18
MAR 2021
THURSDAY
1 GBP =104.58 INR
1 USD =83.45 INR
1 EUR =89.42 INR
breaking news : വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി; നിര്‍ണ്ണായകമായത് വിദ്യാര്‍ത്ഥി വിസകളിലുള്ള നിയന്ത്രണം, റുവാണ്ട ബില്ലിന്‍മേലുള്ള കര്‍ശന നടപടികളും തുടങ്ങി >>> നയാപൈസ ചിലവില്ലാതെ നിങ്ങളുടെ ഫ്‌ളൈറ്റ് ടി്ക്കറ്റുകള്‍ ഫസ്റ്റ് ക്ലാസിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യാം...!! ലളിതമായ ഈ ടിപ്‌സുകള്‍ പരീക്ഷിച്ചാല്‍ ചിലപ്പോള്‍ 'ബിരിയാണി കിട്ടിയേക്കാം'.... >>> ലിംഗ-പ്രായ വിവേചനവും തുല്യ വേതനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും; ബിബിസിക്കെതിരെ നിയമനടപടിയുമായി നാല് സീനിയര്‍ സ്ത്രീ വാര്‍ത്താ അവതാരകര്‍ >>> സെപ്റ്റംബര്‍ 21ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ >>> കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക വ്യക്തമാക്കിയതിന് പിന്നാലെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദി ഫോട്ടോ നീക്കി >>>
Home >> NEWS
യുകെ മലയാളികളെ നടുക്കി 24 മണിക്കൂറിനിടെ 3 ജീവനുകൾ വേർപിരിഞ്ഞു! നഴ്‌സിംഗ് വിദ്യാർത്ഥിനി മെറീനയെ അർബുദം കവർന്നത് തിരിച്ചറിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ! നഴ്‌സ് ജോമോളും എൻജിനീയർ രാഹുലും കാൻസറിനോട് പൊരുതി; മരണദൂതനായി കാൻസർ യുകെ മലയാളികളെ വേട്ടയാടുന്നു!

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-02-22

യുകെയിലെ മലയാളി ജീവനുകളെ വേട്ടയാടുന്ന ഏറ്റവും വലിയ വില്ലൻ ആരെന്ന്  ചോദിച്ചാൽ അർബുദമെന്ന്  നിസ്സംശയം പറയാം. ഇന്നും  ഇന്നലെയും തുടങ്ങിയതല്ല ഈ രോഗക്കുരുതി. കഴിഞ്ഞ മൂന്നോ നാലോ ദശകങ്ങളായി അർബുദ മരണങ്ങൾ പലരൂപത്തിലും ഭാവത്തിലും യുകെ മലയാളികളുടെ സന്തതസഹചാരിയായി കൂടെയുണ്ട്.

24 മണിക്കൂറിനിടെ 3 വിലയേറിയ മലയാളി ജീവനുകൾ കാൻസർ  കവർന്ന വാർത്തയാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നിട്ടുള്ളത്. യുകെ മലയാളികളെ ഒന്നാകെ നടുക്കിയ വാർത്തയിൽ ഇടംപിടിച്ചത് 20 വയസ്സുമാത്രമുള്ള മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിനിയും യുവ എൻജിനീയറും സുപരിചിതയും പരിചയസമ്പന്നയുമായ നഴ്‌സും!  

മാഞ്ചസ്റ്ററിൽ ഐടി എൻജിനീയറായ രാഹുലും ലിവർപൂളിലെ വിസ്റ്റോണിൽ നഴ്സായ ജോമോൾ ജോസുംമ രിച്ചതിന്‍റെ ഞെട്ടൽ മാറും മുമ്പേയാണ്  വാറിങ്ടനിലെ നഴ്സിങ് വിദ്യാർഥിനി മെറീന ബാബുവിന്റെ  മരണവാർത്തയും എത്തിയത്.

