18
MAR 2021
THURSDAY
1 GBP =104.58 INR
1 USD =83.45 INR
1 EUR =89.42 INR
breaking news : 'മഹിഷ്മതിയിലെ ജനങ്ങള്‍ അവന്റെ പേര് വിളിച്ചാല്‍ ഈ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവന്റെ തിരിച്ചുവരവ് തടയാനാവില്ല,' ബാഹുബലി വീണ്ടും എത്തുന്ന വിവരം അറിയിച്ച് എസ്എസ് രാജമൗലി >>> 'ബോളിവുഡിന്റെ മരുമകനാണ് കോഹ്‌ലി, അനുഷ്‌കയെ പ്രണയിക്കുന്ന നാള്‍ മുതല്‍ കോഹ്ലിയെ അറിയാം' വിരാട് കോഹ്ലിയോടുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞ് ഷാരുഖ് ഖാന്‍ >>> 'അമേരിക്കയില്‍ അബോര്‍ഷന്‍ ചെയ്തു, ആലുവയില്‍ അബോര്‍ഷന്‍ ചെയ്തു, ചെന്നൈയില്‍ ചെയ്തു, ഇതെന്താ ഞാന്‍ പൂച്ചയോ?' തന്നെ കുറിച്ചുള്ള പ്രചരണങ്ങളോട് പ്രതികരിച്ച് ഭാവന >>> മികച്ച പങ്കാളിയെ വേണം, ഓരോ ആഴ്ചയിലും 33,000 രൂപമുടക്കി ബില്‍ബോര്‍ഡ് പരസ്യം നല്‍കി എഴുപതുകാരന്‍, പക്ഷെ പരസ്യം കണ്ട് വിളിച്ചവര്‍്‌ക്കെല്ലാം പണം മാത്രം ലക്ഷ്യം!!!  >>> മുംബൈക്കാരുടെ 'ഡബ്ബാവാല'യ്ക്ക് ഇങ്ങ് യുകെയിലും ഉണ്ട് ആരാധകര്‍, ഡബ്ബാവാലയില്‍ ഭക്ഷണം വിളമ്പി പുതിയൊരു സന്ദേശത്തിന് തുടക്കമിട്ട് പ്രമുഖ ഭക്ഷണ വിതരണ കമ്പനി >>>
Home >> NEWS
ബാഗേജില്ലാത്ത യാത്രക്കാർക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയർ ഇന്ത്യ എക്സ്പ്രെസ്സ്… കൂടാതെ പുതിയ ചെക്ക് ഇൻ ബാഗേജ് അലവൻസുകളും! ലണ്ടനിലേക്ക് നേരിട്ടും ഗൾഫ് - മുംബൈ വഴിയും യാത്രചെയ്യുന്ന യുകെ മലയാളികൾക്ക് പ്രയോജനപ്പെടുത്താം, ചെക്ക് ഇൻ ക്യൂ ഒഴിവാക്കും

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-02-21

ചെക്ക്- ഇൻ ബാഗേജില്ലാതെ യാത്രചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് കുറഞ്ഞ  നിരക്കിൽ ടിക്കറ്റ് നൽകും. സാധാരണ നിരക്കിനേക്കാൾ സ്‌പെഷ്യൽ ഡിസ്‌കൗണ്ടിലാകും ഇവർക്ക് ടിക്കറ്റ് ലഭിക്കുക.

വിമാനത്താവളങ്ങളിലെ നീണ്ട ചെക്ക്-ഇൻ ക്യൂവും  അതോടൊപ്പം വരുന്ന കാലതാമസവും ഒഴിവാക്കാനാണ് നടപടി.  ‘എക്‌സ്‌പ്രസ് ലൈറ്റ് '  എന്നുപേരിട്ടിട്ടുള്ള സ്‌കീം നടപ്പിലാക്കുന്ന കാര്യം ചൊവ്വാഴ്‌ചയാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനി പ്രഖ്യാപിച്ചത്. 

എക്‌സ്‌പ്രസ് ചെക്ക്-ഇൻ, കൗണ്ടറുകളിലും ബാഗേജ് ബെൽറ്റുകളിലും ക്യൂ ഒഴിവാക്കാൻ ഇത് യാത്രക്കാരെ സഹായിക്കും.

