വിമാനത്തിലെ ഭക്ഷണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും ലഭിച്ച സാന്‍വിച്ചില്‍ നിന്നും അപ്രതീക്ഷിതമായി ലഭിച്ച ഭക്ഷണത്തെ കുറിച്ചുള്ള കാര്യമാണ് വാര്‍ത്തയാകുന്നത്.
ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും ലഭിച്ച സാന്‍വിച്ചില്‍ നിന്നും ലഭിച്ചത് സ്ക്രൂ ആയിരുന്നു. യാത്രക്കാരന് വിമാനത്തില്‍ നിന്നും ലഭിച്ച ഭക്ഷണം ചെന്നൈയില്‍ ഇറങ്ങിയ ശേഷം കഴിക്കാന്‍ എടുത്തപ്പോഴാണ് സ്ക്രൂ ലഭിച്ചത്.
ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രാമധ്യേയാണ് യാത്രക്കാരന് ഫ്ലൈറ്റില്‍ നിന്നും കഴിക്കാനായി സാന്‍വിച്ച് ലഭിച്ചത്. പക്ഷെ ഇയാള്‍ ഫ്ലൈറ്റില്‍ വച്ച് ഇത് കഴിച്ചില്ല. സംഭവം കണ്ട ശേഷം യാത്രക്കാരന് എയര്‍ലൈന്‍ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് ഭക്ഷണം കഴിച്ചത് എന്നതിനാല്‍ പരാതി യോഗ്യമല്ലെന്നായിരുന്നു മറുപടി.
ഇതോടെ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നാണ് സമൂഹമാധ്യമമായ റെഡ്ഡിറ്റില്‍ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം ചോദിക്കുന്നത്. നിരവധി റെഡ്ഡിറ്റ് ഉപയോക്താക്കള്‍ എയര്‍ലൈനിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതേസമയം ചിലര്‍ എഫ്എസ്എസ്എഐയില്‍(ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ) പരാതിപ്പെടാനും പറയുന്നുണ്ട്. ചിലര്‍ ഉപഭോക്തൃ കോടതിയില്‍ പരാതി ഉന്നയിക്കാനാണ് ആവശ്യപ്പെടുന്നത്.
പരാതിക്കാരന്റെ കുറിപ്പ് ഇങ്ങനെ: 'ഈയിടെ 01/02/24 ന് ബാംഗളൂരില്‍ നിന്ന് ചെന്നൈയിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യുമ്ബോള്‍ സാന്ഡ്വിച്ചില് നിന്ന് എനിക്കൊരു സ്ക്രൂ ലഭിച്ചു. വിഷയം ഇന്‍ഡിഗോ അധികൃതരെ ധരിപ്പിച്ചെങ്കിലും വിമാനത്തില്‍ നിന്ന് ഇറങ്ങിയതിന് ശേഷമാണ് ഭക്ഷണം കഴിച്ചതെന്ന കാരണത്താല്‍ അവര്‍ പരാതി തള്ളി. ഇതിനെ ഞാന്‍ എങ്ങനെ നേരിടണമെന്ന് നിങ്ങള്‍ പറഞ്ഞുതരണം''-ഒരു ഭക്ഷണ പൊതിക്കുള്ളില്‍ പാതി കഴിച്ച സാന്‍വിച്ചിന്റെ ചിത്രം പങ്കുവെച്ച് അദ്ദേഹം എഴുതി.