തിങ്കളാഴ്ചയാണ് ഐടി എൻജിനീയറായ രാഹുൽ വേർപിരിഞ്ഞത്.  ഒരുവർഷത്തിലേറെയായി കാൻസറിനു ചികിൽസയിലായിരുന്നു. രോഗം മൂർഛിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. 

മാഞ്ചസ്റ്ററിലെ റോയൽ ഇൻഫൈമറി ആശുപത്രിയിൽ നഴ്‌സാണ് രാഹുലിന്റെ ഭാര്യ ജോൺസി. ഏഴു വയസ്സുകാരനായ ഒരുമകൻ മാത്രമാണ് ദമ്പതികൾക്കുള്ളത്.  എട്ടുംപൊട്ടും തിരിയാത്ത ജോഹാഷ് ഇപ്പോഴും അച്‌ഛൻ  തിരിച്ചുവരുന്നതും കാത്തിരിക്കുന്നു. അവനെ ആശ്വസിപ്പിക്കാൻ എന്തുചെയ്യണം എന്നറിയാതെ വിതുമ്പുകയാണ് ജോൺസി.

ഛത്തീസ്ഗഡിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങളിൽ നിന്നുള്ളവരാണ് രാഹുലും ഭാര്യയും.  മൂന്നുവർഷം മുൻപാണ് ഇവർ ബ്രിട്ടനിലെത്തിയത്.  മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരിക്കാനാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ശ്രമം. 

കുറുമുള്ളൂർ പുത്തറയിൽ പരേതനായ മാത്യുവിന്‍റെ മകളാണ് വിസ്റ്റോണിൽ മരിച്ച ജോമോൾ ജോസ് (55). വിസ്റ്റണിൽ  താമസിക്കുന്ന ജോസ് എബ്രഹാമിന്റെ (പട്ടാളം ജോസ്) ഭാര്യയാണ്. 

ദീർഘകാലം എൻഎച്ച്എസിൽ നഴ്‌സായി ജോലിചെയ്തിട്ടുള്ള ജോമോൾ ജോസ്, ലിവർപൂളിലെ  മലയാളികൾക്കിടയിൽ സുപരിചിതയാണ്.
ലിവർപൂൾ മലയാളി അസോസിയേഷൻ ലിംകയുടെ സജീവ പ്രവർത്തകയായിരുന്നു. തീർത്തും അപ്രതീക്ഷിതമായാണ് അർബുദരോഗം തിരിച്ചറിഞ്ഞത്. അതിവേഗം മരണവുമെത്തി. ബുധനാഴ്ച്ച  രാവിലെ വിസ്റ്റോൺ ഹോസ്പിറ്റലിലായിരുന്നു ജോമോളുടെ മരണം. 

ഇവർക്ക് മൂന്നു മക്കളുണ്ട്. സംസ്കാര സമയവും പൊതുദർശനവും  പിന്നീട് തീരുമാനിക്കുമെന്ന്  ബന്ധുക്കൾ അറിയിച്ചു.

വാറിങ്‌ടണിലെ നഴ്‌സിംഗ്  വിദ്യാർത്ഥിനി മെറീന ബാബുവിന്റെ മരണമാണ് യുകെ മലയാളികളെ കണ്ണീരിലാഴ്ത്തിയത്. അർബുദരോഗം തിരിച്ചറിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ആയിരുന്നു അപ്രതീക്ഷിത മരണം!

ഒരു മാലാഖയെപ്പോലെ സന്തോഷവതിയായി ഓടിനടന്നിരുന്ന പെൺകുട്ടി. ഇരുപതാം വയസ്സിൽ ഇത്രവേഗം മടങ്ങുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയിട്ടില്ല. 

രക്താർബുദം ബാധിച്ചകാര്യം കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് തിരിച്ചറിഞ്ഞത്. അതിന്റെ ആഘാതത്തിൽ നിന്നും കരകയറി അതിവേഗം ചികിത്സ ആരംഭിച്ചു. ജീവിതത്തിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു… എല്ലാവരുടേയും  പ്രാർത്ഥനകളുണ്ടായിരുന്നു.