കൂടാതെ +15 കിലോഗ്രാം, +20 കിലോഗ്രാം ചെക്ക്-ഇൻ ബാഗേജ് അലവൻസുകൾക്കായി മുൻകൂട്ടി ബുക്ക് ചെയ്‌ത നിരക്കുകളിലും ഗണ്യമായ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല  +3 കിലോഗ്രാം ക്യാബിൻ ബാഗേജ് അലവൻസും നൽകുന്നു. 

എക്‌സ്‌പ്രസ് ലൈറ്റ് നിരക്കുകളിൽ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക്  പരമാവധി ഡിസ്‌കൗണ്ടും ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

എക്സ്പ്രസ് ലൈറ്റ് നിരക്കിൽ യാത്രചെയ്യുന്നവർക്ക് 3 കിലോ അധിക ക്യാബിൻ ബാഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും, അത് കോംപ്ലിമെൻ്ററി ആയിരിക്കും. 

യാത്രക്കാർക്ക് പിന്നീട് ചെക്ക്-ഇൻ ബാഗേജ് ആവശ്യമുണ്ടെങ്കിൽ, അവർക്ക് 15 കിലോഗ്രാം, 20 കിലോഗ്രാം അധിക ബാഗേജ് സ്ലാബിന് ഡിസ്കൗണ്ട് നിരക്കിൽ, അധിക 'ചെക്ക്-ഇൻ ബാഗേജ്' അലവൻസുകളും മുൻകൂട്ടി ബുക്ക് ചെയ്യാം.

എയർപോർട്ടിലെ എയർലൈനിൻ്റെ കൗണ്ടറുകളിൽ നിന്ന് യാത്രക്കാർക്ക് ഈ പുതിയ ചെക്ക്-ഇൻ ബാഗേജ് സേവനങ്ങൾ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ എക്സ്പ്രസിന്  65 വിമാനങ്ങളുണ്ട്. നിലവിൽ 31 ആഭ്യന്തര വിമാനത്താവളങ്ങളെയും യുകെയിലെ ലണ്ടനും മാഞ്ചെസ്റ്ററും അടക്കമുള്ള  14 അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ഇത് ബന്ധിപ്പിക്കുന്നു.

എയർ ഇന്ത്യ എക്സ്പ്രെസ്സിന് നിലവിൽ ആഴ്‌ചയിൽ  ഒന്നുവീതം കൊച്ചിയിൽ നിന്നും നേരിട്ട് ലണ്ടനിലേക്കും തിരിച്ചും സർവ്വീസുണ്ട്. ഇതിനുപുറമെ, ഗൾഫ് വഴിയും മുംബൈ വഴിയും കണക്ഷൻ ഫ്‌ളൈറ്റുകളുമുണ്ട്. പുതിയ ഓഫറുകൾ ഈ സർവീസുകളിലെല്ലാം ലഭ്യമാകും.

എയർ ഇന്ത്യ എക്സ്പ്രെസ്സിന് നിലവിൽ കൂടുതൽ സർവീസുകളുള്ളത് ഗൾഫ് രാജ്യങ്ങളിലേക്കാണ്. വേനലവധി ആയതോടെ ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളിൽ ഇപ്പോൾ തിരക്ക് കൂടിയിട്ടുണ്ട്. അതുപോലെ ഓഫ് സീസണെ  അപേക്ഷിച്ച് ടിക്കറ്റ് നിരക്കിലും  വർദ്ധനവുണ്ട്.

മുൻകൂട്ടി ബുക്കുചെയ്‌തിട്ടുള്ള യാത്രക്കാർക്കും  പുതിയ ഓഫറിന്റെ ഡിസ്‌കൗണ്ട് ലഭിക്കുന്നതിനായി കമ്പനിയെ ബന്ധപ്പെടാം. ഇതിനായി ഓഫറുകൾ പ്രാബല്യത്തിൽ വരുന്ന ദിവസത്തിനനുസൃതമായി യാത്രകൾ ക്രമീകരിക്കേണ്ടി വരും.

