ആദ്യരാത്രിയില്‍ നവവരന് ലൈംഗിക ഉത്തേജക മരുന്ന് കഴിച്ചെത്തി സെക്സില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ നവവധു മരിച്ചു. ഉത്തര്‍പ്രദേശിലെ ഹമീര്‍പൂരിലാണ് ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ഫെബ്രുവരി മൂന്നിനായിരുന്നു യുവതിയും യുവാവും വിവാഹിതരായത്. എന്നാല്‍ അന്നേ ദിവസം ആദ്യരാത്രിയില്‍ എന്‍ജിനീയര്‍ ആയ ഭര്‍ത്താവ് ലൈംഗിക ഉത്തേജക മരുന്ന് കഴിച്ചെത്തി സെക്സില്‍ ഏര്‍പ്പെടുകയായിരുന്നു.
ഇതോടെ ഗുരുതരമായി പരിക്കേറ്റ നവവധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്ങനെ കല്യാണം കഴിഞ്ഞ് ഏഴാം ദിവസം യുവതി മരണത്തിന് കീഴടങ്ങി. പരിക്കുകളെ തുടര്‍ന്ന് ആരോഗ്യനില വഷളായ യുവതി ഫെബ്രുവരി ഏഴിനാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെ ഫെബ്രുവരി പത്തിനാണ് യുവതി മരിച്ചത്. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
യുവതിയുടെ മരണത്തോടെ ഭര്‍ത്താവ് വീട് പൂട്ടി ഒളിവില്‍ പോയതായും ആക്ഷേപമുണ്ട്. പരാതി ഒന്നും ലഭിച്ചിട്ടില്ല എന്നാണ് ഹമീര്‍പൂര്‍ പോലീസ് പറയുന്നത്. കൂട്ടബലാത്സംഗത്തിന് സമാനമായ പീഡനം യുവതി നേരിട്ടതായി ചികിത്സിച്ച ഡോക്ടര്‍ പറയുന്നു.