എന്നാൽ വിധി മറ്റൊന്നായി. ലിവർപൂളിലെ റോയൽ യൂണിവേഴ്‌സിറ്റി  ഹോസ്‌പിറ്റലിൽ  കീമോ തെറാപ്പി ചികിത്സ നടത്തിവരവേയാണ്  തികച്ചും അപ്രതീക്ഷിതമായി മരണം കവർന്നത്.

ഒരുവർഷം കൂടി കഴിഞ്ഞാൽ ബിരുദംനേടി ആശുപത്രിയിൽ  നഴ്‌സായി പ്രാക്ടീസ് തുടങ്ങുമായിരുന്നു മെറീന… മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ മൂന്നാംവർഷ നഴ്‌സിങ് വിദ്യാർത്ഥിനിയാണ്. പിതാവ് ബാബു മാമ്പള്ളിയും അമ്മ ലൈജുവും കണ്ണീരടക്കാൻ പാടുപെട്ടു. ഇവരുടെ രണ്ടാമത്തെ മകളാണ് മെറീന. മൂത്ത സഹോദരി മെർലിൻ വാറിംഗ്ടൺ എൻഎച്ച്എസിൽ നഴ്‌സാണ്.

കോട്ടയും ചിങ്ങവനം സ്വദേശിയാണ് ബാബു മാമ്പള്ളി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല.  സാംസ്കാരവും  പൊതുദർശനവും  സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.

യുകെ മലയാളികളെ മാത്രമല്ല, ബ്രിട്ടീഷ് ജനതയെ ഒന്നാകെത്തന്നെ കാർന്നുതിന്നുകയാണ് അർബുദരോഗം എന്നുതന്നെ പറയാം. കാൻസർ റിസർച്ച് ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ബ്രിട്ടനിലെ 63% ജനങ്ങളും ഏതെങ്കിലും തരത്തിലുള്ള അർബുദം ബാധിച്ചവരോ രോഗം വന്നുമാറിയവരോ ആണ്.

കാലാവസ്ഥാ വ്യതിയാനവും മാറിയ ജീവിത - ഭക്ഷണ ശൈലിയും ഫാസ്റ്റ് ഫുഡ് രീതിയും ജോലി സാഹചര്യങ്ങളും ജീവിത സമ്മർദ്ദവുമൊക്കെയാണ് പ്രധാനമായും, പൊതുവെ പ്രതിരോധശേഷി കുടുതലുള്ളവരായി അറിയപ്പെടുന്ന, മലയാളികളെ, അതിവേഗം കാൻസറിനും സ്‌ട്രോക്കിനും ഹൃദ്രോഗത്തിനുമൊക്കെ ഇരയാക്കുന്നതും. ഇതേക്കുറിച്ച് പലതവണ ബ്രിട്ടീഷ്‌പത്രം  വിശദമായ റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്.

അർബുദത്തിനെതിരെ  നിതാന്ത ജാഗ്രത പുലർത്താനും അതേക്കുറിച്ചുള്ള അവബോധവും രോഗപ്രതിരോധ ശേഷിയും അതിജീവനവും അടക്കമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും വ്യാപകമായ ക്യാംപെയിനുകൾ സംഘടിപ്പിക്കാനും യുകെയിലെ മലയാളി സംഘടനകളും സന്നദ്ധ സേവകരുമൊക്കെ മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുന്നു. 