അതുപോലെ പുതിയ ഓഫറുകളും ടിക്കറ്റ് നിരക്കുകളും അതിനുള്ള നിയമമാറ്റങ്ങളും വിശദമായി അറിയാൻ ബുക്കിങ് ഏജന്റിനെയോ അല്ലെങ്കിൽ കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെട്ട് വ്യക്തത വരുത്തേണ്ടതാണ്.

More Latest News

'മഹിഷ്മതിയിലെ ജനങ്ങള്‍ അവന്റെ പേര് വിളിച്ചാല്‍ ഈ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവന്റെ തിരിച്ചുവരവ് തടയാനാവില്ല,' ബാഹുബലി വീണ്ടും എത്തുന്ന വിവരം അറിയിച്ച് എസ്എസ് രാജമൗലി

മടങ്ങി വരവിനൊരുങ്ങി ബാഹുബലി. സംവിധായകന്‍ എസ് എസ് രാജമൗലി ആണ് ബാഹുബലിയുടെ അടുത്ത വരവിനെ കുറിച്ചുള്ള വാര്‍ത്ത അറിയിച്ചത്. ബാഹുബലി ദ ക്രൗണ്‍ ഓഫ് ബ്ലഡ് എന്ന അനിമേറ്റഡ് സീരിസുമായാണ് രാജമൗലി എത്തുന്നത്. ബാഹുബലി ഒന്നാം ഭാഗത്തിന് ശേഷം ആരാധകര്‍ ഏറെ കാത്തിരുന്നത് ബാഹുബലി രണ്ടാം ഭാഗത്തിന് വേണ്ടിയായിരുന്നു. ഇപ്പോഴിതാ ബാഹുബലി വീണ്ടും വരുന്നതായാണ് വാര്‍ത്ത പുറത്തു വരുന്നത്. ആരാധകര്‍ക്കായി വമ്പന്‍ പ്രഖ്യാപനമാണ് സംവിധായകന്‍ എസ് എസ് രാജമൗലി നടത്തിയിരിക്കുന്നത് . ബാഹുബലി ദ ക്രൗണ്‍ ഓഫ് ബ്ലഡ് എന്ന അനിമേറ്റഡ് സീരിസുമായാണ് എസ്എസ് രാജമൗലി എത്തുന്നത് . സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോയും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്. പശ്ചാത്തലത്തില്‍ ബാഹുബലി എന്ന പേര് മുഴങ്ങി കേള്‍ക്കുന്നതാണ് വീഡിയോ . ''മഹിഷ്മതിയിലെ ആളുകള്‍ അവന്റെ നാമം ഉച്ഛരിമ്പോള്‍, പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവന്‍ തിരിച്ചുവരുന്നത് തടയാന്‍ കഴിയില്ല. ബാഹുബലിയുടെ ' ട്രെയിലര്‍: ക്രൗണ്‍ ഓഫ് ബ്ലഡ്, ആനിമേറ്റഡ് പരമ്പര ഉടന്‍ വരുന്നു! ' എന്നാണ് രാജമൗലിയുടെ കുറിപ്പ്. ബാഹുബലിയെക്കുറിച്ച് വരുന്ന ആദ്യത്തെ ആനിമേറ്റഡ് സീരീസല്ല ഇത്. ബാഹുബലി: ദി ലോസ്റ്റ് ജയന്റ്സ് എന്ന പേരില്‍ 2017ല്‍ ഒരു സീരീസ് എത്തിയിരുന്നു. രാജമൗലിയുടെ രാജമൗലി പല റെക്കോര്‍ഡുകളുമാണ് തകര്‍ത്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 1810 കോടിയാണ് ആഗോളതലത്തില്‍ നിന്ന് നേടിയത്.

'ബോളിവുഡിന്റെ മരുമകനാണ് കോഹ്‌ലി, അനുഷ്‌കയെ പ്രണയിക്കുന്ന നാള്‍ മുതല്‍ കോഹ്ലിയെ അറിയാം' വിരാട് കോഹ്ലിയോടുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞ് ഷാരുഖ് ഖാന്‍

