പൂതിരിപ്പാട് വിട പറയുമ്പോള്‍, മണ്മറയുന്നത് സ്റ്റീവനേജ് മലയാളികളുടെ 'സമ്പന്നമായ സ്മൃതി ശേഖരം', ഒപ്പം ബോംബെ മലയാളികളുടെ 'സാംസ്‌കാരിക-സാമൂഹ്യ സഹയാത്രികനേയും'
  • ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുന്നവര്‍ക്ക് സൗത്താം പ്ടണില്‍ ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു, ഈ മാസം 19ന് നടക്കുന്ന ഫുഡ് ഫെസ്റ്റിവലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യാം
  • ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ക്കൊപ്പം പുതിയ നേതൃത്വനിരയെ തിരഞ്ഞെടുത്ത് യോവില്‍ മലയാളി അസോസിയേഷന്‍, പുതിയ നേതൃനിരയിലൂടെ അടിമുടി മാറ്റങ്ങളുടെ തുടക്കം കുറിക്കുന്നു
  • ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു; ഗ്ലാസ്ഗോയില്‍ ജൂണ്‍ 15ന് ശനിയാഴ്ച രൂപീകരണ യോഗം നടക്കും
  • ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ഉദയം, മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ മുഖ്യാതിഥിയാകുന്ന ചടങ്ങ് മേയ് 25ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാഡമി ഹാളില്‍ വെച്ച്
  • പീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്നേഹ സംഗീത രാവ്, അനേകം പ്രതിഭകള്‍ നയിക്കുന്ന കലാവിരുന്ന മെയ് നാലിന് ഈസ്റ്റ് ലണ്ടനില്‍; കലാപ്രേമികള്‍ക്ക് സ്വാഗതം
  • സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യുകെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും
  • യുഡിഫ് (യുകെ)യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍
  • സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന് പുതിയ നേതൃത്വം: ഇരുപതാം വര്‍ഷത്തില്‍ എസ്എംഎയെ നയിക്കാന്‍ യുവതലമുറ, എസ്എംഎയുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ അതിഗംഭീരമായി
  • Most Read

    British Pathram Recommends