More Latest News

സെപ്റ്റംബര്‍ 21ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ

ബിര്‍മിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക സമ്മേളനം 'THAIBOOSA' സെപ്റ്റംബര്‍ 21ന് ബിര്‍മിംഗ് ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും.  മേജര്‍ ആര്‍ച്ച് ബിഷപ് ആയി അഭിഷിക്തനായതിന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ സന്ദര്‍ശനത്തിനെത്തുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് പങ്കെടുക്കുന്ന പരിപാടി എന്ന നിലയില്‍ രൂപതയുടെ എല്ലാ ഇടവക മിഷന്‍ പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ വിവിധ തലങ്ങളില്‍ ഉള്ള ഭാരവാഹികളും രൂപതയിലെ വിമന്‍സ് ഫോറം അംഗങ്ങളും എന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, വിമന്‍സ് ഫോറം ഡയറക്ടര്‍ ഡോ. സി. ജീന്‍ മാത്യു എസ്എച്ച്. വിമന്‍സ് ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സണ്‍, സെക്രട്ടറി അല്‍ഫോന്‍സാ കുര്യന്‍ എന്നിവര്‍ അറിയിച്ചു.  

കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക വ്യക്തമാക്കിയതിന് പിന്നാലെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദി ഫോട്ടോ നീക്കി

ഇന്ത്യയില്‍ കൊവിഡ് വാക്‌സില്‍ കൊവീഷീല്‍ഡ് വിവാദം എങ്ങും പടരുകയാണ്. ഇതിരെകുറിച്ച് അന്വേഷണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ കൊവിഡ് വാക്‌സീന്‍ എടുത്തവര്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും നീക്കിയതെന്നാണ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്ന പേരില്‍ അവതരിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനു പിന്നാലെയാണ് തിരക്കിട്ട് ഈ നീക്കമെന്നും പറയുന്നു.  ഇതിന് മുന്‍പ് കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ മോദി ചിത്രം നല്‍കുന്നതിനെതിരെ വലിയ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തള്ളുകയായിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെടുത്തത്. കൊവിഷീല്‍ഡ് വാക്‌സീന്‍ സ്വീകരിച്ച ശേഷം ഹൃദയാഘാതം ഉണ്ടായി മരിച്ച ആളുകളുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കൊവിഷീല്‍ഡ് വാക്‌സീനെടുത്ത അപൂര്‍വ്വം ചില ആളുകളില്‍ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്‌പോസിസ് വിത്ത് ത്രോന്‌പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യു.കെയിലെ കോടതിയില്‍ വ്യക്തമാക്കിയത്.

റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ്, കേരളത്തില്‍ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നു മുതല്‍,  പരിഷ്‌ക്കരണങ്ങളോട് ഇടഞ്ഞ് ഡ്രൈവിംഗ് സ്‌കൂളുകള്‍

കേരളത്തിലെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നു മുതല്‍. റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ് എന്ന രീതിയിലാണ് ടെസ്റ്റ് നടക്കുന്നത്. ടാര്‍ ചെയ്തോ കോണ്‍ക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കല്‍ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്റെ ഭാഗമാണ്. സുപ്രധാനമായ മറ്റൊരു തീരുമാനത്തില്‍ ഒരു ദിവസം നല്‍കുന്ന മൊത്തം ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണം 60 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി ടെസ്റ്റില്‍ പങ്കെടുക്കുന്ന 40 പേര്‍ക്കും അതോടൊപ്പം മുന്‍പ് ടെസ്റ്റില്‍ പരാജയപ്പെട്ട 20 പേര്‍ക്കുള്ള റീ ടെസ്റ്റ് എന്ന നിലയിലുമായിരിക്കും ലൈസന്‍സ് നല്‍കുക. എന്നാല്‍ പുതുക്കിയ രീതിയോട് വലിയ പ്രതിഷേധമാണ് നടക്കുന്നത്. മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് പ്രതിഷേധക്കാര്‍ അടച്ചുകെട്ടി. ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ട് കൊടുക്കില്ലെന്ന് ഇവരുടെ വാദം. ടെസ്റ്റംഗ് ഗ്രൗണ്ടിലേക്കുള്ള വഴി അടച്ചാണ് മലപ്പുറത്ത് പ്രതിഷേധം നടക്കുന്നത്. ഒരുകാരണവശാലം ടെസ്റ്റ് നടത്താന്‍ സമ്മതിക്കില്ലെന്ന് സിഐടിയു അറിയിക്കുന്നത്.