ഇന്ത്യന്‍ സിനിമയുടെ കിംങ് ഖാന്‍ വിരാട് കോഹ്ലിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു. കോഹ്ലിയെ ബോളീവുഡിന്റെ മരുമകനായിട്ടാണ് കിങ് ഖാന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കോഹ്ലിയോടുള്ള ബന്ധത്തെ കുറിച്ചും കിങ് ഖാന്‍ പറയുന്നുണ്ട്. അനുഷ്‌കയെ പ്രണയിക്കുന്ന നാള്‍ മുതല്‍ കോഹ്ലിയെ അറിയാമെന്നും ഒരുപാട് ഇഷ്ടമാണെന്നുമാണ് ഷാരുഖ് പറയുന്നത്. ഷാരുഖിന്റെ വാക്കുകള്‍ ഇങ്ങനെ: 'ഞാന്‍ അവനൊപ്പം ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. എനിക്ക് വളരെ ഇഷ്ടമാണ്. ഞങ്ങളുടെ മരുമകനാണ് എന്നാണ് പറയാറുള്ളത്. അനുഷ്‌കയേയും വിരാടിനേയും വളരെ നാളായി എനിക്കറിയാം. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിച്ചിട്ടുണ്ട്. ഇവര്‍ പ്രണയിക്കുന്ന നാള്‍ മുതല്‍ അവനെ അറിയാം. ഞാനും അനുഷ്‌കയും ഒന്നിച്ച് സിനിമ ചെയ്യുന്ന സമയത്ത് നിരവധി ദിവസങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. അങ്ങനെയാണ് സുഹൃദത്തിലാവുന്നത്.'- ഷാരുഖ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സീസണില്‍ ഷാരുഖിന്റെ പത്താനിലെ ഡാന്‍സ് ചെയ്യുന്ന കോഹ്ലിയുടെ വിഡിയോ വൈറലായിരുന്നു. താന്‍ അത് കോഹ്ലിയെ പഠിപ്പിച്ചതാണെന്നും എന്നാല്‍ അത് മോശമായാണ് ചെയ്തത് എന്നുമാണ് ഷാരുഖ് പറയുന്നത്.'പത്താനിലെ ഡാന്‍സ് സ്റ്റെപ്പ് ഞാനാണ് പഠിപ്പിച്ചത്. ഒരു കളിക്കിടെ രവീന്ദ്ര ജഡേജയ്ക്കൊപ്പം അത് ചെയ്യാന്‍ ശ്രമിക്കുന്നതും ഞാന്‍ കണ്ടിരുന്നു. അവര്‍ അത് മോശമായി ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്ക് വിഷമമായി. സ്റ്റെപ്പ് പഠിപ്പിച്ചുതരാമെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു.'- ഷാരുഖ് ഖാന്‍ പറയുന്നു.  

'അമേരിക്കയില്‍ അബോര്‍ഷന്‍ ചെയ്തു, ആലുവയില്‍ അബോര്‍ഷന്‍ ചെയ്തു, ചെന്നൈയില്‍ ചെയ്തു, ഇതെന്താ ഞാന്‍ പൂച്ചയോ?' തന്നെ കുറിച്ചുള്ള പ്രചരണങ്ങളോട് പ്രതികരിച്ച് ഭാവന

മലയാളത്തില്‍ നിന്നും കുറച്ചുകാലം വിട്ടു നിന്നെങ്കിലും ഇപ്പോള്‍ സിനിമയില്‍ സജീവമാകുകയാണ് ഭാവന. നടികര്‍ എന്ന ടൊവിനോ ചിത്രമാണ് ഇനി താരത്തിന്റേതായി വരാനുള്ളത്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടയില്‍ താരം പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഒരുകാലത്ത് നിരവധി സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ഭാവനയ്ക്ക്. എന്നാല്‍ അതിനെയെല്ലാം മറികടന്നാണ് താരം മുന്നോട്ട് പോകുന്നത്. തന്നെ കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളെ കുറിച്ചാണ് താരം പറയുന്നത്. അഭിമുഖത്തില്‍ ആയിരുന്നു താരം ഈ കാര്യം വെളിപ്പെടുത്തിയത്. ഭാവന പറഞ്ഞത് ഇങ്ങനെ:'ഞാന്‍ മരിച്ചുപോയെന്ന് കേട്ടിട്ടുണ്ട്, പുറത്ത് പറയാന്‍ കൊള്ളാത്ത പലതും ഞാന്‍ കേട്ടിട്ടുണ്ട്. ഞാന്‍ അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു, കൊച്ചിയില്‍ അബോര്‍ഷന്‍ ചെയ്തു, അബോര്‍ഷന്‍ ചെയ്തു ഞാന്‍ മരിച്ചു പോയി, അങ്ങനെ പലതും കേട്ടിട്ടുണ്ട്. അഭിനയം തുടങ്ങി ഒന്നു-രണ്ട് വര്‍ഷത്തിനിടയില്‍ ഇതെല്ലാം കേള്‍ക്കുമ്പോള്‍ എന്താഇതെന്നൊക്കെ തോന്നും. അമേരിക്കയില്‍ അബോര്‍ഷന്‍ ചെയ്തു, ആലുവയില്‍ അബോര്‍ഷന്‍ ചെയ്തു, ചെന്നൈയില്‍ ചെയ്തു... ഞാനെന്താ പൂച്ചയോ. അബോര്‍ഷന്‍ ഗോസിപ്പ് കേട്ട് ഞാന്‍ മടുത്തു. ഇതു കേട്ട് ആരെങ്കിലും ചോദിച്ചാല്‍, അബോര്‍ഷന്‍ ആണോ, എന്നാല്‍ ചെയ്തൂ എന്നങ്ങ് വിചാരിക്കു എന്നു പറയും. ഇനി അതേക്കുറിച്ച് ചോദിക്കരുതെന്നും പറയും. കാരണം ഒരു പരിധി കഴിയുമ്പോള്‍, ഇതു എന്താ ഞാന്‍ അബോര്‍ഷന്‍ ചെയ്യാന്‍ വേണ്ടിയാണോ വന്നേക്കുന്നതെന്ന് തോന്നും. അതു കേട്ട് കേട്ട് മടുത്തു. പിന്നൊരു സമയത്ത് ഞാനും അനുപ് ഏട്ടനും കല്യാണം കഴിഞ്ഞെന്നു വരെയായി. അങ്ങനെ ഞാന്‍ ഞെട്ടി, ഞെട്ടി ഇപ്പോ ഞാന്‍ ഞെട്ടാറില്ല. എന്തങ്കിലും ആയിക്കോട്ടെയെന്ന് കരുതും.'

മികച്ച പങ്കാളിയെ വേണം, ഓരോ ആഴ്ചയിലും 33,000 രൂപമുടക്കി ബില്‍ബോര്‍ഡ് പരസ്യം നല്‍കി എഴുപതുകാരന്‍, പക്ഷെ പരസ്യം കണ്ട് വിളിച്ചവര്‍്‌ക്കെല്ലാം പണം മാത്രം ലക്ഷ്യം!!! 