'നായയെ പോലെ കിതച്ചെന്ന് ജാസ്മിനോടും', 'നീതി ദേവതയായി നടന്നിട്ട് നിലവാരമില്ലാത്ത കളി കളിക്കരുതെന്ന് റെസ്മിനോടും' ഗബ്രി, ബിഗ്‌ബോസില്‍ ഈ ആഴ്ച മൂന്ന് സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്ക്

ബിഗ്‌ബോസ് 50ാം ദിവസം കഴിയുമ്പോള്‍ ഗിയര്‍ ചേഞ്ച് ആകുകയാണ്. വളരെ അടുപ്പത്തിലായിരുന്ന സൂഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് പോരുകള്‍ ആണ് ഈ ആഴ്ച കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ ദിവസം ജാസ്മിനോട് ആയിരുന്നു ഗബ്രിയുടെ വാക്കുകള്‍. ടീം ആയുള്ള കോയിന്‍ ഗെയിമില്‍ ജാസ്മിന്റെ പെര്‍ഫോമന്‍സ് മികച്ചതായിരുന്നില്ലെന്ന് ഗബ്രി വാദിക്കുകയായിരുന്നു. നായയെ പോലെ കിതയ്ക്കുകയായിരുന്നു എന്നും ഗബ്രി പറയുമ്പോള്‍ ജാസ്മിന്‍ പ്രകോപിതയാകുന്നുണ്ട്. ഇവര്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുടങ്ങി എന്ന് പ്രേക്ഷകര്‍ പറയുന്നു. അതിനിടയില്‍ ഇന്നലെ രണഭൂമി ടാസ്‌കില്‍ റെസ്മിനോടും ഗബ്രി കയര്‍ക്കുന്നുണ്ടായിരുന്നു. ജാസ്മിനും ഗബ്രിയും തമ്മിലാണ് ആദ്യം ഏറ്റമുട്ടിയത്. എറിഞ്ഞ ബോളുകള്‍ എടുത്ത് വീണ്ടും എറിഞ്ഞതാണ് തര്‍ക്കത്തിന് കാരണം. റെസ്മിനുമായും ഗബ്രി തര്‍ക്കിക്കുന്നുണ്ട്. വലിയ നീതി ദേവതയായിട്ട് നടന്നിട്ട് നിലവാരമില്ലാത്ത കളി കളിക്കരുതെന്നാണ് ഗബ്രി റെസ്മിനോട് പറയുന്നത്. ഇതിനിടയില്‍ ജാസ്മിന്‍ ഇടപെട്ടു. കൂടെ നിന്നിട്ട് നിന്നെപ്പോലെ കുതികാല് വെട്ടിയില്ല എന്നാണ് ഗബ്രിയോട് ജാസ്മിന്‍ പറഞ്ഞത്. ശേഷം പ്രശ്‌നം സോള്‍വ് ചെയ്യാന്‍ ജാസ്മിന്‍ ശ്രമിച്ചുവെങ്കിലും ഗബ്രി ദേഷ്യത്തില്‍ എഴുന്നേറ്റ് പോകുക ആയിരുന്നു.  ഇതോടെ ഈ ആഴ്ച സുഹൃത്തുകള്‍ തമ്മിലുള്ള വേര്‍പിരിയല്‍ കാണേണ്ടി വരുമോ എന്നാണ് പലരും ചോദിക്കുന്നത്.

മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങി, 91കാരിയുടെ തൊണ്ടയില്‍ നിന്നും ശസ്ത്രക്രിയയിലൂടെ മുള്ളെടുത്തത് അഞ്ച് ദിവസം കഴിഞ്ഞ്