ഭാര്യ മരിച്ച് ഒറ്റപ്പെട്ടു പോയ ശേഷം പ്രായമാകുമ്പോള്‍ ഒരു കൂട്ട് ആരും ആഗ്രഹിക്കാറുണ്ട്. അത്തരം ഒരാഗ്രഹവുമായി നടക്കുകയാണ് എഴുപതുകാരനായ ഒരു സമ്പന്നന്‍. തനിക്ക് യോജിച്ച ഒരു പങ്കാളിക്കായി വേറിട്ട ഒരു മാര്‍ഗ്ഗമാണ് ഇയാള്‍ തേടുന്നത്. 33,000 രൂപമുടക്കി ബില്‍ബോര്‍ഡ് പരസ്യം നല്‍കി നല്ലൊരു പങ്കാളിയെ കണ്ടെത്താന്‍ പരസ്യം നല്‍കുന്നത്. ഓരോ ആഴ്ചയും ഇദ്ദേഹം ഇതിനായി പരിശ്രമിക്കുന്നു. അമേരിക്കയിലെ ടെക്‌സാസിലെ സ്വീറ്റ്വാട്ടറിന് സമീപമാണ് ഈ പരസ്യബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. അല്‍ ഗില്‍ബര്‍ട്ടി എന്ന 70 -കാരനാണ് ഇത്തരത്തില്‍ വേറിട്ട മാര്‍ഗത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയത്.  ഇദ്ദേഹത്തിന്റെ പരസ്യം കണ്ട് നിരവധി പേരാണ് എത്തുന്നത്. പരസ്യം ചെയ്ത് രണ്ടാഴ്ചയ്ക്കിടെ 400 -ലധികം ഫോണ്‍ കോളുകളും 50 ഇമെയിലുകളും അല്‍ ഗില്‍ബര്‍ട്ടിക്ക് ലഭിച്ചു കഴിഞ്ഞു. 20 അടി ഉയരമുള്ള ബില്‍ബോര്‍ഡില്‍ അല്‍ ഗില്‍ബെര്‍ട്ടിയുടെ ചിത്രവും തനിക്ക് ചേര്‍ന്ന പങ്കാളിയെ തേടുന്നതായുള്ള പരസ്യവാചകങ്ങളും ആണ് നല്‍കിയിരുന്നത്. താന്‍ മുന്‍പ് വിവാഹിതനായിരുന്നുവെന്നും ഒരു കുട്ടിയുടെ പിതാവാണെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, തനിക്ക് ലഭിച്ച കോളുകളില്‍ അധികവും തന്റെ പണം മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്നും തനിക്ക് ചേര്‍ന്ന പങ്കാളിയെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഗില്‍ബെര്‍ട്ടി പറഞ്ഞു.  തനിക്ക് യോജിച്ച പങ്കാളിയെ കണ്ടെത്തുന്നതുവരെ ബില്‍ബോര്‍ഡ് പരസ്യം തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. വിശ്വസ്തത, സത്യസന്ധത, ആത്മാര്‍ത്ഥത എന്നിവയാണ് തന്റെ പങ്കാളിയായി വരുന്ന സ്ത്രീയില്‍ നിന്നും താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ആവശ്യമെങ്കില്‍ യുകെയിലേക്കും താമസം മാറാനും താന്‍ തയ്യാറാണന്നും അദ്ദേഹം സൂചിപ്പിച്ചു. 2015 മുതല്‍ താന്‍ അവിവാഹിതനാണെന്നും തന്നേക്കാള്‍ 26 വയസ്സിന് താഴെയുള്ള ഒരാളുമായി മുമ്പ് ബന്ധമുണ്ടായിരുന്നുവെന്നും ഗില്‍ബര്‍ട്ടി പങ്കുവെച്ചു. ഏത് പ്രായത്തിലും ഏകാന്തത നമ്മെ തേടിയെത്തും എന്നതിനാല്‍ ശരിയായ പങ്കാളിയെ കണ്ടെത്തുന്നതിന് പ്രായം തനിക്ക് തടസ്സമല്ലെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

മുംബൈക്കാരുടെ 'ഡബ്ബാവാല'യ്ക്ക് ഇങ്ങ് യുകെയിലും ഉണ്ട് ആരാധകര്‍, ഡബ്ബാവാലയില്‍ ഭക്ഷണം വിളമ്പി പുതിയൊരു സന്ദേശത്തിന് തുടക്കമിട്ട് പ്രമുഖ ഭക്ഷണ വിതരണ കമ്പനി

ഭക്ഷണമെന്നാല്‍ പലരാജ്യത്തും പലതെന്ന് പറയും പോലെയാണ് ഭക്ഷണം വിളമ്പുന്ന രീതിയും. അന്നും ഇന്നും മുംബൈ നഗരത്തിന് പരിചിതമാണ് അല്ലെങ്കില്‍ സ്വന്തമാണ് 'ഡബ്ബാവാല'. ഇപ്പോഴിതാ മുംബൈ നഗരത്തില്‍ നിന്നും കടമെടുത്ത് 'ഡബ്ബാവാല'യില്‍ ഭക്ഷണം വിളമ്പിയിരിക്കുകയാണ് ഇങ്ങ് യുകെയിലെ ഫുഡ് ഡെലിവറി കമ്പനിയും.  വിദേശ സംസ്‌ക്കാരം നമ്മള്‍ സ്വീകരിക്കുന്ന പഴയ കാഴ്ചയില്‍ നിന്നും വ്യത്യസ്തമാകുകയാണ് ഭാരതീയ ഭക്ഷണ രീതി അനുകരിക്കുന്ന വിദേശീയരെ. മുംബൈയിലെ പരമ്പരാഗത ഭക്ഷണ വിതരണ സമ്പ്രദായമായ 'ഡബ്ബാവാല' സംവിധാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലണ്ടനിലെ പ്രമുഖ ഭക്ഷണ വിതരണ കമ്പനി ഭക്ഷണം വിതരണം ചെയ്യുന്നത്. മഹീന്ദ്രഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ലണ്ടനിലെ ഒരു ഫുഡ് ഡെലിവറി കമ്പനിയാണ് ഭക്ഷണം പായ്ക്ക് ചെയ്ത് വിതരണം ചെയ്യുന്നത്. മുംബൈ നഗരത്തില്‍ നൂറ് വര്‍ഷത്തെ പഴക്കമുണ്ട് ഡബ്ബാവാലയ്ക്ക്. ഇത് ഭാരതത്തിന്റെ സ്വന്തമാണ്. ഇതാണ് ഇപ്പോള്‍ വിദേശീയര്‍ അനുകരിക്കുന്നത് എന്നത് അഭിമാനകരമാണ്. നിരവധി ഓര്‍ഡറുകളാണ് ഇതിലൂടെ ലഭിക്കുന്നതെന്നും വീഡിയോയില്‍ പറയുന്നു. ഒരു തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങളെ മാറ്റി നിര്‍ത്തി 'സീറോ വേസ്റ്റ് സിസ്റ്റം' എന്ന സന്ദേശമാണ് ഇതിലൂടെ കമ്പനി നല്‍കുന്നത്. തട്ട് തട്ടുകളായുള്ള സ്റ്റീല്‍ പാത്രങ്ങളില്‍ രുചികരമായ വിഭവങ്ങള്‍ നിറച്ച് പാത്രം അടച്ച ശേഷം ഒരു കോട്ടണ്‍ തുണികൊണ്ട് പൊതിഞ്ഞ് ആളുകള്‍ക്ക് നല്‍കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മുംബൈയിലെ ഡബ്ബാവാല സമ്പ്രദായത്തില്‍ നിന്ന് പ്രചോദം കൊണ്ടാണ് ലണ്ടനില്‍ ഇത്തരത്തിലൊരാശയം നടപ്പിലാക്കിയതെന്നും വീഡിയോയില്‍ പറയുന്നു. ' No better-or more 'delicious'-evidence of reverse colonization' എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ചത്. ഇത്തരം സ്റ്റീല്‍ പാത്രങ്ങളില്‍ കഴിക്കുന്നതും രുചികരമാണെന്നും വിപരീത കോളനിവത്ക്കരണമാണ് ഇവിടെ നടന്നതെന്നും അദ്ദേഹം പറയുന്നു. നിരവധി ആളുകളാണ് ഡബ്ബാവാല ആശയത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