ദുബൈ : മീന്‍ തല കഴിക്കുന്നതിനിടെ 91 വയസ്സുകാരിയുടെ തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള് എടുത്തത് അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞ്. ദുബൈയിലെ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് മീന്‍മുള്ള് വിജയകരമായി പുറത്തെടുത്തത്. 91കാരിയായ ഇനെസ് ആണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ദിവസങ്ങള്‍ക്ക് മുന്‍പ് മീന്‍മുള്ള് കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടടുകയായിരുന്നു. പിറ്റേന്ന് വേദന അനുഭവപ്പെടുകയും ഭക്ഷണം വിഴുങ്ങാന്‍ പ്രയാസമുണ്ടാകുകയുമായിരുന്നു. മുള്ളിന്റെ വലിപ്പം അറിയാത്തതിനാല്‍ കുടുംബാംഗങ്ങള്‍ ആദ്യം ബ്രെഡും മറ്റ് ഭക്ഷണവുമൊക്കെ കൊടുത്ത് നോക്കിയെങ്കിലും മുള്ള് കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥത മാറിയില്ല. പിന്നീട് ദുബൈയിലെ മെഡിയോര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറയുകയായിരുന്നു. ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞപ്പോള്‍ ഇനെസിന് ഭയമായിരുന്നെന്ന് മകള്‍ പറഞ്ഞു. ശസ്ത്രക്രിയ ആയിരുന്നു ഏക മാര്‍ഗമെന്ന് ഓട്ടോലാറിങ്കോളജിസ്റ്റും ഹെഡ് ആന്‍ഡ് നെക്ക് സര്‍ജനുമായ ഡോ. കിഷോര്‍ ചന്ദ്രപ്രസാദ് പറഞ്ഞു. മീന്‍ മുള്ള് കുടുങ്ങി അഞ്ച് ദിവസത്തിന് ശേഷമാണ് ഇനെസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇനെസിന്റെ പ്രായവും മറ്റ് ആരോഗ്യ വെല്ലുവിളികളും പരിഗണിച്ചു. ഭക്ഷണം കടന്നുപോകുന്ന തൊണ്ടക്കുഴലിലായിരുന്നു മുള്ള് കുടുങ്ങിയത്. ഇനെസ് വളരെയധികം സഹകരിച്ചതായും ഡോക്ടര്‍ പറഞ്ഞു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഇനെസ് പൂര്‍ണമായും സുഖം പ്രാപിച്ചെന്നും സാധാരണ പോലെ ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നുണ്ടെന്നും മകള്‍ പറഞ്ഞു.

Other News in this category

  • ആളും ആരവവും ഇല്ലാതെ ഇംഗ്ലണ്ടിലും വെയിൽസിലും ഇന്ന് പ്രാദേശിക തിരഞ്ഞെടുപ്പ്, മേയർമാർ, പോലീസ്, ക്രൈം കമ്മീഷണർമാർ എന്നിവരേയും ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കും; പൊതുതിരഞ്ഞെടുപ്പിനു മുമ്പത്തെ ടെസ്റ്റ് ഡോസ് സുനക്കിനും നിർണ്ണായകം!
  • നഴ്‌സുമാരുടെ ന്യൂ സീലാൻഡ്, ഓസ്‌ട്രേലിയ സ്വപ്നങ്ങൾ വ്യാമോഹമാകുമോ? ന്യൂ സീലാൻഡിൽ ജോലിയില്ലാതെ വലയുന്നത് അഞ്ഞൂറോളം മലയാളി നഴ്‌സുമാർ! സിറ്റി സ്‌ക്വയറിൽ റാലി നടത്തി നഴ്‌സുമാർ! മലയാളികൾക്കൊപ്പം പ്രതിഷേധിക്കാൻ ന്യൂസീലൻഡ് നഴ്സസ് അസോസിയേഷനും
  • എൻഎച്ച്എസ് ആശുപത്രികളിൽ സ്ത്രീ - പുരുഷ വാർഡുകളുടെ വേർതിരിവ് കർശനമാക്കും, ട്രാൻസ്‌ജെൻഡറുകൾക്കും പ്രത്യേക വാർഡുകൾ, ലിംഗംമാറി പ്രവേശനം അനുവദിക്കില്ല; നിരവധി നിയമഭേദഗതികൾ നടപ്പിലാക്കാൻ തയ്യാറെടുത്ത് സർക്കാർ
  • അവിശ്വാസ വോട്ടിനെ നേരിടില്ല… സ്കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് ഉടൻ രാജിവച്ചേക്കും; ഗ്രീൻസുമായുള്ള മുന്നണിബന്ധം അവസാനിപ്പിച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വം, രാജിവയ്ക്കുന്നത് ആദ്യ സ്‌കോട്ടിഷ് ന്യൂനപക്ഷ ഫസ്റ്റ് മിനിസ്റ്റർ
  • പ്രവാസി മലയാളികളെ ഞെട്ടിച്ച് അപകടമരണങ്ങൾ..! യു.എസിൽ കുട്ടികളടക്കം മലയാളി കുടുംബവും ഒമാനിൽ 2 മലയാളി നഴ്‌സുമാരും കൊല്ലപ്പെട്ടു; യു.എസ് മലയാളി കുടുംബത്തിന്റെ ഇലക്ട്രിക് കാർ മരത്തിലിടിച്ച് തീപിടിച്ചു! നഴ്‌സുമാരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി
  • സിക്ക് ലീവ് ഇനിമുതൽ സില്ലിയാകില്ല..! സിക്ക് നോട്ട് നൽകാനുള്ള അധികാരം ജിപിമാരിൽ നിന്നും നീക്കും; സീനിയർ നഴ്‌സുമാർക്കും ഫാർമസിസ്റ്റുകൾക്കും നൽകാനാകില്ല; ഋഷി സുനക്കിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി എൻഎച്ച്എസ് ജീവനക്കാരും ചാരിറ്റി സംഘടനകളും
  • വോട്ടുചെയ്യാൻ 2 ദിവസത്തിനിടെ നാട്ടിലെത്തിയത് യുകെയിൽ നിന്നടക്കം 22000 പ്രവാസി മലയാളികൾ! സൗജന്യ ടിക്കറ്റ് നൽകിയും ചാർട്ടേർഡ് വിമാനത്തിലും പാർട്ടികൾ പ്രവാസികളെ എത്തിച്ചു; പതിവ് അവകാശവാദവുമായി യു.ഡി.എഫും എൽ.ഡി.എഫും, തൃശൂരിൽ അക്കൗണ്ട് തുറക്കാൻ ബിജെപി
  • ഇന്ത്യക്കാർക്ക് രണ്ടുവർഷം വരെ പലതവണ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാം! ഷെൻഗെൻ വിസ നിയമത്തിൽ മാറ്റങ്ങൾ വരുത്തി യൂറോപ്യൻ യൂണിയൻ, വൈരുധ്യമായി ബ്രിട്ടീഷ് നിയമം..! യുകെയിലേക്കുള്ള പ്രവേശനം സാധ്യമാകില്ല, മാറ്റങ്ങൾ അറിയുക
  • യുകെയിൽ വീണ്ടും ഇന്ത്യൻ ഡോക്ടർമാരുടെ സുവർണ്ണകാലം! പ്ലാബ് ടെസ്‌റ്റ് ഒഴിവാക്കിയതിന് പുറമേ, നിർബന്ധിത പരിശീലന സമയവും കുറയ്ക്കുന്നു; എൻഎച്ച്എസിലടക്കം 2000 ഡോക്ടർമാരുടെ ഒഴിവുകൾ! മലയാളികൾ അടക്കം ആയിരക്കണക്കിന് ഇന്ത്യൻ ഡോക്ടർമാരുടെ നിയമനം തുടരുന്നു
  • സ്നേഹവും സഹായവും സമ്മാനിച്ച് അതിവേഗം മടങ്ങി.! രാജേഷ് ഉത്തമരാജ് ഇനി ഓർമ്മകളിൽ ജീവിക്കും; ആറുമണിക്കൂർ കാറോടിച്ചുവരെ സംസ്കാരച്ചടങ്ങിന് സുഹൃത്തുക്കളെത്തി!
  • Most Read

    British Pathram Recommends