Other News in this category

  • നഴ്‌സുമാരുടെ ന്യൂ സീലാൻഡ്, ഓസ്‌ട്രേലിയ സ്വപ്നങ്ങൾ വ്യാമോഹമാകുമോ? ന്യൂ സീലാൻഡിൽ ജോലിയില്ലാതെ വലയുന്നത് അഞ്ഞൂറോളം മലയാളി നഴ്‌സുമാർ! സിറ്റി സ്‌ക്വയറിൽ റാലി നടത്തി നഴ്‌സുമാർ! മലയാളികൾക്കൊപ്പം പ്രതിഷേധിക്കാൻ ന്യൂസീലൻഡ് നഴ്സസ് അസോസിയേഷനും
  • എൻഎച്ച്എസ് ആശുപത്രികളിൽ സ്ത്രീ - പുരുഷ വാർഡുകളുടെ വേർതിരിവ് കർശനമാക്കും, ട്രാൻസ്‌ജെൻഡറുകൾക്കും പ്രത്യേക വാർഡുകൾ, ലിംഗംമാറി പ്രവേശനം അനുവദിക്കില്ല; നിരവധി നിയമഭേദഗതികൾ നടപ്പിലാക്കാൻ തയ്യാറെടുത്ത് സർക്കാർ
  • അവിശ്വാസ വോട്ടിനെ നേരിടില്ല… സ്കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് ഉടൻ രാജിവച്ചേക്കും; ഗ്രീൻസുമായുള്ള മുന്നണിബന്ധം അവസാനിപ്പിച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വം, രാജിവയ്ക്കുന്നത് ആദ്യ സ്‌കോട്ടിഷ് ന്യൂനപക്ഷ ഫസ്റ്റ് മിനിസ്റ്റർ
  • പ്രവാസി മലയാളികളെ ഞെട്ടിച്ച് അപകടമരണങ്ങൾ..! യു.എസിൽ കുട്ടികളടക്കം മലയാളി കുടുംബവും ഒമാനിൽ 2 മലയാളി നഴ്‌സുമാരും കൊല്ലപ്പെട്ടു; യു.എസ് മലയാളി കുടുംബത്തിന്റെ ഇലക്ട്രിക് കാർ മരത്തിലിടിച്ച് തീപിടിച്ചു! നഴ്‌സുമാരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി
  • സിക്ക് ലീവ് ഇനിമുതൽ സില്ലിയാകില്ല..! സിക്ക് നോട്ട് നൽകാനുള്ള അധികാരം ജിപിമാരിൽ നിന്നും നീക്കും; സീനിയർ നഴ്‌സുമാർക്കും ഫാർമസിസ്റ്റുകൾക്കും നൽകാനാകില്ല; ഋഷി സുനക്കിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി എൻഎച്ച്എസ് ജീവനക്കാരും ചാരിറ്റി സംഘടനകളും
  • വോട്ടുചെയ്യാൻ 2 ദിവസത്തിനിടെ നാട്ടിലെത്തിയത് യുകെയിൽ നിന്നടക്കം 22000 പ്രവാസി മലയാളികൾ! സൗജന്യ ടിക്കറ്റ് നൽകിയും ചാർട്ടേർഡ് വിമാനത്തിലും പാർട്ടികൾ പ്രവാസികളെ എത്തിച്ചു; പതിവ് അവകാശവാദവുമായി യു.ഡി.എഫും എൽ.ഡി.എഫും, തൃശൂരിൽ അക്കൗണ്ട് തുറക്കാൻ ബിജെപി
  • ഇന്ത്യക്കാർക്ക് രണ്ടുവർഷം വരെ പലതവണ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാം! ഷെൻഗെൻ വിസ നിയമത്തിൽ മാറ്റങ്ങൾ വരുത്തി യൂറോപ്യൻ യൂണിയൻ, വൈരുധ്യമായി ബ്രിട്ടീഷ് നിയമം..! യുകെയിലേക്കുള്ള പ്രവേശനം സാധ്യമാകില്ല, മാറ്റങ്ങൾ അറിയുക
  • യുകെയിൽ വീണ്ടും ഇന്ത്യൻ ഡോക്ടർമാരുടെ സുവർണ്ണകാലം! പ്ലാബ് ടെസ്‌റ്റ് ഒഴിവാക്കിയതിന് പുറമേ, നിർബന്ധിത പരിശീലന സമയവും കുറയ്ക്കുന്നു; എൻഎച്ച്എസിലടക്കം 2000 ഡോക്ടർമാരുടെ ഒഴിവുകൾ! മലയാളികൾ അടക്കം ആയിരക്കണക്കിന് ഇന്ത്യൻ ഡോക്ടർമാരുടെ നിയമനം തുടരുന്നു
  • സ്നേഹവും സഹായവും സമ്മാനിച്ച് അതിവേഗം മടങ്ങി.! രാജേഷ് ഉത്തമരാജ് ഇനി ഓർമ്മകളിൽ ജീവിക്കും; ആറുമണിക്കൂർ കാറോടിച്ചുവരെ സംസ്കാരച്ചടങ്ങിന് സുഹൃത്തുക്കളെത്തി!
  • ഒ.ഇ.ടി. എക്‌സാം സെന്ററിലെ തട്ടിപ്പ്: കൃത്യമായ മറുപടിയില്ല, മലയാളി നഴ്‌സുമാർ അടക്കം അന്വേഷണം നേരിടുന്ന ഭൂരിഭാഗം പേർക്കും പിൻ നമ്പർ നഷ്ടമാകും; കേരളത്തിലെ പ്രമുഖ ഒഇടി കേന്ദ്രങ്ങളും അന്വേഷണ പരിധിയിൽ, തട്ടിപ്പ് തുടരുന്നതായും ആരോപണം!
  • Most Read

    British Pathram Recommends